ETV Bharat / business

രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്നു ; അടിസ്ഥാന സൗകര്യ വികസനം മികച്ച ഫലങ്ങൾ നൽകുമെന്ന് റിപ്പോർട്ട് - Number Of Air Passengers Increasing

വിമാനക്കമ്പനികൾക്ക് കുതിച്ചുയരുന്ന വിപണി. യാത്രക്കാരുടെ എണ്ണവും കൂടുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസനം മികച്ച ഫലങ്ങൾ നൽകുമെന്ന് റിപ്പോർട്ട്.

Number Of Air Passengers Increasing  ICRA  airbus  ഇന്ത്യൻ വ്യോമയാന വ്യവസായം
The Number Of Air Passengers Is Increasing
author img

By ETV Bharat Kerala Team

Published : Mar 9, 2024, 2:23 PM IST

ഹൈദരാബാദ് : നമ്മുടെ രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന് മുമ്പ് ഉള്ളതിനേക്കാൾ കൂടുതൽ ആളുകളാണ് ഇപ്പോൾ വിമാനയാത്ര ചെയ്യുന്നത്. അടുത്ത സാമ്പത്തിക വർഷത്തില്‍ എണ്ണം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് 19 ന് മുമ്പ് ഒരു വർഷത്തിൽ ഏകദേശം 14 കോടി ആളുകളാണ് ആഭ്യന്തരമായി പറന്നിരുന്നതെങ്കിൽ, ഈ സാമ്പത്തിക വർഷം 15 കോടിയിലധികം ആളുകൾ ഇതിനകം തന്നെ വിമാനത്തിൽ യാത്ര ചെയ്‌തിട്ടുണ്ടെന്നാണ് റേറ്റിങ്, എന്ന് കൺസൾട്ടൻസി സേവന കമ്പനിയായ ഐസിആർഎ (ICRA) വിശദീകരിച്ചു.

കൊവിഡ് 19 ന് മുമ്പ് നമ്മുടെ രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്‌തവരുടെ എണ്ണം പ്രതിവർഷം 2.5 കോടി ആയിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇത് 2.7 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി യാത്രക്കാരുടെ എണ്ണത്തിൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7 മുതൽ 12 ശതമാനം വരെ വർധനവാണ് ഉണ്ടാകുന്നത്. ഈ പോസിറ്റിവിറ്റി മൂലം വ്യോമയാന മേഖലയിലെ കമ്പനികളുടെ വരുമാനവും ലാഭവും വർധിക്കുകയാണ്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഭ്യന്തര, അന്തർദേശീയ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കുമെന്നും വിമാനക്കമ്പനികൾ ആകർഷകമായ വരുമാനം രേഖപ്പെടുത്തുമെന്നും ഐസിആർഎ അറിയിച്ചു. എയർക്രാഫ്റ്റ് എഞ്ചിനുകളുടെ പ്രസ്‌നം, വ്യോമയാന ഇന്ധനത്തിന്‍റെ ഉയർന്ന വില, വിതരണ സംവിധാനത്തിലെ തടസങ്ങൾ എന്നിവയ്ക്കിടയിലും ആഭ്യന്തര വ്യോമയാന മേഖല കുതിച്ചുയരുന്നുവെന്ന് വിശകലനം ചെയ്‌തു.

ലോക ശരാശരിയേക്കാൾ ഉയർന്ന വളർച്ച : അടുത്ത കുറച്ച് വർഷത്തേക്ക് ഇന്ത്യയിലെ വിമാന യാത്രക്കാരുടെ വളർച്ച ആഗോള ശരാശരിയേക്കാൾ കൂടുതലായിരിക്കുമെന്ന് അടുത്തിടെ വ്യോമയാന വ്യവസായ കമ്പനിയായ ബോയിങ് പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനസംഖ്യ നിലവിൽ 140 കോടിയുടെ അടുത്താണ്, എന്നാൽ 2042 ആകുമ്പോഴേക്കും ഇത് 160 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മധ്യവർഗക്കാരുടെ എണ്ണം നിലവിലെ 35 കോടിയിൽ നിന്ന് 70 കോടിയായി ഉയരുമെന്നും വിശകലനം ചെയ്യപ്പെടുന്നു. അതിനാൽ വിമാനയാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കാനാണ് സാധ്യത.

ആദ്യമായി യാത്ര ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ 25 കോടിയാണ്, 2042 ആകുമ്പോഴേക്കും ഇത് 50 കോടിയായി ഉയർന്നേക്കാം. ഇതുകൂടാതെ വിമാനമാർഗം ചരക്കുനീക്കത്തിൽ വലിയ സാധ്യതകളുണ്ടെന്നും വിശകലനം ചെയ്‌തിട്ടുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ നമ്മുടെ രാജ്യത്ത് ചരക്ക് വിമാനങ്ങളുടെ എണ്ണം 80 ആയി ഉയരുമെന്നും ബോയിങ് പ്രവചിച്ചു.

