ETV Bharat / entertainment

രക്തരക്ഷസുകളെ തുരത്താൻ മുജീബ്; '13' ഹ്രസ്വചിത്രം റിലീസ് ചെയ്‌തു - 13 Short Film Released

author img

By ETV Bharat Kerala Team

Published : Jun 23, 2024, 2:07 PM IST

സുസാദ് സുധാകറിന്‍റെ സംവിധാനത്തില്‍ അമ്പു യോഗി, ഷാരിക് പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം, '13' പുറത്തിറങ്ങി.

HORROR THRILLER SHORT FILM  THIRTEEN SHORT FILM RELEASED  SHARICK SUSAD SUDHAKAR SHORT FILM  13 ഹ്രസ്വചിത്രം റിലീസ് ചെയ്‌തു
13 SHORT FILM RELEASED (ETV Bharat)

എറണാകുളം: മലയാളത്തിൽ റിലീസ് ചെയ്‌തതിൽ ഏറ്റവും അധികം വിഎഫ്‌എക്‌സ്‌ രംഗങ്ങൾ ഉൾപ്പെടുത്തി '13' ഹ്രസ്വചിത്രം പുറത്തിറങ്ങി. വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതരായ അമ്പു യോഗി, ഷാരിക് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് സുസാദ് സുധാകറാണ്.

രക്തരക്ഷസുകളുടെ ലോകത്തിൽ അകപ്പെട്ടുപോയ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ നായകൻമാരിൽ ഒരാളായ മുജീബ് എന്ന കഥാപാത്രം നടത്തുന്ന ധീരമായ ചെറുത്തുനിൽപ്പാണ് ഹ്രസ്വചിത്രത്തിന്‍റെ കഥാ തന്തു. സോഷ്യൽ മീഡിയയിലൂടെ പ്രശസ്‌തയായ മിഥു വിജിലാണ് പ്രധാന സ്ത്രീകഥാപാത്രം.

മാധ്യമപ്രവർത്തകനായ ചന്ദ്രശേഖർ, ശ്രീ തുടങ്ങിയവർ മറ്റു സുപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ബ്ലോക്ക് ബസ്റ്റർ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആവുക. റിലീസ് ചെയ്‌ത്‌ മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ ചിത്രം സംസാര വിഷയമായി കഴിഞ്ഞു. കണ്ടുകേട്ട കഥകളിയിൽ നിന്ന് വിഭിന്നമായി ഭീതിയുടെയും ആകാംക്ഷയോടെയും അകമ്പടിയിൽ കഥ പറയുന്ന ഫാന്‍റസി ചിത്രം തീർത്തും ആസ്വാദ്യകരം എന്നാണ് പ്രേക്ഷക നിരൂപണം.

സംവിധായകന്‍റെ ആശയത്തിന് തിരക്കഥ സംഭാഷണം ഒരുക്കിയത് അഖിൽ വിനായക് ആണ്. വിവേക് വിജയൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എറണാകുളം മലപ്പുറം തൃശൂർ ജില്ലകളിലായി 9 ദിവസത്തെ ഷെഡ്യൂളിൽ ആണ് ചിത്രം പൂർത്തിയാക്കിയത്. രക്തരക്ഷസുകളെ അണിയിച്ചൊരുക്കി വിഎഫ്എസ് ടീമിന് കൈത്താങ്ങായി നിന്ന മലയിൽ ഹർഷതിന്‍റെ മേക്കപ്പ് എടുത്തുപറയേണ്ടത് തന്നെ.

ശ്രീജിത്ത് കലയരശ്ശിന്‍റെ വിഎഫ്എക്‌സ്‌ വലിയ കയ്യടി നേടുന്നു. സംഗീത സംവിധായകൻ വിഷ്‌ണു രാജശേഖരൻ, ഫിൻ ജോർജ് വർഗീസ് ആണ് എഡിറ്റർ, സൗണ്ട് ഡിസൈനർ - ഷെഫിൻ മായൻ. ലാസ്റ്റ് മിനിറ്റ് പ്രൊഡക്ഷൻസും സ്റ്റോറി റീൽസ് മീഡിയയും ആണ് നിർമാതാക്കൾ.

ALSO READ: സായ് ദുർഘ തേജ് നായകനായി പിരിയോഡിക് ആക്ഷൻ ചിത്രം വരുന്നു; ആകാംക്ഷയിൽ ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.