ETV Bharat / education-and-career

സൗദി ആരോഗ്യ വകുപ്പില്‍ നഴ്‌സുമാരാകാം: അപേക്ഷിക്കാന്‍ ഒരാഴ്‌ച കൂടി, ഒഴിവുകള്‍ ഈ സ്‌പെഷ്യാലിറ്റികളില്‍ - Norka Roots Saudi Recruitment

author img

By ETV Bharat Kerala Team

Published : Jul 11, 2024, 2:00 PM IST

കൊച്ചിയില്‍ ജൂലൈ 22 മുതല്‍ 26 വരെയാണ് അഭിമുഖം. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ജൂലൈ 19 ആണ്.

NORKA SAUDI RECRUITMENT  നഴ്‌സുമാർക്ക് അവസരം  സൗദി ആരോഗ്യ മന്ത്രാലയത്തിൽ തൊഴിൽ  SAUDI HEALTH MINISTRY JOBS
Representational Image (ETV Bharat)

നിങ്ങള്‍ക്ക് നഴ്‌സിങ് ബിരുദമുണ്ടോ? ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തി പരിചയമുണ്ടോ? എങ്കില്‍ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തില്‍ ഒരു ജോലി നിങ്ങളെക്കാത്തിരിപ്പുണ്ട്. തൊഴിലവസരം കാത്തിരിക്കുന്ന നഴ്‌സിങ് ബിരുദധാരികള്‍ക്ക് ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താം.

നോര്‍ക്ക റൂട്ട്സ് ആണ് കേരളത്തിലെ നഴ്‌സുമാര്‍ക്ക് സൗദി അറേബ്യന്‍ ആരോഗ്യ വകുപ്പിൽ തൊഴിലവസരങ്ങളിലേക്ക് റിക്രൂട്ട്മെന്‍റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയിലാണ് റിക്രൂട്ട്മെന്‍റ് നടക്കുക. ഈ റിക്രൂട്ട്മെന്‍റില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

അപേക്ഷിക്കേണ്ട വിധം: നഴ്‌സിങില്‍ ബിരുദമോ/പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് ഉടന്‍ ഫോര്‍വേര്‍ഡ് ചെയ്യാം.

ജൂലൈ 19 രാവിലെ 10 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്‌തവരാകരുത്. കുറഞ്ഞത് ആറു മാസമെങ്കിലും സാധുതയുള്ള പാസ്‌പോര്‍ട്ടുള്ളവരാകണം അപേക്ഷകര്‍. അഭിമുഖസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.

ഒഴിവുകളും സ്‌പെഷ്യലൈസേഷനും: ഒഴിവുകള്‍ എത്രയെന്ന് നോര്‍ക്ക വ്യക്തമാക്കിയിട്ടില്ല. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിങ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇന്‍റന്‍സീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേക്കാണ് അവസരം.

ബന്ധപ്പെടാവുന്ന നമ്പറുകള്‍: കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.