കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. 80 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,000 രൂപയിലെത്തി.
ഒരു ഗ്രാം വിലയില്‍ 10 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ വില 6625 രൂപയാണ്. ഈ മാസം ആദ്യ വാരത്തിന്‍റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയിന്‍റിലെത്തിയ സ്വര്‍ണവില പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
96.20 രൂപയാണ് വിപണിയിലെ ഇന്നത്തെ ഒരു ഗ്രാം വെള്ളിയുടെ വില. ഇന്നലെയിത് 89.42 ആയിരുന്നു. ഇക്കഴിഞ്ഞ എട്ടിന് സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 1,520 രൂപയാണ് പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു അത്. അതോടെ ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 52,560 രൂപയായിരുന്നു.
അന്തരാഷ്ട്ര സ്വർണവില 2385 ഡോളറിൽ നിന്നും 2323 ഡോളറിലേക്ക് എത്തിയതിനെ തുടർന്നാണ് കേരള വിപണിയിലും വില കുറഞ്ഞത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവച്ചിട്ടുണ്ട്. ഈ വാർത്ത പുറത്തു വന്നതോടെ അന്താരാഷ്‌ട്ര സ്വർണവില 2.5 ശതമാനത്തിൽ അധികം ഇടിയുകയായിരുന്നു.
അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 6,570 രൂപയായിരുന്നു വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 5,470 രൂപയായി. വെള്ളിയുടെ വിലയിലും കുറവുണ്ടായി. മൂന്ന് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 96 രൂപയായിരുന്നു.
Also Read: മലയാളിയുടെ സ്വർണഭ്രമം ഇനി കുറയുമോ? സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ, പവന് 53,760 രൂപ