ഗാന്ധിനഗര്‍ : രാജ്യത്ത് വെളുത്തുള്ളി വില ഉയരുന്നു. ഗുജറാത്തിലാണ് വെളുത്തുള്ളിയ്‌ക്ക് കൂടുതല്‍ വില. കിലോയ്‌ക്ക് 350 മുതല്‍ 400 രൂപ വരെയാണ് ഒരു കിലോ വെളുത്തുള്ളിയ്‌ക്ക് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇത്തവണ വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.
വെളുത്തുള്ളിക്ക് മാത്രമല്ല വിവിധ പയറു വര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ധിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ വെല്ലുവിളിയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വെളുത്തുള്ളിയും പയറുവര്‍ഗങ്ങളും അടക്കമുള്ളവയുടെ ഉപയോഗം ജനങ്ങള്‍ വളരെയധികം കുറയ്‌ക്കുകയാണ് (Garlic Price Hike In Gujarat).
ഗുജറാത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായാണ് വെളുത്തുള്ളിക്ക് ഇത്രയും വില ഉയരുന്നത്. ഇനിയും വിലക്കയറ്റമുണ്ടായാല്‍ അത് സര്‍വകാല റെക്കോര്‍ഡിലെത്തുമെന്ന് വ്യാപാരിയായ അബ്‌ദുല്‍ റൗഫ് പറയുന്നു. നിലവില്‍ സംസ്ഥാനത്തെ മൊത്തക്കച്ചവട വിപണിയില്‍ വെളുത്തുള്ളിക്ക് ക്വിന്‍റലിന് 2000 രൂപ മുതല്‍ 3000 രൂപ വരെയാണ് വിലയെന്നും കച്ചവടക്കാര്‍ പറയുന്നു (Gujarat Garlic Price).
പ്രധാനമായും വെളുത്തുള്ളി കൃഷി നടക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ മണ്‍സൂണ്‍ എത്തിയത് വെളുത്തുള്ളിയുടെ വിളവെടുപ്പിനെ തടസപ്പെടുത്തിയിരുന്നു. ഉത്‌പാദനത്തിലെ കുറവും ഒപ്പം കാലാവസ്ഥയിലുണ്ടായ വ്യതിയാനവും കാരണം വെളുത്തുള്ളിക്ക് നിലവില്‍ ക്ഷാമം നേരിടുകയാണ്. ഇതാണ് വില കുതിച്ചുയരാന്‍ കാരണം. വരുന്ന ഒന്ന്, രണ്ട് മാസം വെളുത്തുള്ളിയുടെ വില ഉയര്‍ന്നിരിക്കാനാണ് സാധ്യതയെന്നും അതിന് ശേഷം വീണ്ടും വെളുത്തുള്ളി മാര്‍ക്കറ്റിലെത്തുമ്പോള്‍ വില കുറയുെമന്നാണ് പ്രതീക്ഷയെന്നും കച്ചവടക്കാര്‍ പറയുന്നു (Garlic Becomes Costlier).
മധ്യപ്രദേശിൽ നിന്ന് ഗുജറാത്തിലെ വിപണികളിൽ എത്തുന്ന വെളുത്തുള്ളിക്ക് 20 കിലോയ്ക്ക് 6,000 മുതൽ 7,500 രൂപ വരെയാണ് വിലയെന്ന് കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റി (എപിഎംസി) സെക്രട്ടറി ഹരേഷ്ഭായ് ഗജേര പറഞ്ഞു. ജുനഗഡ് മാർക്കറ്റിങ് യാർഡിൽ ഇത്തവണ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഗജേര പറഞ്ഞു (Garlic Price Reach In 400).
ഹോളിക്ക് ശേഷം പുതുതായി വിളവെടുക്കുന്ന വെളുത്തുള്ളി മാര്‍ക്കറ്റില്‍ എത്താന്‍ തുടങ്ങുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉത്‌പാദനം കുറവായത് കൊണ്ട് വ്യാപാരികള്‍ വെളുത്തുള്ളി കോള്‍ഡ് സ്റ്റോറേജുകളില്‍ സ്റ്റോക്ക് ചെയ്‌തിരിക്കുകയാണ്. ഇത്തരത്തില്‍ സ്റ്റോക്ക് ചെയ്‌ത് വയ്‌ക്കുന്നവയില്‍ നിരവധി വെളുത്തുള്ളി നശിക്കുന്നുണ്ടെന്നും അത് ഏറെ തിരിച്ചടിയാകുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.