ETV Bharat / business

പിഎൽഐ പദ്ധതി: ഇന്ത്യയുടെ ടെലികോം ഉപകരണ നിർമാണ വിൽപ്പന 50,000 കോടി കവിഞ്ഞു - LargeScale Electronic Manufacturing - LARGESCALE ELECTRONIC MANUFACTURING

പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും ഇറക്കുമതി കുറയ്‌ക്കാനും പിഎൽഐ പദ്ധതിയിലൂടെ സാധ്യമായി. നിരവധി പേർക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും ഇത് കാരണമായി.

പിഎൽഐ പദ്ധതി  TELECOM SALES CROSS 50000CR  PLI SCHEME  MINISTRY OF COMMUNICATION
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Jul 10, 2024, 7:19 PM IST

ന്യൂഡൽഹി: പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിക്ക് കീഴിലുള്ള ടെലികോം ഉപകരണങ്ങളുടെ വിൽപ്പന 50,000 കോടി കടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' എന്ന വീക്ഷണവുമായി യോജിപ്പിച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ വിജയമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.

പദ്ധതി ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ, ടെലികോം പിഎൽഐ സ്‌കീം 3,400 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു, പദ്ധതിക്ക് കീഴിലുള്ള ടെലികോം ഉപകരണ നിർമ്മാണം 50,000 കോടി മറികടന്നു, മാത്രമല്ല അതിന്‍റെ കയറ്റുമതി ഏകദേശം 10,500 കോടി രൂപയിലെത്തി. ഈ നേട്ടം 17,800 ലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് കാരണമായി. ഇത് ഇന്ത്യയുടെ ടെലികോം നിർമ്മാണ മേഖലയുടെ ശക്തമായ വളർച്ചയ്ക്ക് കാരണമായെന്ന് അധികൃതർ പറഞ്ഞു. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സർക്കാർ സംരംഭങ്ങൾ ഈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു എന്നും മന്ത്രാലയം അറിയിച്ചു.

മൊബൈൽ ഫോണും ഘടക നിർമ്മാണവും ഉൾപ്പെടുന്ന, ഇലക്‌ട്രോണിക് നിർമ്മാണത്തിനുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്‌കീം, ഉൽപ്പാദനവും കയറ്റുമതിയും ഗണ്യമായി ഉയർത്തി. 2014 - 15 ൽ 5.8 കോടി മൊബൈൽ ഫോണുകൾ ഉൽപ്പാദിപ്പിക്കുകയും 21 കോടി യൂണിറ്റുകൾ ഇറക്കുമതി ചെയ്യുകയും ചെയ്‌തതിൽ നിന്ന് 2023 - 24 ൽ ഇന്ത്യ 33 കോടി ഫോണുകൾ നിർമ്മിച്ചു, 0.3 കോടി യൂണിറ്റുകൾ മാത്രം ഇറക്കുമതി ചെയ്യുകയും ഏകദേശം 5 കോടി യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്‌തു.

2014 - 15 ൽ 1,556 കോടി രൂപയായിരുന്ന മൊബൈൽ ഫോൺ കയറ്റുമതിയുടെ മൂല്യം 2023 - 24 ൽ 1,28,982 കോടി രൂപയായി ഉയർന്നു, ഇത് ഗണ്യമായ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. ടെലികോം ഉപകരണ നിർമ്മാണ മേഖല പിഎൽഐ സ്‌കീമിന് കീഴിൽ അസാധാരണമായ വളർച്ച പ്രകടമാക്കി, അതിന്‍റെ മൊത്തം വിൽപ്പന 50,000 കോടി രൂപ കവിഞ്ഞു. 2019 - 20 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 370 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്.

പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഇറക്കുമതി ചെയ്‌ത ടെലികോം ഉപകരണങ്ങളുടെ ആശ്രയം 60 ശതമാനമായി കുറച്ചു. ഇത് ദേശീയ സുരക്ഷയും നിർണായക സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വവും വർധിപ്പിക്കുന്നു. ഇന്ത്യൻ നിർമ്മാതാക്കൾ ഇപ്പോൾ ആഗോളതലത്തിൽ മത്സരിക്കുകയാണ്, മാത്രമല്ല ഈ പദ്ധതികൾ ഉയർന്ന നിലവാരം വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നും കമ്മ്യൂണിക്കേഷൻ മന്ത്രാലയം സൂചിപ്പിച്ചു.

"മൊബൈൽ ഫോൺ, ഇലക്‌ട്രോണിക്‌സ്, ടെലികോം ഉൽപ്പന്ന നിർമ്മാണം എന്നിവയിലുള്ള നമ്മുടെ രാജ്യത്തിൻ്റെ പുരോഗതി അത് ഇഷ്‌ടപ്പെടാത്തവർക്കൊഴികെ എല്ലാവർക്കും അറിയാം. 2014 - 15 ൽ ഇന്ത്യ ഉൽപ്പാദിപ്പിച്ചത് 5.8 കോടി മാത്രമാണ് എന്നാൽ 2023-24 ൽ 21 കോടി മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്‌തു. മാത്രമല്ല 45,000 കോടി രൂപയുടെ ഉൽപ്പാദനം 10,500 കോടി രൂപ കവിഞ്ഞു" എന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്‌ണവ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ടെലികോം ഉൽപ്പന്നങ്ങളുടെ വ്യാപാര കമ്മിഷൻ 68,000 കോടി രൂപയിൽ നിന്ന് 4,000 കോടി രൂപയായി കുറഞ്ഞു, ഇത് ഇന്ത്യയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിലും അത്യാധുനിക സാങ്കേതികവിദ്യകളിൽ നിക്ഷേപം ആകർഷിക്കുന്നതിലുമുള്ള പിഎൽഐ സ്‌കീമുകളുടെ വിജയത്തെ പ്രകടമാക്കുന്നു.

Also Read: ഒന്നിലധികം സിമ്മുകൾ കൈവശം വെച്ചാല്‍ അധിക ചാർജ്; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ട്രായ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.