ETV Bharat / education-and-career

ഓണപ്പരീക്ഷ ജയിക്കാത്തവർക്ക് ബ്രിഡ്‌ജ്‌ കോഴ്‌സ്, ശേഷം പുനഃപരീക്ഷ; മിനിമം മാർക്കിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് - Bridge Course in 8th Class

ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷ തീയതി പ്രഖ്യാപിച്ചു. മിനിമം 30 ശതമാനം മാർക്ക് നേടിയാലേ ഓണപ്പരീക്ഷ മുതൽ എട്ടാം ക്ലാസിൽ ജയിക്കാനാകൂ. മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് ബ്രിഡ്‌ജ് കോഴ്‌സ് നടത്തി വീണ്ടും പരീക്ഷ നടത്തും.

KERALA ONAM EXAM 2024 DATE  BRIDGE COURSE IN 8TH CLASS  ഓണപ്പരീക്ഷ 2024  എട്ടാം ക്ലാസിൽ ബ്രിഡ്‌ജ് കോഴ്‌സ്
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 2:51 PM IST

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ജയിക്കാൻ വേണ്ട മിനിമം മാർക്ക് ലഭിക്കാത്തവർക്ക് ബ്രിഡ്‌ജ് കോഴ്‌സ് നടത്തും. കോഴ്‌സിന് ശേഷം രണ്ടാഴ്‌ചക്കുള്ളിൽ ഇവർക്ക് പുനഃപരീക്ഷ നടത്തും. ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന ഓൾപാസ് സമ്പ്രദായം അവസാനിപ്പിച്ച് മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

സമൂഹത്തിന്‍റെ താഴെക്കിയടിലുള്ളവരെ ഈ തീരുമാനം ദോഷകരമായി ബാധിക്കുമെന്നതിനാല്‍ നിര്‍ദേശം നടപ്പാക്കുന്നതിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മിനിമം മാർക്ക് ലഭിക്കാത്തവർക്ക് പരീക്ഷാഫലം വന്ന് രണ്ടാഴ്‌ചയ്‌ക്കകം തന്നെ ബ്രിഡ്‌ജ് കോഴ്‌സ് നടത്തി പുനഃപരീക്ഷ നടത്തുമെന്ന് സർക്കാർ അറിയിച്ചത്.

എട്ട്, ഒന്‍പത് ക്ലാസുകളിൽ എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന സമ്പ്രദായം (ഓള്‍ പ്രൊമോഷന്‍) അവസാനിപ്പിക്കാന്‍ ഇന്നലെയായിരുന്നു സര്‍ക്കാര്‍ തീരുമാനമായത്. ഇനി മുതല്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമെ എട്ടാം ക്ലാസ് വിജയിക്കാനാകൂ. ഈ സമ്പ്രദായം വരുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും.

ഒന്‍പതാം ക്ലാസില്‍ ഈ രീതി 2025-26 അധ്യയന വര്‍ഷം മുതലും എസ്എസ്എല്‍സിക്ക് ഈ രീതി 2026-27 അധ്യയന വര്‍ഷത്തിലുമാണ് നടപ്പാക്കുക. ഇതു സംബന്ധിച്ച് ജൂണ്‍ മാസത്തില്‍ തിരുവനന്തപുരത്ത് അധ്യാപക-വിദ്യാര്‍ഥി സംഘടന പ്രതിനിധികളെയും വിദ്യാഭ്യാസ വിചക്ഷണരെയും പങ്കെടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ് ഒരു കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ മന്ത്രിസഭ യോഗം അംഗീകാരം നല്‍കുകയായിരുന്നു.

വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുന്നതിന് പുതിയ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട്. അതേസമയം ഗണിതത്തിലും ഫിസിക്‌സ്, കെമിസ്‌ട്രി പോലുള്ള ശാസ്‌ത്ര വിഷയങ്ങളിലും ശരാശരി നിലവാരമുള്ള കുട്ടികള്‍ക്ക് 30 ശതമാനം മാര്‍ക്ക് നേടുക വെല്ലുവിളിയാകുമെന്നാണ് പുതിയ തീരുമാനത്തെ എതിർത്തുകൊണ്ട് ഒരുകൂട്ടം ചൂണ്ടിക്കാട്ടുന്നത്. വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കിന്‍റെ എണ്ണം കൂട്ടാനും ഇത് കാരണമായേക്കും.

ഓണപ്പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു:

ഈ വർഷത്തെ ഓണപ്പരീക്ഷ (ഒന്നാം പാദ പരീക്ഷ) യുടെ തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 03 (ചൊവ്വ) മുതൽ 12 (വ്യാഴം) വരെയാണ് ഓണപ്പരീക്ഷ നടത്തുക. ഇന്നലെ നടന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്. ഓണപ്പരീക്ഷയിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് ജയിക്കാൻ ഇനി മുതൽ 30 ശതമാനം മാർക്ക് ലഭിക്കണം.

വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകളിൽ ഓണപ്പരീക്ഷ മാറ്റിവച്ചു:

ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിലെ വെള്ളാർമല, മുണ്ടക്കൈ മേഖലകളിലെ സ്‌കൂളുകളിൽ ഓണപ്പരീക്ഷ മാറ്റിവെച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവൺമെന്‍റ് ഹയർസെൻഡറി സ്‌കൂളിലെ ക്യാമ്പ് മാറുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

Also Read: 'ഓൾ പ്രമോഷന്‍' ഇനിയില്ല; എട്ടിലും ഒന്‍പതിലും ഇനി മിനിമം മാര്‍ക്ക് നിര്‍ബന്ധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.