ETV Bharat / bharat

ട്രെയിന്‍ നിര്‍ത്തും മുന്‍പേ ഇറങ്ങി; ട്രാക്കില്‍ വീണ യുവാവിന് ദാരുണാന്ത്യം - Tragedy while got down the train - TRAGEDY WHILE GOT DOWN THE TRAIN

നിര്‍ത്തും മുമ്പ് ധൃതി പിടിച്ച് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവം അംബാസമുദ്രം സ്റ്റേഷനില്‍. ട്രാക്കിലേക്ക് വീണ യുവാവിന്‍റെ പാദങ്ങള്‍ അറ്റു. ആശുപത്രിയില്‍ വച്ച് മരണം.

യുവാവിന് ദാരുണാന്ത്യം  TRAIN ACCIDENT  AMBASAMUDRAM RAILWAY STATION  MANNAR KOVIL AREA
Represntational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 28, 2024, 8:02 PM IST

തിരുനെല്‍വേലി : ചെങ്കോട്ടയില്‍ നിന്ന് തെങ്കാശി ജില്ലയിലെ തിരുനെല്‍വേലിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. ട്രെയിന്‍ നിര്‍ത്തും മുമ്പ് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിച്ച യുവാവ് ട്രാക്കിലേക്ക് വീഴുകയും കാലിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകയുമായിരുന്നു. പാദങ്ങളറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിത്യവും ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനിലാണ് സംഭവം. ശിവസുബ്രഹ്മണ്യന്‍(24) എന്ന യുവാവിനാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രി ചെങ്കോട്ടയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോയ യുവാവ് അംബാസമുദ്രത്തിലേക്ക് പോകവെയാണ് അപകടത്തില്‍ പെട്ടത്. നെല്ലായ് ജില്ലയിലെ മാന്നാര്‍ കോവില്‍ നിവാസിയാണ്. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രെയിനിന് അടിയിലേക്ക് പതിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചു. ഇയാളെ പുറത്തെടുക്കുമ്പോള്‍ കാലുകള്‍ രണ്ടും സാരമായി പരിക്കേറ്റ നിലയിലായിരുന്നു. ഉടന്‍ തന്നെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് അന്വേഷിച്ചു വരികയാണ്. അപകടത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ മുപ്പത് മിനിറ്റോളം വൈകിയാണ് യാത്ര തുടര്‍ന്നത്.

Also read: നിയമവിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു; അധികൃതര്‍ക്കെതിരെ കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.