ETV Bharat / education-and-career

നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഇതുവരെ ഉള്ള ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്‌തമാകുന്നു ; മന്ത്രി ഡോ. ആര്‍ ബിന്ദു ഇടിവി ഭാരതിനോട് - 4 Year Degree Course - 4 YEAR DEGREE COURSE

സാധാരണ ബിഎസി, ബിഎ, ബികോം ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് നാല് വർഷ ബിരുദ കോഴ്‌സുകൾ വളരെ വ്യത്യസ്‌തമാണെന്നും കുട്ടികളുടെ തീരുമാനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു.

FOUR YEAR DEGREE COURSES  നാല് വർഷ ബിരുദം  MINISTER DR R BINDU  നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍
R. Bindu Minister for Higher Education (ETV Bharat)
author img

By ETV Bharat Kerala Team

Published : May 27, 2024, 6:46 PM IST

Updated : May 28, 2024, 5:50 PM IST

മന്ത്രി ഡോ.ആര്‍ ബിന്ദു ഇടിവി ഭാരതിനോട് (ETV Bharat)

തിരുവനന്തപുരം : നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഇതുവരെ ഉള്ള ബിഎ, ബിഎസ്‌സി, ബികോം ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്‌തമാകുന്നു എന്നതിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഇടിവി ഭാരതിനോടു വിശദീകരിക്കുന്നു.

?. നമ്മുടെ പരമ്പരാഗത ബിഎ, ബിഎസ്‌സി, ബികോം ഡിഗ്രി കോഴ്‌സുകളില്‍ നിന്ന് 4 വര്‍ഷ ഡിഗ്രി കോഴ്‌സുകള്‍ക്കുള്ള വ്യത്യസ്‌തത എന്തൊക്കെയായിരിക്കും

* കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകും. സിലബസുകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ഫ്‌ലെക്‌സിബിലിറ്റിയും ഉള്ള അന്തരീക്ഷമാകും കാമ്പസുകളിലുണ്ടാകുക. നിലവിലെ രീതി പ്രകാരം ഒരു കുട്ടി ബിഎസ്‌സി കെമിസ്ട്രി മെയിന്‍ എടുത്താല്‍ അതിന്‍റെ സബ്‌സിഡിയറി വിഷയങ്ങള്‍ കോളജുകള്‍ തന്നെ തീരുമാനിക്കുകയാണ് ചെയ്യുക.

എന്നാല്‍ അതില്‍ നിന്നു വ്യത്യസ്‌തമായി കോളജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍ നടത്തുന്ന വിഷയങ്ങള്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. ഒരുപാട് കോഴ്‌സുകളുള്ള ഒരു ബാസ്‌കറ്റില്‍ നിന്ന് ഇഷ്‌ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥിക്കുണ്ട് എന്നതാണ്.

അത് ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് എന്നിങ്ങനെയല്ല, ഇന്‍റര്‍ ഡിസിപ്ലിനായാണ് കോഴ്‌സുകള്‍ നടത്തുക. ഇന്ന് ലോകത്താകമാനം ഇന്‍റര്‍ ഡിസിപ്ലിനറിയായും മള്‍ട്ടി ഡിസിപ്ലിനറിയായുമാണ് കോഴ്‌സുകള്‍ നടത്തപ്പെടുന്നത്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയില്‍. ഉദാഹരണത്തിന് പുതിയ രീതി പ്രകാരം ഫിസിക്‌സ് മെയിനായി എടുത്തിട്ടുള്ള ഒരു വിദ്യാര്‍ഥിക്ക് സംഗീതത്തിൽ അഭിരുചിയുണ്ടെങ്കില്‍ ഉപ വിഷയമായി സംഗീതം പഠിക്കാം.

പക്ഷേ പഴയ രീതി പ്രകാരം ഫിസിക്‌സ് മെയിന്‍ എടുക്കുമ്പോള്‍ കോളജില്‍ കെമിസ്ട്രിയാണ് സബ് എങ്കില്‍ ആവിഷയം എടുക്കാന്‍ മാത്രമേ കഴിയൂ. ഒരു കോളജില്‍ നിന്നു മാത്രമല്ല, സമീപത്തെ കോളജുകളില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്ക് ക്രെഡിറ്റ് ആര്‍ജിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മറ്റ് യൂണിവേഴ്‌സിറ്റികളില്‍ നിന്നോ അന്തര്‍ദേശീയ തലത്തില്‍ തന്നെയോ കുട്ടികള്‍ക്ക് ക്രെഡിറ്റ് ആര്‍ജിക്കാം.

