ETV Bharat / bharat

'കര്‍ഷകരുടെ പ്രതിഷേധം ദേശീയപാതയില്‍ നിന്ന് മാറ്റണം': സുപ്രീം കോടതി - PERSUADE FARMERS

കര്‍ഷകര്‍ക്കെതിരെ ബലപ്രയോഗമരുത്,. അവര്‍ സമാധാനപരമായി തന്നെ പ്രതിഷേധിക്കണം, സമാധാനം നിലനിര്‍ത്തണമെന്നും കോടതി

farmers protest  supreme court  Jagjit Singh Dallewal  high powered panel
supreme court (ETV file)
author img

By ETV Bharat Kerala Team

Published : Dec 13, 2024, 10:49 PM IST

ന്യൂഡല്‍ഹി: ഒന്നുകില്‍ കര്‍ഷകര്‍ പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിക്കാനോ അല്ലെങ്കില്‍ പഞ്ചാബ് -ഹരിയാന ദേശീയപാതയില്‍ നിന്ന് മറ്റെവിടേക്ക് എങ്കിലും മാറ്റാനോ സമ്മര്‍ദ്ദം ചെലുത്താന്‍ ഉന്നതാധികാര സമിതിയോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. വിരമിച്ച ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് നവാബ് സിങാണ് കോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍. സര്‍ക്കാരിനും കര്‍ഷകര്‍ക്കുമിടയിലെ മധ്യസ്ഥരായാണ് സമിതി പ്രവര്‍ത്തിക്കുന്നത്.

മരണം വരെ നിരാഹാരം അനുഷ്‌ഠിക്കുന്ന പഞ്ചാബില്‍ നിന്നുള്ള കര്‍ഷകനേതാവ് ജഗജിത് സിങ് ദല്ലെവാളിന്‍റെ ആരോഗ്യനിലയിലും കോടതി ആശങ്ക പ്രകടിപ്പിച്ചു. പതിനേഴ് ദിവസമായി ഇദ്ദേഹം നിരാഹാരം തുടരുകയാണ്. കര്‍ഷക നേതാവിന്‍റെ ആരോഗ്യത്തിന് തന്നെ പ്രഥമ പരിഗണന നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജസ്റ്റിസുമാരായ സൂര്യകാന്തിന്‍റെയും ഉജ്വല്‍ ഭുയാന്‍റെയും ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കര്‍ഷകര്‍ക്ക് ഭരണഘടനാപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഗാന്ധിയന്‍ തത്വങ്ങളിലൂന്നി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പ്രതിഷേധിക്കാം. പ്രതിഷേധം അക്രമാസക്തമാകരുത്. ക്രമസമാധാന നില സംരക്ഷിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്കെതിരെ ബലപ്രയോഗമരുത്. അവര്‍ സമാധാനപരമായി തന്നെ പ്രതിഷേധിക്കണം. സമാധാനം നിലനിര്‍ത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. അക്രമത്തിലേക്ക് പോകരുതെന്ന് കര്‍ഷകരെയും ഉപദേശിക്കണം. സമാധാനപരവും ഗാന്ധിയന്‍ ആശയങ്ങളില്‍ അടിയുറച്ചതുമാകണം പ്രതിഷേധമെന്നും ജസ്റ്റിസ് കാന്ത് പറഞ്ഞു.

പ്രതിഷേധം വലുതാകുകയാണെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മിന്ദര്‍ സിങ് സമിതിയോട് പറഞ്ഞു. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഒരു കാരണം അതാണ്. കാരണം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരണം ചിലപ്പോള്‍ ഭാഗികമായി ശരിയും ഭാഗികമായി തെറ്റുമായിരിക്കും. ചിലപ്പോള്‍ അത് നൂറ് ശതമാനം ശരിയുമായിരിക്കും. വിദഗ്ദ്ധര്‍ എല്ലാ വശവും പരിശോധിക്കണം. സമഗ്രമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് കാന്ത് ആവശ്യപ്പെട്ടു. അത് വഴി കൃത്യമായ തീരുമാനമെടുക്കാനാകും.

നടപ്പാക്കാനാകാത്ത ഒരു ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അടിയന്തരമായി ദല്ലെവാളിനെ കാണണമെന്നും അദ്ദേഹത്തിന് വേണ്ട വൈദ്യ സഹായമെത്തിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കുന്നതിനാണ് പരമപ്രാധാന്യം ഈ ഘട്ടത്തില്‍ നല്‍കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതമല്ലാത്ത പക്ഷം അദ്ദേഹത്തിന് മേല്‍ ബലപ്രയോഗം നടത്തരുതെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത്തയോടും ഗുര്‍മിന്ദര്‍ സിങിനോടും നിര്‍ദ്ദേശിച്ചു.

ഖനൗരി-ശംഭു ദേശീയ പാതയിലടക്കം ഗതാഗതം തടസപ്പെട്ടിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതായി സിങ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പരുങ്ങലില്‍ ആയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു കാരണത്തിന് വേണ്ടിയാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. അത് മനസിലാക്കി അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. കര്‍ഷകര്‍ സമരം താത്ക്കാലികമായി അവസാനിപ്പിക്കാനോ മറ്റ് എവിടേക്കെങ്കിലും മാറ്റിക്കാനോ സമിതി ശ്രമിക്കണം. ഒരു മുതിര്‍ന്ന പൗരന്‍ നവംബര്‍ 26 മുതല്‍ നിരാഹാരം നടത്തുകയാണ്. കാര്‍ഷിക വിളകളുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്ന ആവശ്യവുമായാണ് അദ്ദേഹത്തിന്‍റെ പ്രക്ഷോഭം. പഞ്ചാബ്-കേന്ദ്രസര്‍ക്കാരുകള്‍ അദ്ദേഹത്തിന് മുഴുവന്‍ സമയ വൈദ്യ സഹായം നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: അല്ലു അര്‍ജുന്‍റെ അറസ്റ്റ്; കാര്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് തെലങ്കാന മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.