ETV Bharat / business

ലോക്‌സഭ തെരഞ്ഞെടുപ്പ്; മെയ് 20 ഇന്ത്യൻ ഓഹരി വിപണിക്ക് അവധി - trading holiday on May 20 - TRADING HOLIDAY ON MAY 20

ട്രേഡിങ് ചെയ്യുന്നവര്‍ക്ക് തടസമില്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനാണ് അവധി നല്‍കുന്നതെന്ന് എന്‍എസ്ഇ അറിയിച്ചു.

TRADING  TRADING HOLIDAY  ഓഹരി വിപണി  LOK SABHA ELECTION AND TRADING
NSE declares trading holiday on May 20 on background of parliamentary elections
author img

By ANI

Published : Apr 8, 2024, 8:23 PM IST

മുംബൈ: മെയ് 20 തിങ്കളാഴ്‌ച ഇന്ത്യൻ ഓഹരി വിപണിക്ക് അവധി ദിനമായിരിക്കുമെന്ന് നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) അറിയിച്ചു. മുംബൈയില്‍ നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ട്രേഡിങ് ചെയ്യുന്നവര്‍ക്ക് യാതൊരു തടസ്സവും കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനാണ് തീരുമാനമെന്ന് എന്‍എസ്ഇ പ്രസ്‌താവനയില്‍ പറയുന്നു.

'മുംബൈയിലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, 2024 മെയ് 20 തിങ്കളാഴ്‌ച ട്രേഡിങ് അവധിയായി എക്സ്ചേഞ്ച് ഇതിനാൽ അറിയിക്കുന്നു. അംഗങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏപ്രിൽ 19 മുതൽ ആരംഭിച്ച് ഏഴ് ഘട്ടങ്ങളിലായി ജൂൺ ഒന്നിന് അവസാനിക്കും. മഹാരാഷ്‌ട്രയിൽ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 20 ന് മുംബൈയിലെ വോട്ടിങ് ഷെഡ്യൂൾ ചെയ്‌തിരിക്കുകയാണ്. അതിനാൽ അന്ന് മാർക്കറ്റ് അടഞ്ഞിരിക്കും.'- എന്‍എസ്‌ഇ പ്രസ്‌താവനയില്‍ പറയുന്നു.

Also Read : കൊക്കോ വില സർവകാല റെക്കോഡിൽ; കർഷകർക്ക് സുവർണകാലം - Cocoa Price Hike

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.