തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 15 രൂപയാണ് ഇന്ന് (നവംബർ 3) കുറഞ്ഞത്. പവന് 120 രൂപയും കുറഞ്ഞു. ഗ്രാമിന് 7,370 രൂപയും പവന് 58,960 രൂപയുമാണ് ഇന്നത്തെ സ്വർണ വില.
കഴിഞ്ഞ ദിവസം 7,385 രൂപയായിരുന്നു ഗ്രാമിന്‍റെ വില. പവന് 59,080 രൂപയുമായിരുന്നു വില. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി വരുന്നത്. ഇതോടെ വില ഇന്ന് 58,000ത്തിലേക്ക് മടങ്ങിയെത്തി. അതേസമയം വെള്ളിക്ക് ഒരു ഗ്രാമിന് 106 രൂപയും ഒരു പവന് 848 രൂപയുമാണ് വില.
വില(രൂപയില്‍) | വില(രൂപയില്‍) | |
സ്വര്‍ണം | 58,960/പവന്‍ | 7,370/ഗ്രാം |
വെള്ളി | 1,06,000 /കിലോ | 106 /ഗ്രാം |
അന്താരാഷ്‌ട്ര വിപണിയായ എംസിഎകസില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 78778 രൂപയാണ്. ആഗോള തലത്തിലുള്ള ഡിമാന്‍ഡ്, ഡോളർ അടക്കമുള്ള കറന്‍സി നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക് തുടങ്ങിയ ഘടകങ്ങൾ കേരളത്തിലെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. വരുന്ന ആഴ്‌ചയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങൾ സ്വർണ വിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ കണക്കുകൂട്ടല്‍. നവംബർ 5 ന് വരുന്ന തെരഞ്ഞെടുപ്പ് ഫലവും പിറ്റേന്നത്തെ ഫെഡ് നയപ്രഖ്യാപനവും സ്വർണവില തീരുമാനിക്കുന്നതിൽ നിർണായകമാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒക്‌ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്‌ടോബർ 16ന് വില 57,000 കടന്നിരുന്നു. ഒക്‌ടോബർ 19ന് ഇത് 58,000വും കടന്നു. ഒക്‌ടോബർ 29ന് വില 59,000വും കടന്നിരുന്നു. ഒക്‌ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക്. കഴിഞ്ഞ മാസം മുതൽ ഇതുവരെ ഗ്രാമിന്‍റെ വില 7000 രൂപയ്ക്ക് മുകളിലാണെന്നതും ശ്രദ്ധേയമാണ്.