ETV Bharat / bharat

കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌തു ; 19 കാരന്‍ അറസ്റ്റില്‍ - UP RAPE CASE - UP RAPE CASE

ബലാത്സംഗം ചെയ്‌ത ശേഷം പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ്

YOUTH ARRESTED FOR RAPING TEEN  TEENAGE GIRL WAS RAPED  കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌തു  ബല്ലിയ ബലാത്സംഗ കേസ്
EtvRepresentative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 15, 2024, 5:33 PM IST

ബല്ലിയ : ഉത്തർപ്രദേശിലെ ബല്ലിയയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌ത 19 കാരന്‍ അറസ്‌റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത നിതേഷ് സിംഗ് എന്ന 19 കാരനാണ് പിടിയിലായത്. ഇയാളെ ബല്ലിയയിലെ പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

ബൻസ്ദി‌ഹ് റോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് 12 വയസുകാരിയെ ഗ്രാമവാസിയായ നിതേഷ് സിംഗ് (19) ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തതെന്ന് പൊലീസ് സൂപ്രണ്ട് ദേവ് രഞ്ജൻ വർമ അറിയിച്ചു. ബലാത്സംഗം ചെയ്‌ത ശേഷം പെൺകുട്ടിയെ കൊല്ലുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 10ന് ഐപിസി പ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്‌ച ബൻസ്‌ദിഹ് റോഡ് റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്നും ദേവ് രഞ്ജൻ വർമ അറിയിച്ചു.

Also Read :ആറുവയസുകാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊന്ന സംഭവം : പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍, പ്രതിഷേധം ശക്തം - RAPE AND MURDER OF SIX YEAR CHILD

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.