ETV Bharat / entertainment

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞു;തലസ്ഥാനത്ത് ഇനി സിനിമക്കാലം - 29TH IFFK BEGINS

IFFK മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ചലച്ചിത്രമേളയിലൂടെ വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രേംകുമാർ.

PINARAYI VIJAYAN INGARUATED IFFK  177 FILMS WILL SHOW IN IFFK  29ാമത് രാജ്യാന്തര ചലച്ചിത്രമേള  സിനിമ
29ാമത് രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു (ETV Bharat)
author img

By ETV Bharat Entertainment Team

Published : 10 hours ago

തിരുവനന്തപുരം: 29ാത് കേരള ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ സിനിമ രംഗത്തെ അതുല്യ പ്രതിഭയായ ഷബാന ആസ്‌മി ചടങ്ങിൽ മുഖ്യാതിഥിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി.

ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അടക്കമുള്ള മേളയായി ഐ എഫ് കെ അറിയപ്പെടുന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സിനിമ പ്രദർശനം മാത്രമല്ല ഈ മേളയിൽ നടക്കുന്നത്. ഇവിടെ നടക്കുന്ന ചർച്ചകളും അഭിപ്രായം പ്രകടനങ്ങളുംപുരോഗമന സ്വഭാവമുള്ളതാണ്. ചലച്ചിത്രമേള എന്നതിനപ്പുറം യുവതി യുവാക്കൾക്ക് കലാസാംസ്കാരിക ഫാഷൻ രംഗങ്ങളിൽ ഈ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ഈ ചലച്ചിത്രോത്സവം മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ മേളകളിൽ ഉണ്ടാകുന്നു.

മനുഷ്യരാശിയുടെ ചരിത്രത്തിൽ നിർമ്മിക്കപ്പെട്ട കലകളിൽ ഇന്നും തുടരുന്ന കലകളിൽ ഏറ്റവും ജനകീയമായത് സിനിമ തന്നെയാണ്. സിനിമയുടെ ചരിത്രം ഇന്നു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനത്തിൽ വന്നു നില്കുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സ്വാധീനം ഇത്രയും ചടുലമായ മാറ്റങ്ങൾ കൊണ്ടു വരുന്ന മറ്റൊരു രംഗവും ഉണ്ടാകില്ല. അതു കൊണ്ടു തന്നെ സമൂഹത്തിന്റെ നേർ പ്രതിഫലനമാണ് സിനിമയിൽ ഉണ്ടാകുന്നതെന്ന് പറയേണ്ടി വരും. ആ മാറ്റങ്ങളെ ഉൾക്കൊണ്ടു സാമൂഹിക മാറ്റങ്ങളെ പ്രതിഫലിപ്പിക്കാനുള്ള വേദിയായി അന്താരാഷ്ട്ര ചലച്ചിത്ര മേളയും മാറി തീരുന്നുണ്ടെന്നും മുഖ്യന്ത്രി പറഞ്ഞു.

ഈ ചലച്ചിത്ര മേളയിലെ കൺട്രി ഫോക്കസ് വിഭാഗം പരിശോധിച്ചാൽ തന്നെ ഇതു മനസിലാകും. കഴിഞ്ഞ മേളയിൽ പലസ്തീനായിരുന്നു കൺട്രി ഫോക്കസ് വിഭാഗം. ആ രാജ്യത്തെ അവസ്ഥ കൂടുതൽ മോശമാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത്തവണത്തെ കൺട്രി ഫോക്കസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള അർമേനിയൻ സിനിമകളെയാണ്. ആഭ്യന്തര കലാപവും, വംശ ഹത്യയും കുടിയിറക്കലുമെല്ലാം ഈ സിനിമയുടെ പ്രമേയമായി തീരുന്നുണ്ട്. ഇതരത്തിൽ അടിച്ചമർത്തപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ഒപ്പം നിന്നു അവരുടെ ജീവിതാവസ്ഥകൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ ആണ് ഈ ചലച്ചിത്ര മേളയിലൂടെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

29 ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വയനാട് ദുരന്തത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഈ അവസരത്തിൽ ഓർക്കുന്നു. ഇത്രയും വലിയൊരു ദുരന്തം കേരളത്തിൽ സംഭവിച്ചിട്ടും ഒരുതരത്തിലുമുള്ള സഹായം നൽകാത്ത, അവകാശപ്പെട്ടത് നിഷേധിച്ചവർക്കെതിരെയുള്ള പ്രതിഷേധം കൂടി ഒരു മലയാളി എന്ന നിലയിൽ പ്രകടിപ്പിക്കുന്നുവെന്ന് പ്രേംകുമാർ പ്രതികരിച്ചു.
സിനിമ മനുഷ്യരെ ഏകോപിപ്പിക്കുന്ന ഒരു മാധ്യമം ആണെന്ന് പ്രേംകുമാർ വേദിയിൽ പറഞ്ഞു. ലോകത്ത് എവിടെയും മനുഷ്യന്‍റെ വികാരങ്ങൾ ഒന്നുതന്നെയാകും. അതുകൊണ്ടുതന്നെ ഏതു ഭാഷയിലുള്ള സിനിമകളും നമ്മുടെയൊക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നതാണ്.
സിനിമയ്ക്ക് ഒരു ഭാഷയുണ്ട്, സിനിമയിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നതല്ല സിനിമയുടെ ഭാഷ. സിനിമ സമൂഹത്തോട് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയ സാംസ്കാരിക കാര്യങ്ങളിൽ സിനിമ സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമമാണ്. സിനിമ അങ്ങനെ സംസാരിക്കുന്ന ഒരു ഭാഷ വികാരങ്ങളുടെ കൂടി ഭാഷയാണ്.ഈ ലോകത്തുള്ള എല്ലാവർക്കും ആ ഭാഷ മനസ്സിലാകും. മനുഷ്യന്‍റെ ആശയങ്ങളെയും ചിന്തകളെയും ഒക്കെ പരിവർത്തനം ചെയ്യാൻ സിനിമയുടെ വികാരഭാഷ കൊണ്ട് സാധിക്കും. അതുകൊണ്ടുതന്നെ നല്ല സിനിമകൾ ഒരുക്കി ഈ ചലച്ചിത്രമേള പ്രേക്ഷകർക്കപ്പുറം ഒരുപാട് നല്ല മനുഷ്യരെ സൃഷ്ടിക്കാനുള്ള ഒരു വേദിയാകട്ടെ എന്നും പ്രേംകുമാർ പറഞ്ഞു.

കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും ഉദ്ഘാടന വേദിയല്‍ അരങ്ങേറി. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി വിഖ്യാത ബ്രസീലിയന്‍ സംവിധായക വാള്‍ട്ടര്‍ സാലസിന്‍റെ 'ഐ ആം സ്‌റ്റില്‍ ഹിയര്‍' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

15 തിയേറ്ററുകളിലായി 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകളാകും 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ന് (ഡിസംബര്‍ 13) മുതല്‍ ഡിസംബര്‍ 20 വരെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള.

സംവിധായക പായല്‍ കപാടിയക്കാണ് ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്. സമാപന സമ്മേളനത്തിലാകും ഈ പുരസ്‌കാരം നല്‍കുക.

Also Read:68 രാജ്യങ്ങളില്‍ നിന്നും 177 ചിത്രങ്ങള്‍; ഉദ്ഘാടന ചിത്രമായി ഐ ആം സ്‌റ്റില്‍ ഹിയര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.