ETV Bharat / business

ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കും; ധനമന്ത്രി - സംസ്ഥാന ബജറ്റ് 2024

കേരളം 2025 നവംബറോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

kerala budget 2024 kn balagopal കേരള ബജറ്റ് 2024 കെഎൻ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് 2024
Finance Minister KN Balagopal's kerala budget 2024
author img

By ETV Bharat Kerala Team

Published : Feb 5, 2024, 1:58 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുമെന്ന് 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി അറിയിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്‍റെ നിര്‍വ്വഹണത്തിനുള്ള സഹായത്തിനായി 41.17 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.

2025 നവംബറോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. (Finance Minister KN Balagopal's kerala budget 2024). വിശപ്പ് രഹിത കേരളം നടത്തിപ്പിനായി 2 കോടി രൂപ. സപ്ലൈകോ ഔട്ട്ലറ്റുകളുടെ നവീകരണത്തിനായി 10 കോടി രൂപ. പൊതുവിതരണ വകുപ്പിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2.50 കോടി രൂപ. വിഷരഹിത പച്ചക്കറിക്ക് 78 കോടി രൂപ. നാളികേര വികസനത്തിന് 65 കോടി, കാര്‍ഷിക ഉത്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം എന്നീ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ക്കായി 7.25 കോടി രൂപ എന്നിങ്ങനെയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് വിളകളുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കാലാവസ്ഥ മാറ്റങ്ങളോടും കീടബാധയോടുമെല്ലാം പ്രതിരോധിക്കാന്‍ കഴിയുന്നതും, ഉത്പാദന ശേഷിയുള്ളതാക്കി വിളകളെ മാറ്റേണ്ടത് അത്യാവശ്യമാണ്. ഈ മേഖലയിലെ പുതിയ വിജ്ഞാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും, ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ് ബ്രീഡിംഗ് സ്ഥാപിക്കും. ഇതിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ വകയിരുത്തി.

ഫലവര്‍ഗ്ഗ കൃഷിയുടെ വിസ്തൃതി വിപുലീകരിക്കുന്നതിനായി 18.92 കോടി രൂപ വകയിരുത്തി. ഇതില്‍ 25% ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിള ആരോഗ്യ പരിപാലന പരിപാടികള്‍ക്കായി 13 കോടി രൂപ. ഫാം യന്ത്രവത്കരണത്തിനുള്ള സഹായ പദ്ധതിക്കായി 16.95 കോടി രൂപ. കുട്ടനാട്ടിലെ പരമ്പരാഗത 'പെട്ടിയും പറയും' സമ്പ്രദായത്തിന് പകരം വെര്‍ട്ടിക്കല്‍ ആക്സിയല്‍ ഫ്ലോ പമ്പും മോട്ടോര്‍ തറയും സ്ഥാപിക്കുന്നതിനും, പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായുള്ള പദ്ധതിക്കായി 36 കോടി രൂപയും വകയിരുത്തി.

വിളവെടുപ്പിന് ശേഷമുള്ള പരിപാലനത്തിനും, മൂല്യവര്‍ദ്ധനവിനുമായി ആകെ 8 കോടി രൂപ വകയിരുത്തി. കാര്‍ഷികോത്പന്നങ്ങളുടെ കാര്യക്ഷമമായ വിപണനം ഉറപ്പുവരുത്തുന്ന പദ്ധതിക്ക് 43.90 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.