ഇന്ത്യയായിരിക്കും കേന്ദ്രബിന്ദു : അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമയാന വ്യവസായത്തിന്‍റെ ഹബ്ബായി മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയർബസ് (ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം). വ്യോമയാന വ്യവസായത്തിന് ഉയർന്ന ഡിമാൻഡുള്ള ഒരു വലിയ വിപണിയാണ് ഇന്ത്യ. ഈ വ്യവസായത്തിന്‍റെ കേന്ദ്രമായി ഇന്ത്യ മാറുമെന്നതിൽ സംശയമില്ലെന്ന് എയർബസ് വക്താവ് പറഞ്ഞു.

എയർബസ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും വലിയ രണ്ട് ഓർഡറുകൾ കഴിഞ്ഞ വർഷം നമ്മുടെ രാജ്യത്ത് നിന്ന് ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. എയർ ഇന്ത്യ 470 വിമാനങ്ങൾ (250 എയർബസ്, 220 ബോയിങ് വിമാനങ്ങൾ) ഓർഡർ ചെയ്‌തപ്പോൾ ഇൻഡിഗോ 500 വിമാനങ്ങളാണ് (എയർബസ് എ320 നിയോ) ഓർഡർ ചെയ്‌തത്.

വിമാനത്താവളങ്ങളിൽ സൗകര്യങ്ങൾ വർധിപ്പിക്കണം : പാസഞ്ചർ, കാർഗോ വിഭാഗങ്ങളിലെ ഉയർന്ന വളർച്ച പ്രതീക്ഷകൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളിലും മറ്റ് അനുബന്ധ മേഖലകളിലും സൗകര്യങ്ങൾ വിപുലീകരിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്ന് എയർബസ് കരുതുന്നു. ആഭ്യന്തര യാത്രക്കാർ അന്താരാഷ്‌ട്ര വിമാന സർവീസിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ആഭ്യന്തര വിമാനങ്ങളിലേക്ക് മാറ്റുന്നത് നമ്മുടെ വിമാനത്താവളങ്ങളിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഈ പ്രക്രിയ ശരിയാക്കേണ്ടതുണ്ട്. അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഉചിതമായ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തണമെന്ന് എയർബസ് പറഞ്ഞു. സിംഗപ്പൂർ, ദുബായ്, ദോഹ തുടങ്ങിയ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ആഭ്യന്തര വിമാനങ്ങളിൽ നിന്ന് അന്താരാഷ്‌ട്ര വിമാനങ്ങളിലേക്ക് മാറുന്നത് വളരെ എളുപ്പമാണെന്ന് എയർബസ് ഉദാഹരണമായി കാണിക്കുന്നു.

റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം മാറ്റുന്നത് പോലെ എളുപ്പത്തിൽ വിമാന സർവീസ് മാറ്റാമെന്നാണ് പറയുന്നത്. യാത്രക്കാർ ബാഗേജുകൾ കൊണ്ടുപോകേണ്ടതില്ല. കൂടാതെ, അവരുടെ ലഗേജ് നഷ്‌ടപ്പെടുമോ എന്ന് പേടിക്കേണ്ട ആവശ്യവുമില്ല. നമ്മുടെ രാജ്യത്തെ വിമാനത്താവളങ്ങൾ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും പശ്ചിമേഷ്യൻ/യൂറോപ്യൻ രാജ്യങ്ങൾക്കും ഇടയിലുള്ള ഒരു 'ട്രാൻസിറ്റ് ഹബ്ബ്' ആയി മാറണമെങ്കിൽ, അത്തരം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് കൂടുതൽ അന്താരാഷ്‌ട്ര വിമാനങ്ങളെയും യാത്രക്കാരെയും ആകർഷിക്കും.

പുതിയ വിമാനങ്ങൾ കൂടുതൽ വൈകുന്നുണ്ടോ? : വിമാനങ്ങൾക്കും എഞ്ചിൻ നിർമ്മാതാക്കൾക്കും വിതരണം തടസപ്പെടുന്നതിനാൽ ആഭ്യന്തര വിമാനക്കമ്പനികൾ ഓർഡർ ചെയ്‌ത വിമാനങ്ങളുടെ വിതരണം വൈകാനിടയുണ്ടെന്ന് ഐസിആർഎ അറിയിച്ചു. എല്ലാ ആഭ്യന്തര എയർലൈനുകളും ഏകദേശം 1700 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇതിൽ എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവർ 1120 വിമാനങ്ങൾ ഓർഡർ ചെയ്‌തിട്ടുണ്ട്.

അടുത്ത ദശകത്തിൽ ഇവ ക്രമേണ വിതരണം ചെയ്യും. എന്നാൽ ബോയിങ് അതിന്‍റെ 737 മാക്‌സ് വിമാനങ്ങളിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ, പ്രാറ്റ് & വിറ്റ്‌നി അതിന്‍റെ എഞ്ചിൻ തകരാർ മൂലം ബുദ്ധിമുട്ടുകയാണ്. വിവിധ പ്രശ്‌നങ്ങൾ കാരണം രാജ്യത്തെ ചില വിമാനങ്ങൾ സർവീസ് നിർത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പുതിയ വിമാനങ്ങൾ എത്തുന്നതിന് അൽപ്പം കാലതാമസമുണ്ടാകുമെന്ന് ഐസിആർഎ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.