ETV Bharat / business

ആദ്യ ജോലിയിലെ ആദ്യ മാസം 'ഇരട്ടി ശമ്പളം'; തൊഴിൽ മേഖലയ്ക്കായുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ - JOB SECTOR IN BUDGET 2024

ബജറ്റില്‍ തൊഴിൽ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ. ഡയറക്റ്റ് ബെനിഫിറ്റ്, എംപ്ലോയ്മെന്‍റ് ഇന്‍സെന്‍റീവ്, നൈപുണ്യ വികസനം, തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

BUDGET 2024  UNION BUDGET 2024  JOB SECTOR IN BUDGET 2024  PARLIAMENT BUDGET SESSION 2024
Keyword Cloud: * Enter here.. JOB SECTOR IN BUDGET 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 11:49 AM IST

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ തൊഴിൽ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ആദ്യ മാസം ഇരട്ടി ശമ്പളം നൽകുന്നത് അടക്കം ആകർഷകമായ പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പ്രധാനമന്ത്രിയുടെ തൊഴിൽ നൈപുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ആദ്യ മാസം ഇരട്ടി ശമ്പളം നൽകുക എന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ തൊഴിൽ, നൈപുണ്യ സംരംഭങ്ങൾക്കായുള്ള പാക്കേജിൻ്റെ ഭാഗമായുള്ള എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവിന്‍റെ കീഴില്‍ മൂന്ന് പദ്ധതികൾ അവർ പ്രഖ്യാപിച്ചു. ഇതില്‍ ആദ്യത്തേതിലാണ് ആദ്യ മാസം ഇരട്ടി ശമ്പളം നൽകുന്ന പദ്ധതിയുള്ളത്. മാസം 1 ലക്ഷം വരെ ശമ്പള പരിധിയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ ഒരു മാസത്തെ ശമ്പളത്തില്‍ 15,000 രൂപ വരെ മൂന്ന് തവണകളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. ഈ പദ്ധതി 210 ലക്ഷം യുവാക്കൾക്ക് പ്രയോജനം ചെയ്യും.

BUDGET 2024  UNION BUDGET 2024  JOB SECTOR IN BUDGET 2024  PARLIAMENT BUDGET SESSION 2024
Employment and Skilling (PIB India)

ഉൽപ്പാദന മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് അടുത്ത പദ്ധതി. ഇത് ജീവനക്കാർക്കും തൊഴിലുടമയ്ക്കും പ്രോത്സാഹനം നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. "തൊഴിലിലെ ആദ്യ നാല് വർഷങ്ങളിൽ, ജീവനക്കാരൻ്റെയും തൊഴിലുടമയുടെയും ഇപിഎഫ്ഒ വിഹിതം അനുസരിച്ച് നേരിട്ട് ഇൻസെൻ്റീവ് നൽകും," ധനമന്ത്രി പറഞ്ഞു.

മൂന്നാമത്തെ പദ്ധതി തൊഴിലുടമകളെ പിന്തുണയ്ക്കാൻ തയ്യാറാക്കിയതാണ്. അധിക തൊഴില്‍ സൃഷ്‌ടിക്കുന്നതിന് ഇൻസെന്‍റീവാണ് ഇത്. ഈ പദ്ധതി അനുസരിച്ച് അധികമായി എടുക്കുന്ന ഒരോ തൊഴിലാളിയുടെയും ഇപിഎഫ്ഒ വിഹിതത്തിലേക്ക് നല്‍കാന്‍ തൊഴിലുടമകൾക്ക് പ്രതിമാസം 3,000 രൂപ വരെ റീഇംബേഴ്‌സ്‌മെൻ്റ് നല്‍കും. 2 വർഷത്തേക്കാകും ഇത് നല്‍കുക എന്നും ധനമന്ത്രി പറഞ്ഞു.

Also Read: ബജറ്റ് അവതരണം പൂര്‍ത്തിയായി; ആന്ധ്രയ്‌ക്കും ബിഹാറിനും വമ്പൻ പ്രഖ്യാപനങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.