ETV Bharat / business

24കാരി പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് വളർന്ന് ബിസിനസ്; ഇതു ശ്രദ്ധ ധവാന്‍ നല്‍കുന്ന പാഠം - SHRADDHA DHAWAN SUCCESS JOURNEY

ബിസിനസ് രംഗത്തേക്ക് ആദ്യചുവടുകൾ വച്ചത് 11ാം വയസിൽ. ആത്മവിശ്വാസവും അർപ്പണബോധവും കൊണ്ട് ഇന്ന് നേടുന്നത് 1 കോടി. അറിയാം ശ്രദ്ധ ധവാനെന്ന സംരംഭകയെ.

SHRADDHA DHAWAN  SHRADDHA DHAWAN DIARY FARM  ശ്രദ്ധ ധവാൻ  LIFE STORY OF SHRADDHA
Shraddha Dhawan Farm (Shraddha Farm Instagram)
author img

By ETV Bharat Kerala Team

Published : Nov 30, 2024, 7:39 PM IST

ശ്രദ്ധ ധവാൻ എന്ന പേര് രാജ്യത്തെ ഡയറി ഫാം മേഖലയിൽ ഏറെ പ്രശസ്‌തമാണ്. നല്ല ഒരു സംരംഭകനാകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കേണ്ട കഥയാണ് ശ്രദ്ധയുടേത്. ഏത് സംരംഭത്തിന്‍റെയും വിജയത്തിന് ആ ബിസിനസിലുള്ള ഏറ്റവും അടിസ്ഥാനപരമായ അറിവുകളും വൈദഗ്ധ്യവും ഒരാൾക്ക് ഉണ്ടായിരിക്കണമെന്ന പാഠവും ശ്രദ്ധ പകരുന്നുണ്ട്.

ഭിന്നശേഷിക്കാരനായ പിതാവ് സത്യവാനെ സഹായിച്ചുകൊണ്ട് 11ാം വയസിലാണ് ശ്രദ്ധ ധവാൻ അവരുടെ ശ്രദ്ധേയമായ യാത്ര ആരംഭിച്ചത്. സത്യവാൻ അദ്ദേഹത്തിന്‍റെ പരിമിതികളെ വകവയ്‌ക്കാതെ കുടുംബത്തിന് വേണ്ടി കഷ്‌ടപ്പെടുന്നത് കണ്ടാണ് ശ്രദ്ധ വളർന്നത്. ചെറിയ ജോലികളിൽ പിതാവിനെ സഹായിച്ചാണ് തുടക്കം. ആ ചെറിയ തുടക്കമാണ് ഇന്ന് ഒരു കോടി രൂപ മൂല്യമുള്ള വലിയ സംരഭമായി മാറിയിരിക്കുന്നത്.

SHRADDHA DHAWAN  SHRADDHA DHAWAN DIARY FARM  ശ്രദ്ധ ധവാൻ  LIFE STORY OF SHRADDHA
Shraddha Farm (Shraddha Farm Instagram)

പിതാവിനെ സഹായിച്ച് തുടക്കം

പിതാവ് തൊഴുത്തിലെ എരുമകളെ കറന്നെടുക്കുന്ന പാൽ അടുത്തുള്ള പാൽ സൊസ‌ൈറ്റികളിൽ എത്തിച്ചിരുന്നത് ശ്രദ്ധയാണ്. അന്ന് അവൾക്ക് 13, 14 വയസേ പ്രായമുണ്ടായിരുന്നുള്ളൂ. പിതാവിനെ സഹായിക്കുന്നതിനായി ഈ ജോലി ഏറ്റെടുത്തതിലൂടെ പാൽക്കച്ചവടത്തിന്‍റെ പ്രശ്‌നങ്ങളും ഗുണങ്ങളും പ്രതിസന്ധികളുമെല്ലാം ശ്രദ്ധ പഠിച്ചു. ഇതോടൊപ്പം എരുമകളെയും പോത്തുകളെയും വിൽക്കുന്നതിന്‍റെ വഴികളും രീതികളുമെല്ലാം അവൾ പഠിച്ചെടുത്തിരുന്നു. പാൽ കറക്കുന്നത് മുതൽ പോത്തുകച്ചവടത്തിന് വിലപേശുന്നത് വരെയുള്ള എല്ലാ കച്ചവട തന്ത്രങ്ങളും 15 വയസിനുള്ളിൽ തന്നെ അവൾക്ക് സ്വായത്തമാക്കാൻ സാധിച്ചു.

