ETV Bharat / business

പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിങ്ങും ഇവൻ്റ് ബിസിനസും വാങ്ങാനൊരുങ്ങി സൊമാറ്റോ - Zomato movie ticketing busines - ZOMATO MOVIE TICKETING BUSINES

1500 കോടി ചെലവഴിച്ച് പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിങ്ങും ഇവൻ്റ് ബിസിനസും ഏറ്റെടുക്കാനൊരുങ്ങി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ.

PAYTM MOVIE TICKETING BUSINESS  ZOMATO BUY PAYTM MOVIE TICKETING  പേടിഎം സിനിമാ ടിക്കറ്റിംഗ്  സൊമാറ്റോ
Zomato may buy Paytm's movie ticketing business (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 10:58 PM IST

ന്യൂഡൽഹി: പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിങ്ങും ഇവൻ്റ് ബിസിനസും വാങ്ങാനൊരുങ്ങി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം സൊമാറ്റോയോ പേടിഎമ്മോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിങ്ങ് ബിസിനസ് ഏറ്റെടുക്കുന്നതിലൂടെ സൊമാറ്റോയുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇടപാട് ആയിരിക്കും നടക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനായി സൊമാറ്റോ 1500 കോടി ചെലവഴിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2021-ൽ 300 കോടി ചെലവഴിച്ച് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഏറ്റെടുത്തതായിരുന്നു സൊമാറ്റോ നേരത്തെ നടത്തിയ ഏറ്റവും വലിയ ഇടപാട്.

പേടിഎം തങ്ങളുടെ ടിക്കറ്റ് ബുക്കിങ്ങ് ബിസിനസ് ആരംഭിച്ചത് ചെന്നൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ ടിക്കറ്റിങ്ങ് പ്ലാറ്റ്‌ഫോമായ ടിക്കറ്റ്ന്യൂ ഏറ്റെടുത്തുകൊണ്ടായിരുന്നു. നിലവിൽ നോയ്‌ഡ ആസ്ഥാനമായാണ് പേടിഎംന്‍റെ ടിക്കറ്റിങ്ങ് ബിസിനസ് പ്രവർത്തിക്കുന്നത്. മാത്രമല്ല ബുക്ക്‌മെെഷോയ്ക്ക് തൊട്ടുപിന്നാലെ ഏറ്റവുമധികം വിപണിമൂല്യമുള്ള ടിക്കറ്റിങ് ബിസിനസ് പേടിഎമ്മിന്‍റേതാണ്.

Also Read:ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തില്‍ ഇന്ത്യ കുതിക്കുന്നു; 5 വർഷത്തിനുള്ളിൽ കയറ്റുമതി ഇരട്ടിക്കുമെന്ന് റിപ്പോർട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.