ETV Bharat / education-and-career

കീം 2024: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, കൂടുതല്‍ വിവരങ്ങള്‍ അറിയാം... - KEAM 2024 ANSWER KEY

author img

By ETV Bharat Kerala Team

Published : Jun 11, 2024, 12:13 PM IST

Updated : Jun 11, 2024, 1:37 PM IST

കേരള എഞ്ചിനീയറിംഗ് ആർക്കിടെക്‌ചർ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ ഡൗൺലോഡ് ചെയ്യാം.

KEAM 2024  ENGINEERING ARCHITECTURE MEDICAL  KERALA ENTRANCE EXAM  കീം 2024 ഉത്തരസൂചിക പുറത്തിറക്കി
keam (ETV Bharat)

ന്യൂഡല്‍ഹി: KEAM 2024 പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ (CEE) ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in പ്രസിദ്ധീകരിച്ചു. കേരള എഞ്ചിനീയറിംഗ് ആർക്കിടെക്‌ചർ മെഡിക്കൽ (KEAM) പ്രവേശന പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് ഉത്തരസൂചികകൾ ഡൗൺലോഡ് ചെയ്യാം.

ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, '2024 ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും, 2024-25 അധ്യയന വർഷത്തേക്കുള്ള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്‌സിനായുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത (CBT) പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഏതെങ്കിലും ഉത്തരം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ടെങ്കില്‍ ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ഇതിനെ പിന്തുണയ്‌ക്കുന്ന രേഖകളും ഒരു ചോദ്യത്തിന് 100 രൂപ ഫീസും സഹിതം സമർപ്പിക്കേണ്ടതുണ്ട്. പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്.

KEAM 2024 ഔദ്യോഗിക ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ ആദ്യം cee.kerala.gov.in സന്ദർശിക്കുക. തുടർന്ന്, ചോദ്യവും എതിർപ്പും വ്യക്തമാക്കുന്ന ഒരു രേഖാമൂലമുള്ള പരാതി തയ്യാറാക്കുക. നിങ്ങളുടെ ക്ലെയിം സാധൂകരിക്കുന്നതിന് പ്രസക്തമായ എല്ലാ സഹായ രേഖകളും അറ്റാച്ചുചെയ്‌തെന്ന്‌ ഉറപ്പാക്കുക.

കൂടാതെ, നിശ്ചിത ഫീസായി ഓരോ ചോദ്യത്തിനും 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഉൾപ്പെടുത്തുക. എതിർപ്പ് തപാൽ മുഖേനയോ ഹാൻഡ് ഡെലിവറി മുഖേനയോ ജൂൺ 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് കമ്മിഷണറുടെ ഓഫീസിൽ സമർപ്പിക്കുക.

ALSO READ: ഒരുപാട് പരിശ്രമിച്ചിട്ടും ഇഷ്‌ടമുള്ള ജോലി ലഭിക്കുന്നില്ലേ? ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, നിങ്ങള്‍ക്ക് എളുപ്പം ജോലി സ്വന്തമാക്കാം

Last Updated : Jun 11, 2024, 1:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.