Shraddha Dhawan (Shraddha Farm Instagram)

ബിസിനസും കച്ചവടവുമെല്ലാം നടത്തുന്നതിന്‍റെയിടയിലും അവൾ പഠിക്കാൻ മറന്നില്ല. നന്നായി പഠിച്ച് ഫിസിക്‌സിൽ ബിരുധാനന്തര ബിരുദമെടുത്തു. എന്നാലും തന്‍റെ വഴി ബിസിനസാണെന്ന് തിരിച്ചറിഞ്ഞ ശ്രദ്ധ പഠനത്തിന് ശേഷം പൂർണമായും ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് അറിയപ്പെടുന്ന ഒരു ബിസിനസ് സംരംഭകയാണ് അവർ.

രണ്ടുനില കെട്ടിടത്തിലാണ് ശ്രദ്ധയുടെ ബിസിനസ് പ്രവർത്തിക്കുന്നത്. ഓരോ മാസവും ഒരു കോടിയിലധികം വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ട്. 22 പേർക്ക് തൊഴിൽ നൽകുന്നുമുണ്ട്. ഇപ്പോഴും ശ്രദ്ധ ഒരു സിഇഒയെപ്പോലെ കറങ്ങുന്ന കസേരയിൽ ഇരിക്കുകയല്ല. ദിവസവും 20 എരുമകളെയെങ്കിലും താൻ കറക്കുമെന്ന് ശ്രദ്ധ പറയുന്നു. തനിക്ക് ഈ ബിസിനസിൽ മുന്നേറാൻ കഴിഞ്ഞതിന് കാരണം അതിലുള്ള വൈദഗ്ധ്യമാണെന്നും ശ്രദ്ധ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിസിനസിലെ ശ്രദ്ധയുടെ വളർച്ച: മഹാരാഷ്‌ട്രയിലെ അഹ്മദ്‌നഗറിൽ നിഘോജ് ഗ്രാമത്തിലാണ് ശ്രദ്ധ ജനിച്ചത്. തന്‍റെ ചെറുപ്പകാലത്ത് പിതാവിന് ഒരു എരുമ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ശ്രദ്ധ പറഞ്ഞു. ഭിന്നശേഷിക്കാരനായ പിതാവിന് മറ്റ് ജോലിയൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരേയൊരു എരുമയുടെ പാൽ വിറ്റ് കിട്ടുന്ന പണം കൊണ്ടായിരുന്നു ജീവിതം മുന്നോട്ട് പോയിരുന്നത്.

ഇതിനിടയിൽ സത്യവാൻ സ്വരുക്കൂട്ടിവച്ച പണം കൊണ്ട് എരുമക്കച്ചവടത്തിലേക്ക് കടന്നു. ഈ സന്ദർഭത്തിലാണ് താൻ ബിസിനസ് രംഗത്തേക്ക് കടന്നതെന്ന് ശ്രദ്ധ വ്യക്തമാക്കി. എരുമക്കച്ചവടത്തിന് അച്‌ഛൻ വീട്ടിൽ നിന്ന് പോകുന്നതോടെ പാൽക്കച്ചവടവും മറ്റും പ്രതിസന്ധിയിലായി.

പാൽക്കച്ചവടത്തിന്‍റെ ഉത്തരവാദിത്വം അങ്ങനെയാണ് ശ്രദ്ധയിലേക്ക് വരുന്നത്. അച്‌ഛന് ശാരീരിക പരിമിതികൾ മൂലം ബൈക്ക് ഓടിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ശ്രദ്ധ പറഞ്ഞു. 'ഞാൻ പാൽ കച്ചവടത്തിന് ഇറങ്ങിയപ്പോൾ ഗ്രാമവാസികളെല്ലാം അതിശയിച്ചു. ഗ്രാമത്തിൽ ഒരു പെൺകുട്ടിയും ഇത്തരം ജോലികൾ മുമ്പ് ചെയ്‌തിരുന്നില്ല. ബൈക്കിൽ പാൽപ്പാത്രങ്ങൾ വച്ച് ഞാൻ സൊസൈറ്റിയിലേക്ക് പോകുമ്പോൾ ആളുകൾ അന്തംവിട്ടം നോക്കിനിന്നു' ശ്രദ്ധ പറയുന്നു. ഗ്രാമവാസികൾ ഒരിക്കലും തന്നെ നിരുത്സാഹപ്പെടുത്തിയില്ലെന്നും ശ്രദ്ധ വ്യക്തമാക്കി.

അവരുടെ പ്രോത്സാഹനം വലിയ ആവേശവും ആത്മവിശ്വാസവുമാണ് പകർന്നത്. താൻ ബിസിനസ് ഏറ്റെടുത്തത് മുതൽ വളർച്ചയുടെ കാലമായിരുന്നെന്ന് ശ്രദ്ധ പറയുന്നു. താൻ ബിസിനസ് ഏറ്റെടുത്തത് മുതലാണ് കൂടുതൽ കന്നുകാലികളെ സ്വന്തമാക്കാൻ കഴിഞ്ഞത്. 2013 ആയപ്പോഴേക്കും 13 എരുമകൾ തൊഴുത്തിലെത്തി. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം വളർച്ചയുടെ ഒരു ഘട്ടത്തിൽ പോലും ശ്രദ്ധ ബാങ്ക് ലോൺ എടുത്തിരുന്നില്ല എന്നതാണ്. ഒരിക്കലും കടമെടുക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നല്ലൊരു പങ്ക് അതിലേക്ക് തന്നെ നിക്ഷേപിക്കുക എന്ന രീതിയാണ് പിന്തുടർന്നത്.

