കാസർകോട് : ഓണം ആഘോഷിക്കാൻ ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 124 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ കാസർകോട് വിറ്റത് 3.01 കോടിയുടെ മദ്യം. 74.25 ലക്ഷം രൂപയുടെ മദ്യം വിറ്റ നീലേശ്വരമാണ് മുന്നിൽ. ജില്ലയിലെ എട്ടു ബിവറേജ് ഔട്ട്ലെറ്റുകള്‍ വഴി മദ്യം വിറ്റതിന്‍റെ കണക്കാണ് ഇത്.
25 ലക്ഷം രൂപയുടെ ബിയർ വിറ്റുപോയി. ഇന്ത്യൻ നിർമിത വിദേശമദ്യം - 2,73,11,260, വിദേശ മദ്യം - 114090, വൈൻ - 127700 എന്നീ തുകകള്‍ക്കാണ് വിറ്റു പോയത്. 6211890 രൂപയുടെ മദ്യമാണ് കാഞ്ഞങ്ങാട് വിറ്റുപോയത്. 5767660 രൂപയുടെ മദ്യമാണ് കാസർകോട് ടൗണിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വിറ്റുപോയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേ സമയം കൊല്ലം ആശ്രമത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യ വില്‍പന നടന്നത്. കരുനാഗപ്പള്ളി രണ്ടാമതും തിരുവനന്തപുരം പവർ ഹൗസ് തൊട്ടു പിന്നിലും എത്തി. അതേസമയം സംസ്ഥാനത്ത് ഉത്രാടം വരെയുള്ള ഒന്‍പത് ദിവസത്തെ ഓണക്കാല മദ്യവിൽപനയിൽ ഇടിവ് ഉണ്ടായി. കഴിഞ്ഞ വർഷം 715.97 കോടിയായിരുന്നുവെങ്കിൽ ഉത്രാടം വരെ ഈ വർഷം 700.93 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ വഴി വിറ്റത്.
അതേസമയം, ഇക്കുറി ഉത്രാട ദിനത്തിലെ മദ്യവിൽപനയിൽ ഏകദേശം നാല് കോടി രൂപയുടെ വർധനയുണ്ടായി.
Also Read: മദ്യവിൽപന റെക്കോര്‍ഡിലേക്ക്; ഉത്രാടത്തലേന്ന് മാത്രം മലയാളി വാങ്ങിക്കൂട്ടിയത് 576 കോടി രൂപയുടെ മദ്യം