ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ മെയിൻ) രീതിയില്‍ മാറ്റം വരുത്താനൊരുങ്ങി എന്‍ടിഎ. ജെഇഇ മെയിൻ 2025, കൊവിഡിന് മുമ്പുള്ള ഫോർമാറ്റിലേക്ക് മാറുമെന്നാണ് എന്‍ടിഎ അറിയിച്ചത്. കൊവിഡ്-19 സമയത്ത് അവതരിപ്പിച്ച, ചോദ്യം തെരഞ്ഞെടുക്കാനുള്ള സൗകര്യം നിർത്തലാക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പുതുക്കിയ രീതിയില്‍, സെക്ഷൻ ബി-യിലെ അഞ്ച് ചോദ്യങ്ങൾക്കും ഉദ്യോഗാർത്ഥികൾ ഉത്തരം നൽകണം.
കൊവിഡ് -19 സമയത്ത് ജെഇഇ (മെയിൻ) പരീക്ഷയിൽ ഓരോ വിഷയത്തിന്‍റെയും സെക്ഷൻ ബി-യിലെ അഞ്ച് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്തരം നല്‍കിയാല്‍ മതിയായിരുന്നു. ജെഇഇ (മെയിൻ) 2021 മുതൽ 2024 ഈ സമ്പ്രദായമായിരുന്നു തുടര്‍ന്നുപോന്നിരുന്നത്. കൊവിഡ് സമയത്ത് നേരിട്ടിരുന്ന വെല്ലുവിളികളെ നേരിടാനായിരുന്നു ഈ മാറ്റം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'പേപ്പർ 1 (ബി.ഇ./ബി. ടെക്), പേപ്പർ 2 എ (ബി ആർച്ച്), പേപ്പർ 2 ബി (ബി പ്ലാനിങ്) എന്നിവയ്‌ക്കായുള്ള ജെഇഇ (മെയിൻ) 2025 പരീക്ഷ ഘടന അതിന്‍റെ യഥാർഥ ഫോർമാറ്റിലേക്ക് മടങ്ങും. ബി വിഭാഗത്തിൽ ഓരോ വിഷയത്തിനും 5 (അഞ്ച്) ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ. ഓപ്ഷനുകളില്ലാതെ 5 (അഞ്ച്) ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതേണ്ടതുണ്ട്'- എൻടിഎയുടെ പ്രസ്‌താവനയില്‍ പറയുന്നു
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് ജെഇഇ മെയിൻ പരീക്ഷയ്ക്കുള്ളത്. ജെഇഇ ചോദ്യപേപ്പർ രണ്ട് വിഭാഗമായാണുണ്ടാവുക. ആകെ 90 ചോദ്യങ്ങളും ഓരോ വിഭാഗത്തിലും 30 ചോദ്യങ്ങളുമുണ്ട്. എ വിഭാഗത്തിൽ 20 ചോദ്യങ്ങളും ബി വിഭാഗത്തിൽ അഞ്ച് ചോദ്യങ്ങളുമാണുള്ളത്.
എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷ പാറ്റേൺ സംബന്ധിച്ച വിശദമായ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് എന്‍ടിഎ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.nta.ac.in , https://jeemain.nta.nic.in/ എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
Also Read: നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനം; ആസിയാൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ഇരട്ടിയാക്കുമെന്ന് ഇന്ത്യ