കോഴിക്കോട്: നാലുവര്‍ഷ ബിരുദ (FYUGP) ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് results.uoc.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഫലം പരിശോധിക്കാനും സ്‌കോർ കാർഡ് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാനും കഴിയും. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് വ്യക്തിഗത മാര്‍ക്ക് ഷിറ്റ് ഡൗൺലോഡ് ചെയ്യേണ്ടത്.
പരീക്ഷ ഫലം എങ്ങനെ അറിയാം?
ഘട്ടം 1: results.uoc.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: ഹോംപേജിൽ ലഭ്യമായ ‘ഒന്നാം സെമസ്റ്റർ എഫ്‌വൈയുജി പരീക്ഷ നവംബർ 2024’ (‘First Semester FYUG Examination November 2024’ ) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നല്‍കുക.
ഘട്ടം 4: കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പരീക്ഷ ഫലങ്ങൾ സ്ക്രീനിൽ ദൃശ്യമാകും.
ഘട്ടം 5: ദൃശ്യമായ മാർക്ക് ഷീറ്റിന്‍റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യുക.
ഘട്ടം 6: ഭാവി ആവശ്യത്തിനായി പിഡിഎഫ് സൂക്ഷിച്ച് വയ്‌ക്കുക.
പിഡിഎഫില്‍ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, വിഷയാടിസ്ഥാനത്തിലുള്ള മാർക്ക്, മൊത്തം മാർക്ക്, വിജയശതമാനം, റാങ്ക് കാർഡ്, മറ്റ് വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കും.
നാലുവര്‍ഷ ബിരുദ പരീക്ഷകളില്‍ 64.82 ശതമാനം വിജയം
കാലിക്കറ്റ് സർവകലാശാല പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഫലപ്രഖ്യാപനം വൈസ് ചാൻസലർ പി രവീന്ദ്രൻ തിങ്കളാഴ്‌ച (ഡിസംബർ 30) പരീക്ഷാഭവനിൽ വച്ച് നടത്തിയിരുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷകളില്‍ 64.82 ശതമാനം വിജയമാണ് രേഖപ്പെടുത്തിയത്. പരീക്ഷ എഴുതിയ 58,067 പേരില്‍ 37,642 പേർ വിജയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിൽ 25,549 പെൺകുട്ടികളും 12,091 ആൺകുട്ടികളും രണ്ട് ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടുന്നു. 309 കോളജുകളിലെ 92 കോഴ്‌സുകളിലായി 566 പരീക്ഷകളാണ് നടത്തിയത്. നവംബർ 26 ന് തുടങ്ങി ഡിസംബർ അഞ്ചിന് അവസാനിച്ച പരീക്ഷകളുടെ ഫലമാണ് പുറത്തുവന്നത്.
Also Read: ചോദ്യപേപ്പര്‍ ചോര്‍ച്ച; എസ്‌എസ്‌എല്‍സി ടേം പരീക്ഷ റദ്ദാക്കില്ല