ETV Bharat / business

ഒറ്റ ചുവടിൽ 38 കിലോയോളം വിളവ്; മരച്ചീനി കൃഷിയിൽ നേട്ടം കൊയ്‌ത് കർഷകൻ - FARMER HARVESTS GIANT TAPIOCA - FARMER HARVESTS GIANT TAPIOCA

അന്‍പതു സെൻ്റിൽ മരച്ചീനി കൃഷി നടത്തിയ കർഷകന് മരച്ചീനിയുടെ എല്ലാ മൂടിൽ നിന്നും 38 കിലോയോളം വിളവ് ലഭിച്ചു. ചാണകം ഉള്‍പ്പെടെയുള്ള ജൈവവളമാണ് കൃഷിക്കായി ഉപയോഗിച്ചിരുന്നത്.

TAPIOCA CULTIVATION  FARMER IN TRIVANDRUM  മരിച്ചീനി കൃഷി  ഭീമൻ കപ്പ വിളവെടുത്ത് കർഷകൻ
Farmer harvests giant tapioca in Trivandrum (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 2, 2024, 7:10 AM IST

Updated : Jun 3, 2024, 10:11 AM IST

തിരുവനന്തപുരം : നഷ്‌ടക്കണക്ക് മാത്രം കൈമുതലായുള്ള കഷ്‌ടകാലമാണ് മലയോര പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇപ്പോഴുള്ളത്. വാഴയും മരച്ചീനിയും ഒക്കെയായുള്ള കാര്‍ഷികവൃത്തി പ്രകൃതിക്ഷോഭങ്ങളില്‍ ഇല്ലാതാകുമ്പോള്‍ ഒരിറ്റു പ്രതീക്ഷയേകുന്നതാണ് മോഹനന്‍ നായരുടെ അന്‍പതു സെൻ്റിലെ മരച്ചീനി കൃഷി.

അടിസ്ഥാനപരമായി ക്ഷീരകര്‍ഷകനായ ഇദ്ദേഹം പാട്ടത്തിനെടുത്ത സ്ഥലത്താണ് കൃഷി നടത്തിയത്. ഒരു മരച്ചീനി മൂടില്‍ 38 കിലോയോളം വിളവുണ്ടായിരുന്നു. ഏറെക്കുറെ എല്ലാ മൂടിലും ഇത്രയും വിളവ് ലഭിച്ചിരുന്നു. കറുകണ്ണന്‍ മരച്ചീനിയുടെ വിളവെടുക്കാനുള്ള കാലാവധി ഒരു വര്‍ഷമാണ്.

വെള്ളറട കൃഷിഭവനില്‍ നിന്നും കൃഷി ഓഫിസര്‍ ബൈജുവിൻ്റെ സാന്നിധ്യത്തില്‍ വിളവ് പരിശോധിക്കുകയും മോഹനന്‍ നായരെ ആദരിക്കുകയും ചെയ്‌തു. ചാണകം ഉള്‍പ്പെടെയുള്ള ജൈവവളമാണ് പ്രയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നും കൃഷിയില്‍ മുന്നോട്ട് പോകാനാണ് അഞ്ചു മരങ്കാല പേര്‍ത്തല മോഹന വിലാസത്തില്‍ മോഹന്‍ നായരുടെ തീരുമാനം.

Also Read: വിപണിയില്‍ കുതിച്ച് മഹീന്ദ്ര; മെയ്‌ മാസത്തിൽ വിറ്റത് 71,682 യൂണിറ്റുകൾ, 17 ശതമാനത്തിന്‍റെ വര്‍ധന

Last Updated : Jun 3, 2024, 10:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.