ETV Bharat / business

റിപ്പോ നിരക്കിൽ മാറ്റമില്ല; പണപ്പെരുപ്പത്തിന് കാരണം ഭക്ഷ്യ വിലക്കയറ്റമെന്ന് റിസർവ് ബാങ്ക് ഗവർണർ

റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്തി റിസർവ് ബാങ്ക്. ഭക്ഷ്യ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

rbi retains repo rate  RBI Repo Rate  റിപ്പോ നിരക്ക്  പണപ്പെരുപ്പം
RBI Retains Repo Rate
author img

By ETV Bharat Kerala Team

Published : Feb 8, 2024, 11:32 AM IST

മുംബൈ: തുടർച്ചയായ ആറാം തവണയും പോളിസി നിരക്ക് മാറ്റാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി. ഇതോടെ നിലവിലെ റിപ്പോ നിരക്കായ 6.5 ശതമാനം മാറ്റമില്ലാതെ തുടരും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്‌പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

2024-25 ലെ ഇടക്കാല ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചതിന് ശേഷമുള്ള ആദ്യത്തെ ദ്വിമാസ നയപ്രഖ്യാപനമാണിത്. 2022 മെയ് മുതൽ തുടർച്ചയായി ആറ് തവണ റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ 2023 ഏപ്രിലിന് ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്ന് നിരക്ക് പ്രഖ്യാപിക്കവെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മോണിറ്ററി പോളിസി കമ്മിറ്റി രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം നിരീക്ഷിക്കും. അതുവഴി രാജ്യം ഇതുവരെ കൈവരിച്ച നേട്ടങ്ങൾ നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറിൽ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.69 ശതമാനമായിരുന്നു. 2 ശതമാനം മാർജിനിൽ പണപ്പെരുപ്പം 4 ശതമാനമാക്കി നിലനിര്‍ത്തേണ്ടത് ഇന്ത്യയുടെ സെൻട്രൽ ബാങ്കിൻ്റെ ഉത്തരവാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Also Read: 'ടൈപ്പ് ചെയ്യേണ്ട, പറഞ്ഞാല്‍ മതി': യുപിഐ പണമിടപാടുകള്‍ക്ക് ശബ്ദ നിര്‍ദ്ദേശം, വൻ വിപ്ലവത്തിന് റിസർവ് ബാങ്ക്

എന്താണ് റിപ്പോ നിരക്ക് : റിസര്‍വ് ബാങ്ക്, ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുന്നതിലെ പലിശ നിരക്കിനെയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നത്. റിപ്പോ നിരക്ക് കുറയ്‌ക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വായ്‌പ ലഭിക്കുകയും റിപ്പോ നിരക്ക് വര്‍ധിക്കുമ്പോള്‍ പലിശ നിരക്ക് വര്‍ധിക്കുകയും ചെയ്യുന്നു. റിപ്പോ നിരക്ക് ബാങ്കുകളുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് കരുതിയെങ്കില്‍ തെറ്റി.

റിപ്പോ നിരക്കിലെ വ്യത്യാസങ്ങള്‍ സാധാരണക്കാരെയും ബാധിക്കും എന്നതാണ് യാഥാര്‍ഥ്യം. റിപ്പോ നിരക്ക് കുറയുമ്പോള്‍ കുറഞ്ഞ പലിശയില്‍ ബാങ്കുകള്‍ക്ക് വായ്‌പ ലഭിക്കുകയും ബാങ്കുകള്‍ കുറഞ്ഞ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്‌പകള്‍ നല്‍കുകയും ചെയ്യും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.