ഡൽഹി : അജ്ഞാതരുടെ വെടിയേറ്റതിനെ തുടർന്ന് 24 കാരൻ കൊല്ലപ്പെട്ടു. ഡൽഹിയിലെ സീലംപൂർ പ്രദേശത്ത് ഇന്നലെ (മാർച്ച് 9) വൈകുന്നേരം ഒരു കൂട്ടം അജ്ഞാതർ വെടിയുതിർത്തതിനെ തുടർന്നാണ് യുവാണ് മരണപ്പെട്ടത്. ഡൽഹിയിലെ ജാഫ്രാബാദ് സ്വദേശികളായ അർബാസ്, ആബിദ് എന്നീ യുവാക്കൾക്കാണ് സീലംപൂരിർ ബ്രഹ്മപുരി പുലിയ ഏരിയയിലെ ഒരു പബ്ലിക് ടോയ്‌ലറ്റിന് സമീപത്ത് വച്ച് വെടിയേറ്റത്. അർബാസ് കൊല്ലപ്പെടുകയും ആബിദിന് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇയാള്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് (Young Man Shot Dead in Delhi).
ക്രൈം സംഘവും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി (Forensic Experts And Crime Team). പരിശോധനയിൽ പത്ത് ഒഴിഞ്ഞ ഷെല്ലുകൾ (7.65 mm) കണ്ടെടുത്തിട്ടുണ്ട്. അജ്ഞാതരായ പ്രതികൾക്കെതിരെ സീലംപൂർ പൊലീസ് കേസ് രെജിസ്റ്റർ ചെയ്‌തു.
ആയുധം ദുരുപയോഗം ചെയ്യൽ, കൊലപാതകം എന്നീ ഐ പി സി വകുപ്പുകൾ പ്രകാരമാണ് കേസ് (sections of IPC Attempt To Murder, And Arms Act). സംഭവം നടന്ന സ്ഥലത്തിന്‍റെ സമീപത്തുള്ള സി സി ടി വികളിലെ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് ടിർക്കി പറഞ്ഞു.
കൊല്ലപ്പെട്ട അർബാസിന്‍റെ തലയുടെ ഇടത് വശത്തും നെഞ്ചിലും വയറിലുമായി ഒന്നിലതികം ബുള്ളറ്റുകൾ കൊണ്ടിട്ടുണ്ട് (Gun Firing in Delhi Seelampur). ഇയാളെ ഉടൻ തന്നെ അടുത്തുള്ള ജെപിസി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പരിക്കേറ്റ ആബിദിന്‍റെ തലയുടെ ഇടതുവശത്തും അരക്കെട്ടിലുമായാണ് വെടിയേറ്റത് എന്ന് ഡിസിപി കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട അർബാസിന് മുമ്പ് ക്രിമിനൽ ചരിത്രമുണ്ടെന്നും ഇയാളുടെ പേരിൽ ആയുധ നിയമം, കൊലപാതകശ്രമം, കൊലപാതകം, കലാപം, കൊള്ളയടിക്കൽ തുടങ്ങി 5 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതേസമയം 2018ൽ ആബിദ് ഒരു കൊലപാതക കേസിൽ ഉൾപ്പെട്ടിരുന്നുവെന്നും അന്ന് അയാൾക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.