ETV Bharat / entertainment

'ആരോ വിരൽ നീട്ടി'യ വിദ്യാസാഗർ മാജിക്‌; പാട്ടുവന്ന വഴി... - Aaro Viral Neetti Song - AARO VIRAL NEETTI SONG

മലയാളികൾ എക്കാലവും നെഞ്ചേറ്റിയ 'ആരോ വിരൽ നീട്ടി' എന്ന ഗാനം... അറിയുമോ ആ മനോഹരമായ ഈണം താണ്ടിയ വഴികൾ...?

VIDYASAGAR PUTHENCHERY SONGS  VIDYASAGAR SONGS  AARO VIRAL NEETTI BEHIND STORY  MAATHANGAL EZHU MEETU ENNAI MEETU
Vidyasagar (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 6, 2024, 6:34 PM IST

വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ അദ്ദേഹത്തിന്‍റെ ഗാനങ്ങൾക്ക് പിന്നിൽ ഒളിപ്പിച്ച ഇന്ദ്രജാല ശക്തിയെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറയേണ്ട കാര്യമില്ല. വർഷം 1991, തമിഴ് നടനും സംവിധായകനുമായ യുഗി സേതു 'മാതങ്ങൾ ഏഴ്' എന്ന പേരിൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു. സംഗീത സംവിധായകനാകട്ടെ സാക്ഷാൽ വിദ്യാസാഗർ.

യുഗി സേതു തന്നെ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ രമ്യ കൃഷ്‌ണൻ ആയിരുന്നു നായിക. 'കവിതൈ പാട നേരമില്ലൈ' എന്ന, 1987ൽ പുറത്തിറങ്ങിയ വിജയചിത്രത്തിന് ശേഷം യുഗി സേതു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'മാതങ്ങൾ ഏഴ്'. ചിത്രത്തിൽ നായകന്‍റെയും നായികയുടെയും പ്രണയ നിമിഷങ്ങൾ പകർത്തുന്ന "മീട്ട് എനൈ മീട്ട്" എന്ന ഒരു ഗംഭീര ഗാനം വിദ്യാജി ഈണമിടുന്നു. ഈണം കേട്ട ഉടനെ ഗാനത്തിന് സംവിധായകൻ പച്ചക്കൊടി വീശുകയായിരുന്നു.

വിദ്യാസാഗറിനെ സംബന്ധിച്ചിടത്തോളം ഈ ഗാനത്തിന്‍റെ ഈണം വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതായിരുന്നു. ഗാനത്തെ തമിഴ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുമുണ്ടായിരുന്നു. 1991ൽ ചിത്രീകരണം പൂർത്തിയാക്കിയ 'മാതങ്ങൾ ഏഴ്' പ്രൊഡക്ഷൻ സംബന്ധമായ നൂലാമാലകളിൽ കുടുങ്ങി ആ വർഷം പ്രദർശനത്തിന് എത്തിയില്ല. പിന്നീട് രണ്ട് വർഷം പെട്ടിയിലിരുന്ന ചിത്രം 1993 ജൂലൈ മാസത്തിലാണ് റിലീസ് ചെയ്യുന്നത്.

റിലീസിങ് മുടങ്ങി പെട്ടിയിലായി പോകുന്ന ഏതൊരു ചിത്രത്തിന്‍റെയും തലവര തന്നെയായിരുന്നു 'മാതങ്ങൾ ഏഴ്' എന്നസിനിമയ്‌ക്കും നേരിടേണ്ടി വന്നത്. കാലം തെറ്റി ഇറങ്ങിയ സിനിമ പ്രേക്ഷകർ തിരസ്‌കരിച്ചു. സിനിമയുടെ പരാജയം സിനിമയുടെ ഗാനങ്ങളെയും ബാധിച്ചു എന്ന് വേണം പറയാൻ. പ്രേക്ഷക പിന്തുണയില്ലാതെ തിയേറ്റർ വിട്ട ചിത്രത്തെയും ചിത്രത്തിലെ ഗാനങ്ങളെയും തമിഴ് ജനത വളരെ പെട്ടന്ന് മറന്നു.

