ഗോവയിൽ നടക്കുന്ന 55ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ( IFFI ) മത്സരവിഭാഗത്തിലേക്ക് 'തണുപ്പ്' തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച നവാഗത സംവിധാകനുള്ള അവാര്‍ഡ് കാറ്റഗറിയിലേക്കാണ് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും 'തണുപ്പാ'ണ്.
വിവാഹിതരായ പ്രതീഷിന്‍റെയും ട്രീസയുടെയും ഉള്ളുപൊള്ളിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. ലളിതമായ ഭാഷയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഒരു പ്രത്യേക സാഹചര്യത്തില്‍ അവര്‍ കടന്നു പോകുന്ന വഴികളും അതിലൂടെയുണ്ടാകുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം. മനോഹരമായ ഫ്രെയിമുകളിലൂടെയാണ് സംവിധായകന്‍ ഈ ചിത്രത്തിന്‍റെ കഥ പറയുന്നത്.
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായനാണ് 'തണുപ്പ്' സംവിധാനം ചെയ്‌തത്. കാശി സിനിമാസിന്‍റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്‌മി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂർ,വയനാട്, എറണാകുളം,ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായിരുന്നു 'തണുപ്പി'ന്‍റെ പ്രധാന ലൊക്കേഷന്‍. ഒക്‌ടോബര്‍ 4നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്‌ണന്‍ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മണികണ്‌ഠന്‍ പിഎസ് ഛായാഗ്രഹണം നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ.
ബിജിഎം-ബിബിൻ അശോക്, ക്രിയേറ്റീവ് ഡയറക്‌ടർ രാജേഷ് കെ രാമൻ, എഡിറ്റിങ്-സഫ്‌ദർ മർവ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്‌ണന്‍, വസ്ത്രാലങ്കാരം-രതീഷ് കോട്ടുളി, ശബ്‌ദ സംവിധാനം-രതീഷ് വിജയൻ, കളറിസ്‌റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം-ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്‌സി.
ചീഫ് അസോസിയറ്റ് ഡയറക്‌ടര്‍-ജംനാസ് മുഹമ്മദ്, അസോസിയറ്റ് ഡയറക്‌ടർ-യദുകൃഷ്‌ണ ദയകുമാർ, സ്‌റ്റിൽസ് രാകേഷ് നായർ, പോസ്‌റ്റര്‍ ഡിസൈൻ - സർവകലാശാല, വിഎഫ്എക്‌സ് സ്‌റ്റുഡിയോ-സെവൻത് ഡോർ. പിആർഒ-എഎസ് ദിനേശ്.
55ാമത് ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിൽ നിന്നും അഞ്ച് സിനിമകളാണ് ഇന്ത്യൻ പനോരമയിൽ ഇടം നേടിയത്. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം', മമ്മൂട്ടി ചിത്രം 'ഭ്രമയുഗം', ആസിഫ് അലി നായകനായ 'ലെവൽ ക്രോസ്', ചിദംബരം സംവിധാനം ചെയ്‌ത 'മഞ്ഞുമ്മൽ ബോയ്‌സ്' എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ വിഭാഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.
അതേസമയം തമിഴില്‍ നിന്ന് 'ജിഗര്‍തണ്ട ഡബിള്‍ എക്‌സും' തെലുങ്കില്‍ നിന്ന് 'കല്‍ക്കി 2898 എഡി' എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഇതില്‍ മുഖ്യധാരാ സിനിമ വിഭാഗത്തിലാണ് 'മഞ്ഞുമ്മല്‍ ബോയ്‌സും' 'കല്‍ക്കിയും' പ്രദര്‍ശിപ്പിക്കുക. വിക്രാന്ത് മാസി നായകനായ 12ാമത് 'ഫെയില്‍' എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള. 25 ഫീച്ചര്‍ സിനിമകളും 20 നോണ്‍ ഫീച്ചര്‍ സിനിമകളും ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. രണ്‍വീര്‍ ഹൂഡ സംവിധാനം ചെയ്‌ത് നായകനായി എത്തിയ 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം.'ഘര്‍ ജൈസാ കുഛ്' ആണ് ഇന്ത്യന്‍ പനോരമയില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉഘ്ടാന ചിത്രം. അതേസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളില്ല.
384 ചിത്രങ്ങളില്‍ നിന്നാണ് 25 ഫീച്ചര്‍ സിനിമകള്‍ തിരഞ്ഞെടുത്തത്. 262 സിനിമകളില്‍ നിന്നാണ് നോണ്‍ ഫീച്ചര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. നടന്‍ മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള 12 അംഗങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ സിനിമകള്‍ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഏഴ് ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.
Also Read:ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കീര്‍ത്തി സുരേഷ്; ടീസര്‍ പുറത്ത്