ബെംഗളൂരു: ആരോഗ്യ രംഗത്ത് പുതിയ കാല്‍വയ്‌പ്പുമായി ജെയിൻ യൂണിവേഴ്‌സിറ്റി. ബിഎസ്‌സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി പ്രോഗ്രാം അവതരിപ്പിച്ചു. മെഡിക്കൽ ടെക്‌നോളജി മേഖലയിലെ വിദഗ്‌ധരായ പ്രൊഫഷണലുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ പ്രോഗ്രാമുമായി ജെയിന്‍ യൂണിവേഴ്‌സിറ്റിയെത്തിയത്.
അതിവേഗം വികസിച്ച് കൊണ്ടിരിക്കുന്ന മെഡിക്കൽ ടെക്നോളജി മേഖലയിൽ മികവ് പുലർത്തുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നല്‍കി വിദ്യാർഥികളെ സജ്ജമാക്കുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. റേഡിയോഗ്രാഫി, ഇമേജിങ് ടെക്‌നിക്കുകൾ, ഡയഗ്‌നോസ്റ്റിക് നടപടികൾ, രോഗി പരിചരണം എന്നിവയാണ് ജെയിൻ പാഠ്യപദ്ധതിയില്‍ ഉൾക്കൊള്ളുന്നത്.
മെഡിക്കൽ ഇമേജിങ് സാങ്കേതിക വിദ്യയെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിലെ അതിന്‍റെ പ്രയോഗങ്ങളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ആഴത്തില്‍ മനസിലാക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. ജെയിൻ യൂണിവേഴ്‌സിറ്റിയിലെ ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്‌നോളജി കോഴ്‌സ് ഇന്നത്തെ ആരോഗ്യ സംരക്ഷണ വ്യവസായത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബെംഗളൂരുവിലെ മികച്ച ബിഎസ്‌സി മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി കോളേജുകളിലൊന്നായി ഇതോടെ ജെയിന്‍ മാറും.
ആരോഗ്യ മേഖലയിലൂടെ വിജയം ആഗ്രഹിക്കുന്നവര്‍ക്ക് ജെയിന്‍ വഴികാട്ടിയാകും. കോളജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്‌നോളജി പ്രോഗ്രാമിനെയും പ്രവേശനത്തെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാന്‍ കോളജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.