2015ൽ പത്താംതരത്തിൽ എത്തിയപ്പോഴേക്ക് 45 എരുമകളെ തന്‍റെ തൊഴുത്തിലെത്തിക്കാൻ ശ്രദ്ധയ്ക്ക് കഴിഞ്ഞു. 150 ലിറ്റർ പാലാണ് ഓരോ ദിവസവും വിറ്റിരുന്നത്. പ്രതിമാസം 3 ലക്ഷം രൂപ വരുമാനം കിട്ടിത്തുടങ്ങി. നല്ല രീതിയിൽ വരുമാനം ലഭിച്ച് തുടങ്ങിയിരുന്നെങ്കിലും വളരെയധികം പ്രതിസന്ധികളും അവൾക്ക് നേരിടേണ്ടി വന്നു. എരുമകൾക്കായി വൻതോതിൽ വൈക്കോൽ വാങ്ങേണ്ടി വന്നിരുന്നു. മുമ്പ് കുറച്ച് എരുമകൾ മാത്രമായിരുന്ന സന്ദർഭത്തിൽ വീട്ടിലെ കൃഷിയിടത്തിൽ ആവശ്യത്തിന് വൈക്കോൽ ലഭ്യമായിരുന്നു. എന്നാൽ എരുമകളുടെ എണ്ണം കൂടിയതോടെ സ്ഥിതി മാറി. ഇത് ലാഭത്തിൽ വലിയ കുറവുണ്ടാക്കി. മാസച്ചെലവിന് 5000 രൂപയിൽ താഴെ മാത്രം കൈയിൽ കിട്ടുന്ന സ്ഥിതിയുണ്ടായി.

എങ്കിലും പതറാതെ മുമ്പോട്ട് പോകാൻ തന്നെ ശ്രദ്ധ തീരുമാനിച്ചു. മറ്റ് വരുമാന മാർഗങ്ങളിലേക്കും ശ്രദ്ധ തിരിച്ചു. കമ്പോസ്‌റ്റ് വളം ഉണ്ടാക്കാൻ തുടങ്ങി. ബയോഗ്യാസ് നിർമ്മാണ കേന്ദ്രവും തുടങ്ങി. ഇതിൽ നിന്നെല്ലാമുള്ള വരുമാനം കാലിത്തീറ്റയ്ക്കും മറ്റും സഹായകമായി മാറി. 30,000 കിലോ വെർമി കമ്പോസ്‌റ്റാണ് പ്രതിമാസം ശ്രദ്ധ വിൽക്കുന്നത്. CS Agro Organics എന്ന ബ്രാൻഡിലാണ് വെർമികമ്പോസ്‌റ്റ് വിൽക്കുന്നത്.

ഇന്ന് രണ്ടുനില കെട്ടിടത്തിലാണ് ശ്രദ്ധയുടെ ബിസിനസ് പ്രവർത്തിക്കുന്നത്. ഒരു കോടിയിലധികം വരുമാനം ലഭിക്കുന്നുണ്ട് ഓരോ മാസവും. തൊഴുത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്ത ഒരാൾക്ക് പാൽ ബിസിനസ് കൊണ്ടുനടക്കാൻ കഴിയില്ല. ഇക്കാരണത്താൽ തൊഴുത്തിൽ കയറാത്ത, എരുമകളെ കാണാത്ത ഒരു ദിവസം പോലും തനിക്കില്ലെന്ന് ശ്രദ്ധ പറയുന്നു.

അഭിനിവേശവും സ്ഥിരോത്സാഹവും തന്ത്രപരമായ ചിന്താഗതിയും ഉണ്ടെങ്കിൽ, ഏറ്റവും ചെറിയ തുടക്കങ്ങൾ പോലും അസാധാരണമായ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന് തെളിയിക്കുന്നതാണ് ശ്രദ്ധ ധവാന്‍റെ കഥ. ഇത് എല്ലാവർക്കും പ്രചോദനമാണ്. സ്വപ്‌നങ്ങളുടെ ചിറകിലേറിയാണ് അവൾ വിജയത്തിന്‍റെ പടവുകളിലെത്തിയത്.

Also Read: കടൽ കടന്ന് കാസർകോടന്‍ തേൻ മധുരം; മുന്നാടിൻ്റെ രുചി ഖത്തറില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.