എറണാകുളം : കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ കാർ മറിഞ്ഞ് അപകടം. പുലർച്ചെ 1:30 ഓടെ എംജി റോഡിലായിരുന്നു കാർ തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചത്. നടൻമാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരിക്ക്
ഗുരുതരമല്ല.
അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർക്കും പരിക്കേറ്റു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കുണ്ട്. അരുൺ സംവിധാനം ചെയ്യുന്ന ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.
സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. കാർ മെട്രോ പില്ലർ 654 നടുത്ത് എത്തിയപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയും, ഉടൻ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
Also Read: കൊല്ലത്ത് വാഹന അപകടത്തിൽ 9 വയസുകാരന് ദാരുണാന്ത്യം; സ്വകാര്യ ബസ് കുട്ടിയുടെ മേല് കയറിയിറങ്ങി