?. ക്രെഡിറ്റ് എന്നതു കൊണ്ട് ലളിതമായി ഉദ്ദേശിക്കുന്നതെന്താണ്

* ഒരു നിശ്ചിത വിഷയത്തില്‍ പുതിയ സമ്പ്രദായമനുസരിച്ച് 45 മണിക്കൂര്‍ സ്വന്തമായോ അദ്ധ്യാപകന്‍റെ സഹായത്താലോ ചെലവഴിച്ചാല്‍ ഒരു ക്രെഡിറ്റായി. അതില്‍ 15 മണിക്കൂര്‍ ക്ലാസ് റൂമിനകത്തും 30 മണിക്കൂര്‍ സ്വയം വിദ്യ അഭ്യസിക്കല്‍ അഥവാ സെല്‍ഫ് ലേണിംഗുമാണ്.

?. മൂന്നു വര്‍ഷത്തെ ഡിഗ്രി പഠനത്തിനു ശേഷം നാലാം വര്‍ഷം കുട്ടികള്‍ എന്താണ് അഭ്യസിക്കുന്നത്

* നാലാം വര്‍ഷം കുട്ടികള്‍ക്ക് അവരുടെ അറിയാനുള്ള ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തിലുള്ള പാത തിരഞ്ഞെടുക്കാം. ഗവേഷണം നടത്താം, ഇന്‍റേണ്‍ഷിപ്പിനു പോകാം, സംരഭകത്വ താത്പര്യമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാം. ഇതിന്‍റെ എല്ലാം അടിസ്ഥാനത്തില്‍ നാലാം വര്‍ഷം നിശ്ചിത ക്രെഡിറ്റ് ആര്‍ജിച്ചാല്‍ അവര്‍ക്ക് ഓണേഴ്‌സ് ബിരുദം സ്വന്തമാക്കാം. കാമ്പസിന്‍റ മതില്‍ക്കെട്ടിനു പുറത്തുള്ള ഒരു ലോകവുമായി സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു കാഴ്‌ചപ്പാടാണ് നാലു വര്‍ഷ ഡിഗ്രി.

?. ഇനി മൂന്നു വര്‍ഷ ഡിഗ്രി കോഴ്‌സില്ലല്ലോ

* ഇനി മുതല്‍ മൂന്നു വര്‍ഷ ഡിഗ്രി കോഴ്‌സ് എന്ന പേരില്‍ അപേക്ഷ ക്ഷണിക്കില്ല. നാലു വര്‍ഷ ഡിഗ്രി കോഴ്‌സിനായിരിക്കും അപേക്ഷ ക്ഷണിക്കുക. എന്നാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഡിഗ്രി പൂര്‍ത്തിയാക്കി പുറത്തു കടക്കാം

?. നാലു വര്‍ഷം പഠിച്ച കുട്ടിക്ക് ബിരുദാനന്തര ബിരുദം എങ്ങനെ ലഭിക്കും

* നാലുവര്‍ഷം പഠിച്ച കുട്ടിക്ക് രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദത്തിലേക്ക് നേരിട്ട് പ്രവേശനം നല്‍കാന്‍ കഴിയും. ഇതു സംബന്ധിച്ച പ്രാരംഭ തയ്യാറെടുപ്പുകള്‍ നടക്കുന്നതേയുള്ളൂ. നാലാവം വര്‍ഷ ഡിഗ്രി ഇക്കൊല്ലം ജനുവരിയില്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ. ആ കുട്ടികള്‍ ബിരുദം കഴിയുമ്പോഴാണ് പുതിയ രീതിയിലുള്ള ബിരുദാനനന്തര ബിരുദം വേണ്ടി വരിക.

?. നാലു വര്‍ഷം കഴിയുന്ന കുട്ടികളുടെ ബിഎഡ് പ്രവേശനം എങ്ങനെയായിരിക്കും

* ബിഎഡ് കോഴ്‌സും നാലുവര്‍ഷമാക്കണമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. അതു ഇന്‍റഗ്രേറ്റഡ് ആക്കണം എന്നാണ്. പഴയ പോലെ ഡിഗ്രിക്കു ശേഷം ബിഎഡ് തെരഞ്ഞെടുക്കുന്ന രീതിക്കു വ്യത്യസ്‌തമായി പ്ലസ്‌ടു കഴിയുമ്പോള്‍ തന്നെ പ്രത്യേക വിഷയത്തില്‍ ബിഎഡ് എന്ന നിലയില്‍ പഠിച്ചു തുടങ്ങണം. നിലവിലെ രീതി പോലെ ഡിഗ്രി കഴിഞ്ഞ ശേഷം അദ്ധ്യാപകനാകാനുള്ള തീരുമാനമെടുക്കാനാകില്ല. പ്ലസ്‌ടു കഴിയുമ്പോള്‍തന്നെ അക്കാര്യം തീരുമാനിക്കണം.

Also Read : 4 വര്‍ഷ ബിരുദ കോഴ്‌സ് എന്ത്? ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറയുന്നു - R Bindu On 4 Year UG Course

Last Updated : May 28, 2024, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.