ETV Bharat / education-and-career

ഇന്ത്യയിലും വിദേശത്തുമായി 45,000 തൊഴിലവസരങ്ങൾ; കേരള നോളജ് ഇക്കോണമി മിഷൻ അപേക്ഷ ക്ഷണിച്ചു - KKEM InviteS Application - KKEM INVITES APPLICATION

കേരള നോളജ് ഇക്കോണമി മിഷൻ (KKEM) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലും പുറത്തുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 45,801 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

KKEM RECRUITMENT 2024  കേരള നോളജ് ഇക്കോണമി മിഷൻ ജോലി  JOB VACANCIES IN INDIA AND ABROAD  PRIVATE JOBS IN INDIA
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 2, 2024, 2:21 PM IST

തിരുവനന്തപുരം: ഇന്ത്യയിലും പുറത്തുമുള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള 45,801 ഒഴിവുകളിലേക്ക് കേരള നോളജ് ഇക്കോണമി മിഷൻ (KKEM )അപേക്ഷ ക്ഷണിച്ചു. യുഎഇ, ന്യൂസിലന്‍ഡ് , ജർമ്മനി എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ വൻ നഗരങ്ങളായ ഹൈദരാബാദ്, ബെംഗളുരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലുമാണ് ഒഴിവുകൾ.

സെയിൽസ് ആൻഡ് മാർക്കറ്റിങ്, ടെക്‌നിക്കൽ, ഹെല്‍ത്ത് കെയർ, ബിസിനസ് അഡ്‌മിനിസ്ട്രേഷൻ, ബാങ്കിങ് ആൻഡ് ഇൻഷുറൻസ് മേഖലകളിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നത്. 526 ഓളം തസ്‌തികകളിലേക്ക് അപേക്ഷിക്കാം. യുഎഇയിൽ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ക് ടെക്‌നിഷ്യൻ, ലെയ്‌ക ഓപ്പറേറ്റർ മേഖലകളിലേക്കാണ് അവസരം.

ന്യൂസിലന്‍ഡിൽ ബിടെക്, ഡിപ്ളോമ, ഐടിഐടിഐ യോഗ്യതയുള്ളവർക്ക് സിവിൽ എൻജിനിയറിങ്, വെൽഡിങ്, സ്പ്രേ പെയിന്‍റിങ് മേഖലകളിലായി 500 ഒഴിവുകളുണ്ട്. 1,75,000 മുതല്‍ 2,50,000 രൂപയാണ് പ്രതിമാസ ശമ്പളം. സിവിൽ എൻജിനീയറിങ് മേഖലയിലെ സൈറ്റ് ട്രാഫിക് മാനേജ്മെന്‍റ് സൂപ്പർവൈസറാകാൻ ബിരുദവും സിവിൽ എൻജിനിയറിങുമാണ് യോഗ്യത.

ജർമ്മനിയിൽ മെക്കട്രോണിക് ടെക്‌നീഷ്യൻ, കെയർ ടേക്കർ, സ്‌റ്റാഫ് നഴ്‌സ് തസ്‌തികകളിലായി 2000 ഒഴിവുകളുണ്ട്. ബിരുദവും ജനറൽ നഴ്‌സിങ്ങുമാണ് സ്റ്റാഫ് നഴ്‌സിന്‍റെ യോഗ്യത. ഓക്‌സിലറി നഴ്‌സിങ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കെയർ ടേക്കർ തസ്‌തികയ്ക്ക് ഡിപ്ളോമയാണ് യോഗ്യത.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപേക്ഷിക്കേണ്ട വിധം: കേരള നോളജ് ഇക്കോണമി മിഷന്‍റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസില്‍ (dwms) രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ 0471-273881, 0471-2737882 എന്നീ നമ്പരുകളിൽ നിന്നോ knowledgemission.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നോ ലഭ്യമാണ്.

Also Read: ഐഎസ്ആര്‍ഒയില്‍ ജോലി വേണോ? 2 ലക്ഷം വരെ ശമ്പളം; പ്ലസ്‌ ടു യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.