ഹൈദരാബാദ്: അംബരചുംബികളുടെ നഗരമായി മാറിയിരിക്കുകയാണ് ഹൈദരാബാദ്. ഗച്ചിബൗളിയിലും കോണ്ടാപൂരിലും നര്‍സിങിയിലും മറ്റും മാത്രമല്ല കിസ്‌മത്‌പൂര്‍, ഷംഷബാദ്, ഉപ്പല്‍, പോച്ചാരം, ഘടേശ്വര്‍, എല്‍ബി നഗര്‍, വനസ്‌തലിപുരം, അബിദ്സ്, പഞ്ചഗുട്ട, ഗുഡിമാല്‍ക്കപൂര്‍, തുടങ്ങിയ സ്ഥലങ്ങളിലും വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. മുംബൈ കഴിഞ്ഞാല്‍ നമ്മുടെ രാജ്യത്ത് ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുള്ള നഗരമായി മാറുകയാണ് ഹൈദരാബാദും(Hyderabad ).
ഹൈദരാബാദാകട്ടെ രണ്ടാം നിര നഗരങ്ങളിലെ വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുടെ മാത്രമല്ല മെട്രോ നഗരങ്ങളിലെയും കെട്ടിട നിര്‍മ്മാതാക്കളുടെ പഠന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. നഗരത്തില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ സാധ്യതകളാണ് ഇവര്‍ ആരായുന്നത്. നൂതന സാങ്കേതികളുടെ ഉപയോഗവും ഇവര്‍ പരിശോധിക്കുന്നുണ്ട്( home of skyscrapers0.
കെട്ടിട നിര്‍മ്മാണ രംഗത്തെ അതികായരുടെ കൂട്ടായ്മയായ ക്രെഡായും സൂക്ഷ്മ-ചെറുകിട-ഇടത്തരം മന്ത്രാലയവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാം പഠന യാത്രയ്ക്ക് കഴിഞ്ഞ ദിവസം നഗരത്തില്‍ തുടക്കമായി. ക്രെഡായ്ക്ക് കീഴില്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മ്മാതാക്കള്‍ ഇതില്‍ പങ്കെടുക്കുന്നു. ഞായറാഴ്ച വരെയാണ് പരിപാടി(Credai, MSME).
ഡല്‍ഹി, മുംബൈ, ഛത്തീസ്ഗഢ്, കേരള, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ആന്ധ്രാപ്രദേശിലെ ക്രെഡായ് ജോയിന്‍റ് സെക്രട്ടറി വേലുമുറി ഭീംശങ്കര്‍ റാവു പറഞ്ഞു. തങ്ങള്‍ വരുംകാല സാങ്കേതികതകളെക്കുറിച്ചാണ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ എങ്ങനെയാണ് കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ നടപ്പാക്കുന്നത് എന്നതിനെക്കുറിച്ചും പരിശോധിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് ഇവര്‍ എന്തൊക്കെ മുന്‍കരുതലുകളാണ് കൈക്കൊള്ളുന്നതെന്നും പരിശോധിച്ചു. വ്യവസായം വളര്‍ത്താന്‍ കൈക്കൊള്ളുന്ന തന്ത്രങ്ങളും വിലയിരുത്തി.
കോയമ്പത്തൂരിലും ബെംഗളുരുവിലും ഇതിനകം തന്നെ ഭാവിയുടെ സാങ്കേതികതകള്‍ കെട്ടിട നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക സാങ്കേതികത ഉപയോഗിച്ച് ഹൈദരാബാഗില്‍ ഇപ്പോള്‍ മൈ ഹോം എന്നൊരു വാണിജ്യ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. ഇതിന്‍റെ നിര്‍മ്മാണ സൈറ്റുകളിലും നേരിട്ടെത്തി പരിശോധനകള്‍ നടത്തി.
നിര്‍മ്മാണങ്ങള്‍ വളരെ വേഗത്തിലും വളരെക്കുറിച്ച് മനുഷ്യവിഭവശേഷി ഉപയോഗിച്ചുമാണ് ഇവിടെ പൂര്‍ത്തിയാക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാക്കാനായി. 1200 പേര്‍ വേണ്ടിടത്ത് ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് മൂലം കേവലം നാനൂറ് പേര്‍ മാത്രം മതിയാകുന്നു. തെല്ലാപ്പൂരിലെ രജപുസ്‌പയില്‍ 450 ഏക്കറില്‍ നിര്‍മ്മിക്കുന്ന ജീവിത ചര്യ ഗ്രാമവും തങ്ങള്‍ സന്ദര്‍ശിച്ചു. വില്ലകളും അംബരചുംബികളായ കെട്ടിടങ്ങളും ആശുപത്രികളും ഐടി ടവറുകളും അടക്കമാണ് ഈ ടൗണ്‍ നിര്‍മ്മിക്കുന്നത്. അന്‍പത് ശതമാനം ഭൂമി പച്ചപ്പ് നിലനിര്‍ത്താനായി ഒഴിച്ചിട്ടിരിക്കുന്നു.
മാറിയ സാഹചര്യത്തില്‍ വ്യവസായത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച ഒരു ചര്‍ച്ചയും ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
പരിസ്ഥിതി സൗഹൃദ കെട്ടിട സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഐജിബിസിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. തെലങ്കാനയിലെയും ഹൈദരാബാദിലെയും ക്രെഡായ് അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും വേലുമുറി ഭീം ശങ്കര്‍ റാവു പറഞ്ഞു.
Also Read: പണി തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട്, മുടക്കിയത് 60 ലക്ഷം: എങ്ങുമെത്താതെ ശാന്തൻപാറ ബസ് സ്‌റ്റാൻഡ്