കോഴിക്കോട്: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 54000 കടന്നു. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെ വില 54080 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6760 രൂപയിലെത്തി. ഈയാഴ്‌ചയാദ്യം സ്വര്‍ണ വില 54000 കടന്നിരുന്നുവെങ്കിലും പിന്നീട് രണ്ടു ദിവസങ്ങളിലായി വില കുറഞ്ഞിരുന്നു.
ഇന്നലത്തെ 53840 ല്‍ നിന്നാണ് ഇന്ന് വീണ്ടും സ്വര്‍ണ വില കുതിച്ചത്. രണ്ടു മാസം മുമ്പ് മെയ് 20 ന് സ്വര്‍ണ വില സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പവന് 55120 രൂപയായിരുന്നു അന്ന് വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഔണ്‍സിന് 2400 ഡോളറാണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില. (ഒരു ഔണ്‍സ് സ്വര്‍ണമെന്നത് ഏതാണ്ട് മൂന്നരപ്പവനിലേറെ തൂക്കം വരും. ) രാജ്യാന്തര വിപണിയിലും സ്വര്‍ണ വില സര്‍വകാല റെക്കോഡിന് 50 ഡോളര്‍ മാത്രം അകലെയാണ്.
നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നതു കാരണം സ്വര്‍ണ വില വാരാന്ത്യത്തോടെ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്‌ധര്‍ പറയുന്നു. അമേരിക്കന്‍ ഉപഭോക്തൃ വില സൂചിക പുറത്തു വന്നതോടെ വായ്‌പാ പലിശ നിരക്കുകള്‍ താഴാനിടയുള്ളതും സ്വര്‍ണത്തിന് പ്രിയം ഏറാന്‍ ഇടയാക്കിയതായി വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: വീടിന്‍റെ മുന്‍വാതില്‍ കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; നഷ്‌ടമായത് 75 പവൻ സ്വർണം