ETV Bharat / bharat

ഇന്ത്യയിൽ പ്രവേശനം നിഷേധിച്ചെന്ന് യുകെ പ്രൊഫസര്‍ നിതാഷ കൗൾ; ആർഎസ്എസിനെ വിമർശിച്ചതിന്‍റെ പേരിലെന്ന് വിമര്‍ശനം - Writer Nitasha Kaul

ആർഎസ്എസിനെ വിമർശിച്ചതിന്‍റെ പേരിൽ നടപടി; എഴുത്തുകാരി നിതാഷ കൗളിനെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു.

നിതാഷ കൗൾ കർണാടക സർക്കാർ ബിജെപി Writer Nitasha Kaul Karnataka congress
Invited By Karnataka Govt, Writer Nitasha Kaul Says Centre 'Denied Entry To India’
author img

By ETV Bharat Kerala Team

Published : Feb 26, 2024, 3:32 PM IST

ബംഗളൂരു: ഇന്ത്യന്‍ വംശജയായ എഴുത്തുകാരിയും, യുകെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രഫസറും, തീവ്രഹിന്ദുത്വ വിമര്‍ശകയുമായ നിതാഷ കൗളിനെ ഇന്ത്യയിൽ കാല് കുത്താൻ അനുവദിക്കാതെ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചു. കർണ്ണാടക സർക്കാരിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിതായിരുന്നു ഇവര്‍. ബാംഗ്ലൂർ വിമാനത്താവളത്തിലാണ് നിതാഷയെ തടഞ്ഞത്.

സാമൂഹിക ക്ഷേമ വകുപ്പ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച ഭരണഘടന ദേശീയ ഐക്യ കണ്‍വന്‍ഷനില്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചു പ്രസംഗിക്കാന്‍ എത്തിയതായിരുന്നു നിതാഷ കൗള്‍. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കാണിച്ചിട്ടും ബെംഗളൂരുവില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്ന് ലണ്ടനില്‍ ചെന്ന് ഇറങ്ങിയ ശേഷം നിതാഷ കൗള്‍ തന്‍റെ എക്സില്‍ കുറിച്ചു (Writer Nitasha Kaul).

ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതു വരെ ഇന്ത്യയില്‍ ഇത്തരത്തില്‍ വിലക്കുള്ള കാര്യം തന്നെ അറിയിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്‍റെ വാക്കുകളെയും എഴുത്തിനെയും എന്തിനാണു ഭയക്കുന്നതെന്നും നിതാഷ കൗള്‍ ചോദിച്ചു.

കര്‍ണാടക സര്‍ക്കാരിന്‍റെ പ്രത്യേക ക്ഷണിതാവായ തന്നെ കേന്ദ്രസര്‍ക്കാര്‍ കാരണം കൂടാതെ വിലക്കുന്നത് എങ്ങനെയാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവു പാലിക്കുക മാത്രമാണെന്നാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞ്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും എമിഗ്രേഷന്‍ വിഭാഗം സമ്മതിച്ചില്ല. ലണ്ടനില്‍ നിന്നു 12 മണിക്കൂര്‍ യാത്ര ചെയ്‌തു വന്ന തനിക്ക് കിടക്കാന്‍ തലയിണയോ കുടിക്കാന്‍ വെള്ളമോ നല്‍കാതെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചുവെന്നും നിതാഷ പറഞ്ഞു.

ലണ്ടനിലേക്ക് മടക്ക വിമാനത്തിനായി 24 മണിക്കൂര്‍ പിന്നെയും വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നതായും ഇവര്‍ ആരോപിച്ചു. ആര്‍എസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും നിശിതമായി വിമര്‍ശിക്കുന്നതിന്‍റെ പേരിലാണ് നിതാഷ കൗളിനെതിരെയുള്ള നടപടി.

അതേസമയം കർണാടക സർക്കാർ ക്ഷണിച്ചിട്ടും ഇന്ത്യയിൽ പ്രവേശനം നിഷേധിച്ചെന്ന യുകെ പ്രൊഫസറുടെ ആരോപണത്തിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി.

ഇന്ത്യയുടെ ശിഥിലീകരണം ആഗ്രഹിക്കുന്ന ഒരു പാകിസ്ഥാന്‍ അനുഭാവിയെ തങ്ങളുടെ പരിപാടിയിലേക്ക് ക്ഷണിച്ചതിലൂടെ ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ബിജെപി ആരോപിച്ചു (UK writer Nitasha Kaul detained at Bengaluru airport, deport).

നിങ്ങള്‍ക്ക് നാണമില്ലേ..? കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ബിജെപി ചോദിച്ചു. നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയും, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകാന്‍ ശ്രമിക്കുകയാണോ. വിഭജന അജണ്ഡകള്‍ക്ക് കളമൊരുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടകയെ പരീക്ഷണശാലയായി ഉപയോഗിക്കുകയാണെന്നും ബിജെപിയുടെ ആരോപണം.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയെ അസ്ഥിരപ്പെടുത്താനായി കോണ്‍ഗ്രസ് ദേശവിരുദ്ധര്‍ക്കും, തീവ്രവാദികള്‍ക്കും ഫണ്ട് കൈമാറുകയാണ്. കര്‍ണാടകയുടെ വരള്‍ച്ചാ ദുരിതാശ്വാസത്തിനോ, വികസന ആവശ്യങ്ങള്‍ക്കോ ചിലവഴിക്കാന്‍ കോണ്‍ഗ്രസിന്‍റെ പക്കല്‍ പണമില്ല. എന്നാല്‍ ബ്രേക്ക് ഇന്ത്യ ബ്രിഗേഡിന് ധനസഹായം നല്‍കുന്നതില്‍ സിദ്ധരാമയ്യ സന്തോഷിക്കുന്നുവെന്നും ബിജെപി വിമര്‍ശിച്ചു.

രാജ്യ വിരുദ്ധയെ ഇന്ത്യയില്‍ കാലുകുത്താതെ തടഞ്ഞുവെച്ച് തിരിച്ചയച്ചതിന് തങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് നന്ദി അറിയിക്കുന്നതായും ബിജെപി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.