ന്യൂഡൽഹി : യുജിസി നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ (ജൂണ്‍ 18) രാജ്യമൊട്ടാകെ നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ നടത്തിപ്പിലുണ്ടായ വീഴ്‌ചയെ തുടര്‍ന്നാണ് നടപടി. പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും കണക്കിലെടുത്താണ് റദ്ദാക്കിയതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ വിശദീകരണം.