ETV Bharat / education-and-career

ലോകം കിതയ്‌ക്കുമ്പോള്‍ ഹൈദരാബാദ് കുതിയ്‌ക്കുന്നു; ഐടി മേഖലയിലെ തൊഴിലവസരങ്ങളില്‍ റെക്കോഡ് വര്‍ധനവ് - IT Jobs in Hyderabad

author img

By ETV Bharat Kerala Team

Published : May 25, 2024, 1:44 PM IST

രാജ്യത്തുടനീളം ഐടി മേഖലയിൽ വലിയ രീതിയിലുള്ള പ്രതിസന്ധി ആണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ മേഖലയിൽ ഹൈദരാബാദിൽ തൊഴിലവസരങ്ങൾ റെക്കോർഡ് തലത്തിൽ വർധിച്ചു.

IT JOBS  INDEED STUDY REPORT  JOBCLICK  ഹൈദരാബാദ്
SLOWDOWN IT JOBS ACROSS THE WORLD (ETV Bharat)

ഹൈദരാബാദ് : ലോകമെമ്പാടുമുള്ള ഐടി പ്രൊഫണലുകൾക്ക് അടുത്തിടെ വലിയ രീതിയിലുള്ള പ്രതിസന്ധി ആണ് ഉണ്ടായിട്ടുള്ളത്. ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഇത് രാജ്യത്തെ ഐടി ജോലികളെയും വളരെയധികം ബാധിക്കുന്നുണ്ട്.

അടുത്തിടെ ഐടി റിക്രൂട്ട്‌മെന്‍റ് വളരെ വലിയ തോതിൽ കുറഞ്ഞു. ക്യാമ്പസ് പ്ലെയ്‌സ്‌മെന്‍റുകളിലും പ്രതീക്ഷിച്ച പോലെ ആർക്കും തന്നെ ജോലി ലഭിക്കുന്നില്ല. ഈ സാഹചര്യങ്ങളിലും നമ്മുടെ രാജ്യത്ത് ഹൈദരാബാദ് ഐടി മേഖലയിൽ തൊഴിലവസരങ്ങൾ റെക്കോർഡ് തലത്തിൽ വർധിച്ചിട്ടുണ്ട്.

പ്രധാന ഐടി ഹബ്ബുകളായി തുടരുന്ന ബെംഗളുരുവിലും ഹൈദരാബാദിലുമാണ് ഈ പുരോഗതി കാണാനായത്. പ്രമുഖ ജോബ് പോർട്ടൽ ഇൻഡീഡ് (Indeed) 2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെയുള്ള ഐടി ജോലി ഒഴിവുകളെ കുറിച്ചും ജോബ്ക്ലിക്ക് (JobClick) നെ കുറിച്ചും ഒരു പഠനം നടത്തി. അതിന്‍റെ അടിസ്ഥാനത്തിൽ പല സുപ്രധാന പോയിന്‍റുകളും ഉൾപ്പെടുത്തി സംഘടന വെള്ളിയാഴ്‌ച (മെയ് 24) ഒരു റിപ്പോർട്ട് പുറത്തിറക്കി.

ഹൈദരാബാദിന്‍റെ ഐടി മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ദേശീയ അന്തർദേശീയ സംഘടനകൾ ഇവിടെ നിന്ന് പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദിലെ ഐടി മേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചു. ഈ വർധനവ് കഴിഞ്ഞ വർഷം 41.5 ശതമാനമായിരുന്നുവെന്ന് ഇൻഡീഡ് നടത്തിയ പഠനത്തിൽ പറയുന്നു. ബെംഗളുരുവിൽ ഇത് 24 ശതമാനമാണ്. ഈ രണ്ട് നഗരങ്ങളും ഐടി പ്രൊഫഷണലുകളുടെ പ്രധാന തൊഴിൽ വിപണി കേന്ദ്രങ്ങളാണെന്നും പഠനത്തിൽ പറയുന്നു.

ഐടി ജോലികളുടെ ഒഴിവുകൾ മാത്രമല്ല. ഐടി ജോലികൾക്കുള്ള നഗരങ്ങൾ തിരഞ്ഞെടുക്കുന്നതിലും ഹൈദരാബാദിനാണ് മുൻഗണന. റിയൽ എസ്‌റ്റേറ്റ്, മിനിമം ഇൻഫ്രാസ്ട്രക്‌ചർ, ട്രാഫിക് തുടങ്ങിയവയും ഹൈദരാബാദിൽ പരിഗണിക്കുന്നുണ്ട്. ഐടി മേഖലയിൽ ജോലി തേടുന്ന യുവാക്കളുടെയും പ്രൊഫഷണലുകളുടെയും എണ്ണത്തിൽ 161 ശതമാനം വർധനവുണ്ടായതായി ജോബ്ക്ലിക്കിന്‍റെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ബെംഗളൂരു നഗരത്തിൽ ഈ വളർച്ച 80 ശതമാനമാണ്.

രാജ്യത്തുടനീളം ഐടി തൊഴിലവസരങ്ങളിൽ 3.6 ശതമാനം ഇടിവ് : രാജ്യത്തുടനീളം ഐടി തൊഴിലവസരങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. പുതിയ പോസ്‌റ്റിങിൽ 3.6 ശതമാനം കുറവാണുണ്ടായത്. അന്താരാഷ്‌ട്ര അസ്ഥിരതയുടെയും സാമ്പത്തിക സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ ഐടി കമ്പനികൾ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഐടി ജോലി ആഗ്രഹിക്കുന്നവർക്ക് അവരുടെ കഴിവുകൾ വർധിപ്പിച്ചുകൊണ്ട് മാത്രമേ വർധിച്ചുവരുന്ന ഈ മത്സര ലോകത്ത് നിലകൊള്ളാൻ കഴിയുകയുള്ളു. അനാലിസിസ്, എജൈൽ, എപിഐ, ജാവാസ്ക്രിപ്റ്റ്, എസ്‌ക്യുഎൽ തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ളവർക്കാണ് ഐടി റിക്രൂട്ട്‌മെന്‍റിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ALSO READ : കമ്പോഡിയയിലെ തൊഴില്‍ തട്ടിപ്പ്: രക്ഷിച്ച ഇന്ത്യാക്കാരില്‍ 60 പേര്‍ നാട്ടിലേക്ക് തിരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.