ETV Bharat / business

വെജിറ്റേറിയൻ ഓർഡറിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ഹൈദരാബാദ്; റിപ്പോർട്ട് പുറത്തുവിട്ട് സ്വിഗ്ഗി - SWIGGY VEGETARIAN ORDER REPORT

author img

By ETV Bharat Kerala Team

Published : Aug 1, 2024, 8:30 PM IST

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെജിറ്റേറിയൻ ഓർഡറുകളുള്ള നഗരങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്ത് യഥാക്രമം ബെംഗളൂരുവും മുംബൈയുമാണ്.

SWIGGY  SWIGGY GREEN DOT AWARDS  ഹൈദരാബാദ് വെജിറ്റേറിയൻ ഓർഡർ  സ്വിഗ്ഗി വെജിറ്റേറിയൻ ഓർഡർ
Representational Image (Getty Images)

ഹൈദരാബാദ് : സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ വെജിറ്റേറിയൻ ഭക്ഷണം ഓർഡര്‍ ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ മൂന്ന് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ഹൈദരാബാദ്. ബുധനാഴ്‌ച (ജൂലൈ 31) ആണ് കമ്പനി ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ബെംഗളൂരുവും മുംബൈയുമാണ്.

റിപ്പോർട്ട് പറയുന്നത് പ്രകാരം, ഇന്ത്യയിലെ വെജിറ്റേറിയൻ ഓർഡറുകളിൽ മൂന്നിൽ ഒരെണ്ണം എപ്പോഴും ബെംഗളൂരുവിൽ നിന്നാണ്. കന്നഡിഗർക്ക് ഏറ്റവും പ്രിയം മസാല ദോശ, പനീർ ബിരിയാണി, പനീർ ബട്ടർ മസാല എന്നിവയാണ്. എന്നാൽ മുംബൈക്കാർക്ക് പ്രിയം ഇവയോടൊന്നുമല്ല. ദാൽ കിച്‌ഡി, മാർഗരിറ്റ പിസ്സ, പാവ് ബജി എന്നിവയോടാണ് കമ്പം. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് ആകട്ടെ, മസാല ദോശയ്ക്കും ഇഡ്‌ലിക്കും പിന്നാലെയാണ്.

രാജ്യത്തെ മികച്ച വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളെ ആദരിക്കുന്ന ഗ്രീൻ ഡോട്ട് അവാർഡിന് തുടക്കമിട്ടുകൊണ്ടുളള പ്രഖ്യാപനത്തിനൊപ്പമാണ് സ്വിഗ്ഗി ഈ റിപ്പോർട്ടും പങ്കുവച്ചത്. വെജിറ്റേറിയൻ റെസ്റ്റോറൻ്റുകളെയും വിഭവങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്വിഗ്ഗി ഈ "ഗ്രീൻ ഡോട്ട്" അവാർഡിന് തുടക്കമിട്ടത്.

സ്വിഗ്ഗിയുടെ ഡാറ്റ അനുസരിച്ച്, പ്രഭാതഭക്ഷണത്തിൻ്റെ 90 ശതമാനം ഓർഡറുകളും സസ്യാഹാരമാണ്. രാജ്യത്തുടനീളമുളള കണക്കെടുത്താൽ ഇഡ്‌ലി, പൊങ്കൽ, വട, മസാല ദോശ എന്നിവയും ജനപ്രിയ പ്രഭാതഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ ലഘുഭക്ഷണം മാർഗരിറ്റ പിസ്സയാണ്, അതിനോടൊപ്പം സമൂസയും പാവ് ബജിയും കട്ടയ്‌ക്ക് നിൽക്കുന്നുണ്ട്.

എന്നിരുന്നാലും ആളുകൾ ആരോഗ്യസംരക്ഷണത്തിലും ജാഗ്രത പുലർത്തുന്നുണ്ടെന്നതിന് തെളിവാണ് ഓരോ ആഴ്‌ചയും 60,000ൽ അധികമുളള വെജിറ്റേറിയൻ സാലഡിൻ്റെ ഓർഡർ. രാജ്യത്ത് ഏറ്റവുമധികം ഓർഡർ ചെയ്‌ത 10 വിഭവങ്ങളിൽ ആറെണ്ണവും വെജിറ്റേറിയനാണ് .

Also Read: വളർത്തുമൃഗത്തിന്‌ സുഖമില്ലേ... നിങ്ങള്‍ക്കും ലീവെടുക്കാം; 'പൗ ടേണിറ്റി പോളിസി' അവതരിപ്പിച്ച്‌ സ്വിഗ്ഗി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.