തിരുവനന്തപുരം: നാലുദിവസത്തെ ഇടിവിനുശേഷം തിരിച്ചുകയറി സ്വർണ വില. നാല് ദിവസംകൊണ്ട് പവന് 800 രൂപ കുറഞ്ഞ് ആഭരണപ്രേമികളെ കൊതിപ്പിച്ചെങ്കിലും ഇന്ന് വീണ്ടും വില കൂടി. ഇന്നലത്തേതില്‍ നിന്ന് 80 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 58,920 രൂപയായി. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയാണ്. വെള്ളിക്ക് ഇന്നലത്തെ നിരക്കിൽ നിന്ന് ഒരു മാറ്റവുമില്ല. ഒരു ഗ്രാമിന് 105 രൂപയും കിലോയ്ക്ക് 1,05,000 ആണ്.
വെള്ളി, ശനി ദിവസങ്ങളിലായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. നവംബർ ഒന്നിന് രേഖപ്പെടുത്തിയ 59,080 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്‌ടോബർ 4, 5, 6, 12, 13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്‌ടോബർ 16ന് വില 57,000 കടന്നിരുന്നു.
വില(രൂപയില്‍) | വില(രൂപയില്‍) | |
സ്വര്‍ണം | 58,920/പവന്‍ | 7365/ഗ്രാം |
വെള്ളി | 1,05,000 /കിലോ | 105 /ഗ്രാം |
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒക്‌ടോബർ 19ന് ഇത് 58,000വും കടന്നു. ഒക്‌ടോബർ 29ന് വില 59,000വും കടന്നിരുന്നു. ഒക്‌ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന്‍റെ വില 7000 രൂപയ്ക്ക് മുകളിലാണെന്നതും ശ്രദ്ധേയമാണ്.
ആഗോള തലത്തിലുള്ള ഡിമാന്‍ഡ്, ഡോളർ അടക്കമുള്ള കറന്‍സി നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങൾ കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് പുറത്തുവരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങളും സ്വർണ വിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ കണക്കുകൂട്ടല്‍. ഫലപ്രഖ്യാപനത്തിനുപിന്നാലെ വരുന്ന ഫെഡ് നയപ്രഖ്യാപനവും സ്വർണവില തീരുമാനിക്കുന്നതിൽ നിർണായകമാകും.