ETV Bharat / education-and-career

കാലിക്കറ്റ് സര്‍വകലാശാല 2024-25 അധ്യായന വര്‍ഷത്തേക്കുള്ള അഡ്‌മിഷന്‍ ക്ഷണിച്ചു - Calicut University Admission - CALICUT UNIVERSITY ADMISSION

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഓരോ പ്രോഗ്രാമിലും ആകെ സീറ്റിന്‍റെ 10 ശതമാനം സംവരണമുണ്ട്

CALICUT UNIVERSITY P G ADMISSION  CALICUT UNIVERSITY U G ADMISSION  CALICUT UNIVERSITY ADMISSION TEST  CALICUT UNIVERSITY
University of Calicut has invited admission for the academic year 2024-2025
author img

By ETV Bharat Kerala Team

Published : Mar 31, 2024, 12:53 PM IST

തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയില്‍ 2024-25 അധ്യായന വര്‍ഷത്തേക്കുള്ള അഡ്‌മിഷന്‍ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോമണ്‍ അഡ്‌മിഷന്‍ ടെസ്‌റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം നടക്കുക. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ പ്രവേശന പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും.

അവസാന വര്‍ഷ/സെമസ്റ്റര്‍ യു.ജി വിദ്യാര്‍ഥികള്‍ക്ക് ബി.പി.എഡ്/പി.ജി പ്രോഗ്രാമുകള്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടണം. കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഓരോ പ്രോഗ്രാമിലും ആകെ സീറ്റിന്‍റെ 10 ശതമാനം സംവരണമുണ്ട്.

അവസാന വര്‍ഷ/സെമസ്റ്റര്‍ യു.ജി വിദ്യാര്‍ഥികള്‍ക്ക് ബി.പിഎഡ്/പി.ജി പ്രോഗ്രാമുകള്‍ക്കും പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് അടിസ്ഥാന യോഗ്യത നേടണമെന്ന് നിര്‍ബന്ധമുണ്ട്. admission.uoc.ac.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 15 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നല്‍കാം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് 0494 2407016, 0494 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഇന്‍റഗ്രേറ്റഡ് പി.ജി കോഴ്‌സുകള്‍ (എം.എസ്.സി) : കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഡവലപ്‌മെന്‍റ് സ്റ്റഡീസ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി.

എം എ കോഴ്‌സുകള്‍ : ഡവലപ്പ്‌മെന്‍റ് സ്റ്റഡീസ്, വുമണ്‍സ് സ്റ്റഡീസ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, മ്യൂസിക്, ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, ഫോക്‌ലോര്‍, ഇക്കണോമിക്‌സ്, ഉറുദു, സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, കംപാരിറ്റീവ് ലിറ്ററേച്ചര്‍, മലയാളം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഫങ്ഷണല്‍ ഹിന്ദി ആന്‍ഡ് ട്രാന്‍സലേഷന്‍, ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍.

എം.എസ്.സി കോഴ്‌സുകള്‍ : കെമിസ്ട്രി (നാനോ സയന്‍സ്), ഫിസിക്‌സ് (നാനോ സയന്‍സ്), ബയോടെക്‌നോളജി, ഫൊറന്‍സിക് സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, ഫിസിക്‌സ്, മൈക്രോബയോളജി, മാത്തമാറ്റിക്‌സ്, ഫ്യൂമന്‍ ഫിസിയോളജി, എന്‍വയോണ്‍മെന്‍റല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, സുവോളജി, അപ്ലൈഡ് സൈക്കോളജി, ബോട്ടണി, അപ്ലൈഡ് ജിയോളജി, കെമിസ്ട്രി

ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകള്‍ : അഫിലിയേറ്റഡ് കോളജ്-എം.പി.എഡ്, ബി.പി.ഇ.എസ് (ഇന്‍റഗ്രേറ്റഡ്), ബി.പി.എഡ്
സര്‍വകലാശാല സെന്‍ററുകള്‍-ബി.ബി.ഇ.എസ്, ബി.പി.എഡ് ടീച്ചിങ് ഡിപ്പാര്‍ട്ട്‌മെന്‍റ്-എം.പി.എഡ്.

സര്‍വകലാശാല ക്യാമ്പസ് ഇന്‍റഗ്രേറ്റഡ് കോഴ്‌സുകള്‍ : കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഡെവലപ്‌മെന്‍റ് സ്റ്റഡീസ്, കെമിസ്ട്രി, ഫിസിക്‌സ്, സുവോളജി, ബോട്ടണി

അഫിലിയേറ്റഡ് കോളജുകളിലെ കോഴ്‌സുകള്‍ : എം.എസ്.ഡബ്‌ള്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്‌സ്), എം.എസ്.സി ഫൊറന്‍സിക് സയന്‍സ്, എം.എസ്.സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, എം.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍

സെല്‍ഫ് ഫിനാന്‍സിങ് സെന്‍ററുകളിലെ കോഴ്‌സുകള്‍ : മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എം.എസ്.ഡബ്‌ള്യു (മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്‌സ്)

കാലിക്കറ്റ് എന്‍.ഐ.ടി യില്‍ സമ്മര്‍ ഇന്‍റേണ്‍ഷിപ്പിനും അവസരം : കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സമ്മര്‍ ഇന്‍റേണ്‍ഷിപ്പിനും വിവിധ ലബോറട്ടറികളിലെ പ്രോജക്‌ട് ഇന്‍റേണ്‍ഷിപ്പുകള്‍ക്കും അപേക്ഷ ക്ഷണിക്കുന്നു. 60 ദിവസത്തെ സമ്മര്‍ ഇന്‍റേണ്‍ഷിപ്പ് മെയ്-ജൂലൈ മാസത്തിലാകും നല്‍കുക. പ്രോജക്‌ടുകള്‍ക്ക് ലബോറട്ടറി സൗകര്യം പരിമിതമായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ലഭ്യമാക്കു. യോഗ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും nitc.ac.in/noticeboard/recruitments സന്ദര്‍ശിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.