ഇരുചക്ര വാഹന വിപണിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഈ വര്‍ഷം തന്നെ ആദ്യ സ്ഥാനത്തേക്ക് എത്തുമെന്ന് കൗണ്ടര്‍ പോയിന്‍റ് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചയും ചെറിയ യാത്രകള്‍ക്ക് ഉപയോഗിക്കാൻ ആളുകള്‍ കൂടുതലും ഇരുചക്ര വാഹനങ്ങള്‍ ഇഷ്‌ടപ്പെടുന്നതും കാരണം വിപണിയില്‍ ഇവയ്‌ക്ക് ഡിമാന്‍ഡ് കൂടുകയാണെന്നാണ് വിവരം. ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണിയും രാജ്യത്ത് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഇരുചക്ര വാഹന വിപണിയുടെ വളര്‍ച്ച രാജ്യത്ത് രേഖപ്പെടുത്തിയത്. എന്നാല്‍, ഇതില്‍ ഈ വര്‍ഷം വൻ കുതിച്ചുചാട്ടം ഉണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇലക്‌ട്രിക് ടൂ വീലര്‍ വാഹനത്തിനാണ് ഇതില്‍ ആവശ്യക്കാര്‍ ഏറെയും. 2025ന് ശേഷം ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഗണ്യമായി ഉയരുമെന്നും പഠനങ്ങള്‍ പറയുന്നു.
ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളില്‍ മികച്ച പത്ത് എണ്ണത്തിനുള്ളില്‍ വരുന്ന മൂന്ന് ബ്രാൻഡുകളും ഇന്ത്യയില്‍ നിന്നുള്ളതാണ്. ഇവ തന്നെ ഇടി2ഡബ്ല്യു വിപണിയില്‍ ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന സാന്നിധ്യം പ്രതിഫലിപ്പിക്കുന്നതാണ്.
Also Read : ഇലക്ട്രിക്ക് വാഹന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം; ജൂലൈയിലെ വില്‍പ്പനയില്‍ 95.94% വര്‍ധനവ്