ETV Bharat / bharat

ചിട്ടിപ്പണവുമായി ബന്ധപ്പെട്ട് തര്‍ക്കം; യുവാവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി, പ്രതി പിടിയില്‍ - A Man Killed Cut into pieces Stuffed into bags

author img

By ETV Bharat Kerala Team

Published : Jun 8, 2024, 7:18 PM IST

യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലില്‍ എറിഞ്ഞു.

BRUTAL MURDER  യുവാവിനെ കൊന്ന് കഷ്‌ണങ്ങളാക്കി  SAMPIGEHALLI POLICE STATION  BENGALURU MURSER  ബെംഗളുരു കൊലപാതകം  രാമമൂർത്തി നഗർ പൊലീസ്
കൊല്ലപ്പെട്ട ശ്രീനാഥ് (ETV Bharat)

ബെംഗളൂരു : യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലിൽ തള്ളി. രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. കെ വി ശ്രീനാഥ് (34) എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മാധവ റാവുവിനെ സംപിഗെഹള്ളി സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബസവേശ്വര നഗറിലെ ഒരു ധനകാര്യ കമ്പനിയുടെ ശാഖയിൽ ഡെവലപ്‌മെന്‍റ് ഓഫിസറായിരുന്ന ശ്രീനാഥ് സാമ്പിഗെഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തനിസാന്ദ്രയിലെ അഞ്ജനാദ്രി ലേഔട്ടിലാണ് താമസിച്ചിരുന്നത്. മെയ് 28ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ശ്രീനാഥ് വീട്ടിൽ തിരിച്ചെത്തിയില്ല. മെയ് 29ന് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ശ്രീനാഥിന്‍റെ ഭാര്യ സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

അന്വേഷണത്തിൽ, മെയ് 28 ന് കെആർ പുരത്തെ വിജിനാപുരിലുള്ള മാധവ റാവുവിന്‍റെ വീട്ടിൽ ശ്രീനാഥ് പോയതായി കണ്ടെത്തി. എന്നാൽ, തിരിച്ച് പോയതിന്‍റെ ഒരു സൂചനയൊന്നും ലഭിച്ചില്ല. ഇതിനിടെ മാധവ് റാവുവിനെയും കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാധവ് റാവുവിന്‍റെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. ആന്ധ്രാപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാധവറാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

രണ്ട് വർഷമായി ശ്രീനാഥും മാധവ് റാവുവും തമ്മില്‍ പരിചയമുണ്ട്. ചിട്ടിപ്പണത്തിനായി ശ്രീനാഥിന് മാധവ് റാവു 5 ലക്ഷം രൂപ നൽകിയിരുന്നു. എന്നാൽ, ചിട്ടിപ്പണ വിഷയത്തിൽ അടുത്തിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പണം തിരികെ നൽകണമെന്ന് മാധവ് റാവു ആവശ്യപ്പെട്ടിരുന്നതായി പറയപ്പെടുന്നു.

മെയ് 28ന് രാവിലെ പണത്തെ കുറിച്ച് സംസാരിക്കാൻ ശ്രീനാഥ് മാധവ് റാവുവിന്‍റെ വീട്ടിൽ പോയിരുന്നു. ഈ സമയം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വടികൊണ്ട് തലയ്ക്കടിച്ചാണ് മാധവ് റാവു ശ്രീനാഥിനെ കൊലപ്പെടുത്തിയത്.

പിന്നീട് മൃതദേഹം വെട്ടുകത്തി ഉപയോഗിച്ച് കഷ്‌ണങ്ങളാക്കി മൂന്ന് പ്ലാസ്റ്റിക് കവറുകളിലാക്കി. വീട് വൃത്തിയാക്കിയ ശേഷം ആദ്യം ഒരു ബാഗിലും പിന്നീട് രണ്ട് ചാക്കുകളിലുമായി മൃതദേഹം ബെളത്തൂരിനടുത്തുള്ള കലുങ്കിലെത്തിച്ച് അഴുക്കു ചാലിലേക്ക് എറിഞ്ഞു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് ആന്ധ്രയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

കുറ്റകൃത്യം നടന്ന സ്ഥലം രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതിനാലാണ് കേസ് മാറ്റിയത്. പ്രതി വലിച്ചെറിഞ്ഞ മൃതദേഹത്തിന്‍റെ കഷണങ്ങൾ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Also Read: വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കിയതിനെ ചൊല്ലി തര്‍ക്കം: രണ്ട് യുവാക്കളെ കുത്തിക്കൊന്നു, ബിജെപി നേതാവടക്കം കസ്റ്റഡിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.