തന്‍റെ ഈണത്തിൽ ആത്മവിശ്വാസം ഉണ്ടായിരുന്ന വിദ്യാജി മറ്റൊരു രൂപത്തിലോ ഭാവത്തിലോ ഈണത്തെ പുനർജനിപ്പിക്കാൻ തയ്യാറായി കാത്തു നിന്നിരിക്കണം. വർഷം 1997. ജയറാമിനെ നായകനാക്കി കമൽ 'കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്' എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു.

ചിത്രത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഈണങ്ങൾ ഒരുക്കാൻ സംവിധായകൻ വിദ്യാസാഗറിനോട് ആവശ്യപ്പെട്ടു. 'കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത്' സിനിമയിലെ 'പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ' എന്ന് തുടങ്ങുന്ന ഗാനം കമ്പോസ് ചെയ്യുന്ന സമയത്ത് വിദ്യാജി സംവിധായകൻ കമലിന് ആദ്യം പാടിക്കേള്‍പ്പിച്ചത്
'മീട്ട് എനൈ മീട്ട്' എന്ന തന്‍റെ പ്രിയപ്പെട്ട ഗാനത്തിന്‍റെ ഈണമായിരുന്നു. കമലിന് ഈണം ഇഷ്‌ടമായി. പക്ഷേ ഗാനത്തിന്‍റെ സാഹചര്യങ്ങളുമായി ഈ ഈണം ഒത്തു പോകില്ലെന്നായി അദ്ദേഹം.

വിദ്യാസാഗർ നിരാശനായില്ല. അങ്ങനെ 'പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ' എന്ന ഗാനം ജനിക്കുന്നു. 'മീട്ട് എനൈ മീട്ട്' അദ്ദേഹത്തിന്‍റെ മനസിന്‍റെ പെട്ടിയിൽ പിന്നെയും പൂട്ടിവച്ചു.

തൊട്ടടുത്ത വർഷം സിബി മലയിൽ ചിത്രത്തിലും സംഗീതസംവിധായകനായി വിദ്യാസാഗർ എത്തി. പഴയ ഈണം പൊടി തട്ടിയെടുത്ത് വിദ്യാസാഗർ സിബിയെ കേൾപ്പിക്കുന്നു. മറ്റൊന്നും ചിന്തിക്കാതെ സിബി മലയിൽ ഈണത്തിന് ഓക്കേ പറയുന്നു.
പക്ഷേ ഗാനത്തിന്‍റെ സാഹചര്യം പ്രണയമല്ല. മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാജി നൽകിയ ഈണത്തിന് വരികൾ എഴുതി.

ഗാനം സൂപ്പർ ഹിറ്റ്. ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം ആ ഗാനത്തിലൂടെ വിദ്യാസാഗറിന് ലഭിക്കുന്നു. 1998 മുതൽ 2024 വരെ മലയാളി ദിവസവും കേൾക്കുന്ന ആദ്യ 10 ഗാനങ്ങളിൽ ഇടം പിടിക്കാൻ ആ പാട്ടിന് സാധിച്ചു. ഒരിക്കൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ ഈണം പിൽക്കാലത്ത് കൾട് ക്ലാസിക്കായി.

ചിത്രം പ്രണയവർണങ്ങൾ, വിദ്യാസാഗറിന്‍റെ സംഗീത മായാജാലം മലയാളിയെ മയക്കിയ ഗാനമാണ് "ആരോ വിരൽ നീട്ടി". എല്ലാവർക്കും അറിയാവുന്ന ഈ ഗാനവും അതിന്‍റെ പിന്നാമ്പുറ കഥകളും ഒരിടവേളക്കുശേഷം മലയാളിയെ വീണ്ടും ഓർമിപ്പിച്ചത് സോഷ്യൽ മീഡിയയിലൂടെ പാട്ടുകളുടെ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്ന ദിവാകൃഷ്‌ണയാണ്.

ALSO READ: വെർച്വൽ ലോകത്തെ ചതിക്കുഴികൾ തുറന്നുകാട്ടാൻ 'ഒരു സ്‌മാർട്ട് ഫോൺ പ്രണയം'; വിശേഷങ്ങളുമായി അണിയറക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.