ETV Bharat / entertainment

'ഹക്കീം അദ്ദേഹത്തിനുള്ള ട്രിബ്യൂട്ട്'; ഞെട്ടിക്കുന്ന ലുക്ക് പങ്കുവച്ച് ഗോകുൽ - kr gokul transformation photo - KR GOKUL TRANSFORMATION PHOTO

'ആടുജീവിതം' സിനിമയില്‍ ഹക്കീം ആയി എത്തി കയ്യടിനേടിയ ഗോകുൽ പങ്കുവച്ച മേക്കോവർ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

AADUJEEVITHAM STAR KR GOKUL  KR GOKUL AS HAKKIM IN AADUJEEVITHAM  KR GOKUL TRANSFORMATION FOR HAKKIM  AADUJEEVITHAM COLLECTION
kr gokul aadujeevitham
author img

By ETV Bharat Kerala Team

Published : Apr 7, 2024, 6:52 PM IST

ബ്ലെസി - പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' സിനിമയില്‍ ഹക്കീം ആയി എത്തി പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് കെആർ ഗോകുൽ. അസാമാന്യ പ്രകടനത്തിലൂടെയും ഞെട്ടിപ്പിക്കുന്ന മേക്കോവറിലൂടെയും ഗോകുൽ കൈയ്യടികൾ വാരിക്കൂട്ടി. ഇപ്പോഴിതാ തന്‍റെ മേക്കോവർ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഗോകുൽ.

തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയിൽ ആണെന്ന് കുറിച്ചുകൊണ്ടാണ് ഗോകുൽ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പങ്കുവച്ചത്. ഏതായാലും ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഗോകുലിന്‍റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിന്‍റെ കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുന്നത്.

'ക്രിസ്റ്റ്യൻ ബെയിലിന്‍റെ ആത്മസമർപ്പണമാണ് ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്ക് പ്രചോദനമായത്. 2004-ൽ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്‌നിക് എന്ന കഥാപാത്രത്തിനായി 28 കിലോയാണ് അദ്ദേഹം കുറച്ചത്. അന്ന് വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയും മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷണം. ഇത് എന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു.

ബെയിലിന്‍റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടത് തന്നെ എന്ന് പറയാം. ഹക്കിം അദ്ദേഹത്തിന് വേണ്ടിയുള്ള എന്‍റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു'- ഗോകുല്‍ വ്യക്തമാക്കി. 'ആടുജീവിതം' സിനിമയ്‌ക്കായി കഠിനമായ ഡയറ്റിങാണ് ഗോകുൽ നടത്തിയത്. ഭക്ഷണം കഴിക്കാതെ പോലും ദിവസങ്ങളോളം കഴിഞ്ഞെന്ന് ഗോകുൽ തന്നെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന അതിപ്രശസ്‌തമായ നോവലിനെ ആസ്‌പദമാക്കി സംവിധായകൻ ബ്ലെസി അതേ പേരിൽ ഒരുക്കിയ സിനിമ 100 കോടി ക്ലബിൽ എത്തിക്കഴിഞ്ഞു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോർഡും 'ആടുജീവിതം' സ്വന്തം പേരിലാക്കി. മാര്‍ച്ച് 28-ന് പുറത്തിറങ്ങിയ ഈ ചിത്രം വെറും 8 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കലക്ഷൻ ബോക്‌സോഫിസിൽ സ്വന്തമാക്കിയത്.

ചിദംബരത്തിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ റെക്കോർഡ് മറികടന്നായിരുന്നു 'ആടുജീവിത'ത്തിന്‍റെ നേട്ടം. ഒമ്പതാം ദിവസമായിരുന്നു 'മഞ്ഞുമ്മൽ ബോയ്‌സ് 100 കോടി എന്ന നേട്ടത്തിലേക്ക് എത്തിയത്. നജീബ് എന്ന നായക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചത്.

നജീബായുള്ള താരത്തിന്‍റെ മേക്കോവറും അസാമാന്യ പ്രകടവുമെല്ലാം വലിയ കയ്യടികളാണ് നേടുന്നത്. അമല പോൾ നായികയായ ഈ ചിത്രത്തിൽ, കെ ആർ ഗോകുലിന് പുറമെ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരന്നത്.

ALSO READ: 'ആ ബാഗ് തിരികെ കിട്ടുന്നതുവരെ ടെൻഷനായിരുന്നു, യഥാർഥ ഹക്കീമിനെ എന്നെങ്കിലും കണ്ടാൽ ഓടിപ്പോയി മുത്തംനൽകും...'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.