അശ്രദ്ധമായി സർവീസ്; അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡിന് പിഴ ചുമത്തി ഉപഭോക്ത്യ കമ്മീഷൻ - Airline fined Consumer Commission
വിമാനത്തിന്‍റെ കുഴപ്പം കാരണം ആരോഗ്യ പ്രശ്‌നം വന്ന യാത്രകാകരന് 42,060 രൂപയോളം ചികിത്സ ചെലവ് വന്നു. 45 ദിവസത്തിനകം 10000 രൂപ നഷ്‌ട പരിഹാരവും 10000 രൂപ കേസ് ചെലവും നൽകാൻ കമ്മീഷൻ ഉത്തരവ്.


Published : Jan 24, 2024, 3:55 PM IST
ഹൈദരാബാദ് : അശ്രദ്ധമായി സർവീസ് നടത്തി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡിന് പിഴ ചുമത്തി ഉപഭോക്ത്യ കമ്മീഷൻ. (Alliance Air Airline fined by the Consumer Commission) പരാതിക്കാരനായ യാത്രക്കാരന് 45 ദിവസത്തിനകം 10000 രൂപ നഷ്‌ട പരിഹാരവും 10000 രൂപ കേസ് ചെലവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
സെക്കന്തരാബാദ് രാമകൃഷ്‌ണപുരം സ്വദേശിയായ രാധാകൃഷ്‌ണ എന്ന ആൾ 2023 മെയ് മാസം 13 ന് ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്ക് വരാൻ അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നു.
എന്നാൽ യാത്രക്കായി രാധാകൃഷ്‌ണ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയെങ്കിലും യാത്രാ സമയം അന്ന് അർദ്ധരാത്രിയിലേക്ക് മാറ്റി. സമയ ക്രമം മാറ്റിയത് അറിയിക്കാത്തതും, യാത്രക്കാർക്ക് കൃത്യമായ വിശദീകരണം നൽകാതെ പ്രശ്‌നമുണ്ടാക്കിയതും, ഭക്ഷണമോ കുടിവെള്ളമോ നൽകാൻ തയ്യാറാകാത്തതും രാധാകൃഷ്‌ണ ഉൾപ്പെടെയുള്ള ആളുകളിൽ അമർഷം സൃഷ്‌ടിച്ചു.
പിന്നീട് അർദ്ധരാത്രിയിലാണ് ചെന്നൈയിൽ നിന്ന് വിമാനം പുറപ്പെട്ടത് . പുലർച്ചെ 4.30നാണ് ഹൈദരാബാദിൽ എത്തി. ഈ കാര്യങ്ങൾ ചൂണ്ടികാണിച്ച് എയർ ലൈൻസിനെതിരെ പരാതി നൽകിയ രാധാകൃഷ്‌ണയ്‌ക്ക് മൂത്രാനാളിയിൽ അണുബാധ ഉണ്ടെന്നും, വിമാനത്തിലെ പ്രശ്‌നം കാരണം അത് അധികമായി, പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിൽ പോയി ചികിത്സ എടുത്തപ്പോൾ 42,060 രൂപയോളം ചെലവായി എന്നും പരാതിയിൽ കമ്മീഷന്‍റെ (Consumer Commission) ശ്രദ്ധയിൽപ്പെടുത്തി.
കേസിന്‍റെ വിവരങ്ങൾ സൂഷ്‌മമായി പരിശോധിച്ച് പരാതിക്കാരന്‍റെ വാദം ബോധ്യപ്പെട്ട കമ്മീഷൻ എയർലൈൻസിന് പിഴ ഈടാക്കി വിധി പുറപ്പെടുവിക്കുകയായിരുന്നു.
ജനുവരി 17 ന് മുംബൈ വിമാനത്താവളത്തിലും യാത്രക്കാർക്ക് പ്രശ്‌നമുണ്ടായി. മണിക്കൂറുകളോളം യാത്രക്കാർ ശുചിമുറിയിൽ കുടുങ്ങിയിരുന്നു. മുംബൈ -ബെംഗളൂരു സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം (Mumbai-Bengaluru SpiceJet flight). പുലര്‍ച്ചെ രണ്ട് മണിയോടെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവമുണ്ടായത് (passenger trapped in the lavatory). വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ ശുചിമുറിയിലേക്ക് പോയ യാത്രക്കാരനാണ് യാത്ര അവസാനിക്കും വരെ ശുചിമുറിയില്‍ തുടരേണ്ടി വന്നത് (Passenger trapped in Spice jet wash room). വാതിലിന്‍റെ പൂട്ട് ശരിയായി പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് യാത്രികന്‍ ശുചിമുറിയില്‍ കുടുങ്ങിയത്. ജീവനക്കാര്‍ പരിശ്രമിച്ചിട്ടും വാതില്‍ തുറക്കാനായില്ല. ഒടുവില്‍ പുറത്ത് നിന്ന് യാത്രക്കാരനെ ആശ്വസിപ്പിക്കാനായിരുന്നു അവരുടെ ശ്രമം. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ എഞ്ചിനീയര്‍ എത്തി പൂട്ട് തകര്‍ത്ത് യാത്രക്കാരനെ പുറത്തിറക്കുകയായിരുന്നു (Mal functioning of lock).
Also read : വാതില്‍ തുറന്നില്ല: യാത്രക്കാരന്‍ വിമാനത്തിലെ ശുചിമുറിയില്‍ കുടുങ്ങിയത് ഒരു മണിക്കൂറോളം