ETV Bharat / education-and-career

ഫിസിക്കൽ ടെസ്റ്റില്ലാതെ പൊലീസിൽ ചേരാം: ഫിംഗർ പ്രിന്‍റ് സെർച്ചര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കേണ്ടതിങ്ങനെ... - KERALA POLICE JOB VACCANCY

author img

By ETV Bharat Kerala Team

Published : Aug 15, 2024, 2:48 PM IST

ശാരീരിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സേനയിൽ അയോഗ്യരാക്കപ്പെട്ടേക്കാവുന്ന ഉദ്യോഗാർഥികൾക്ക് പൊലീസിൽ ചേരാൻ അവസരം. ഫിംഗർ പ്രിൻ്റ് ബ്യൂറോയിൽ ഫിംഗർ പ്രിൻ്റ് സെർച്ചർ തസ്‌തികയിൽ 36 ഒഴിവുകൾ. ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ ജോലി നേടാം.

ഫിൻഗർ പ്രിന്‍റ് സെർച്ചർ ഒഴിവ്  കേരള പിഎസ്‌സി ഒഴിവ്  FINGER PRINT SEARCHER QUALIFICATION  POLICE JOB WITHOUT PHYSICAL TEST
Kerala PSC (File image)

തിരുവനന്തപുരം: കേരള പൊലീസിൻ്റെ ഫിംഗർ പ്രിൻ്റ് ബ്യൂറോയിൽ ഫിംഗർ പ്രിൻ്റ് സെർച്ചർ തസ്‌തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ട് കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഫിസിക്കൽ ടെസ്റ്റ് ഇല്ലാതെ തന്നെ ജോലിയിൽ പ്രവേശിക്കാനാകും. നിലവിൽ 36 ഒഴിവുകളാണ് ഉള്ളത്.

യോഗ്യത വിവരങ്ങൾ:

ഒഴിവിന്‍റെ പേര് ഡിപാർട്‌മെന്‍റ് യോഗ്യത പ്രായപരിധിശമ്പളം

ഫിംഗർ പ്രിൻ്റ് സെർച്ചർ

(കാറ്റഗറി നമ്പർ: 232/2024)

കേരള പൊലീസ്

ഫിംഗർ പ്രിൻ്റ് ബ്യൂറോ

  • അംഗീകൃത സർവകലാശാലയിൽ നിന്നും കെമിസ്ട്രി അല്ലെങ്കിൽ ഫിസിക്‌സ് ബി.എസ്.സി ബിരുദം
  • താഴെ പറയുന്ന വിധത്തിൽ കണ്ണട വയ്ക്കാതെയുള്ള കാഴ്‌ചശക്തി ഉണ്ടായിരിക്കണം.

- വലതുകണ്ണിനും ഇടതുകണ്ണിനും 6/6 സ്നെല്ലൻ ലോങ്സൈറ്റ്

-വലതുകണ്ണിനും ഇടതുകണ്ണിനും 0.5 സ്നെല്ലൻ ഷോർട്ട്സൈറ്റ്

  • ഓരോ കണ്ണിനും പൂർണമായും കാഴ്‌ചശക്തി ഉണ്ടായിരിക്കണം.
02.01.1988 നും 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പടെ)₹43400-91200/-

പരീക്ഷയും തെരഞ്ഞെടുപ്പും: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തുടർന്ന് വ്യക്തിഗത അഭിമുഖവും ഉണ്ടായിരിക്കും. സിലബസും പരീക്ഷ തീയതിയും കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ പിന്നീട് അറിയിക്കും. ഈ തസ്‌തികയിലേക്ക് ഫിസിക്കൽ ടെസ്റ്റ് പാസാകേണ്ട ആവശ്യമില്ല.

അപേക്ഷ നടപടിക്രമം: താത്‌പര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 സെപ്‌റ്റംബർ 4 ആണ്.

എങ്ങനെ അപേക്ഷിക്കണം

  • www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
  • വൺടൈം രജിസ്ട്രേഷൻ സിസ്റ്റം വഴി രജിസ്റ്റർ ചെയ്യുക
  • ഫിംഗർ പ്രിൻ്റ് സെർച്ചർ (കാറ്റഗറി നമ്പർ 232/2024) തസ്‌തികയിലേക്കുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കുക
  • അവസാന തീയതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കുക

കൂടുതൽ വിവരങ്ങൾക്ക് കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റ് പരിശോധിക്കുകയോ കേരള പിഎസ്‌സി ഓഫിസുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

Also Read: ഓണപ്പരീക്ഷ ജയിക്കാത്തവർക്ക് ബ്രിഡ്‌ജ്‌ കോഴ്‌സ്, ശേഷം പുനഃപരീക്ഷ; മിനിമം മാർക്കിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.