ETV Bharat / bharat

മദ്യഷാപ്പുകള്‍ തല്ലിത്തകര്‍ത്ത് സ്‌ത്രീകള്‍, മദ്യക്കുപ്പികള്‍ റോഡില്‍ വലിച്ചെറിഞ്ഞു, മദ്യപാനികളെ തല്ലിയോടിച്ചു

കുടിയന്‍മാര്‍ക്കെതിരെ സംഘടിച്ച് സ്‌ത്രീകള്‍. മദ്യക്കടകള്‍ അടിച്ച് തകര്‍ത്തു. കുടിയന്‍മാരെ ആട്ടിയോടിച്ചു. മദ്യപെട്ടികള്‍ കൂട്ടിയിട്ട് കത്തിച്ചു. കുടിയന്‍മാരെക്കൊണ്ട് പൊറുതി മുട്ടിയ സ്‌ത്രീകള്‍ പ്രതികരിച്ചത് ഇങ്ങനെ

liquor shops  women vandalized liquor shops  Liquor Box Fire  Agra Women  ഷാപ്പുകള്‍ തകര്‍ത്ത് സ്‌ത്രീകള്‍
Agra Women Liquor Box Fire: Women Attacked And Vandalized Liquor Shops In Agra
author img

By ETV Bharat Kerala Team

Published : Feb 22, 2024, 10:39 PM IST

ആഗ്ര: മദ്യക്കച്ചവടക്കാര്‍ക്കെതിരെ സംഘടിച്ച് ഒരു ഗ്രാമത്തിലെ സ്‌ത്രീകള്‍. അവര്‍ കൂട്ടമായെത്തി മദ്യക്കച്ചവട-നിര്‍മാണ കേന്ദ്രങ്ങള്‍ തല്ലിത്തകര്‍ത്തു. ബിലാസ്‌പൂര്‍ ഗ്രാമത്തിലെ കാഗാരുള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം(liquor shops).

വടിയും തടയുമായി എത്തിയ സ്‌ത്രീകള്‍ മദ്യം സംഭരിച്ചിരുന്ന പെട്ടികള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ചിലര്‍ ഇതിനിടെ ഇവിടെയുണ്ടായിരുന്ന ചില കുടിയന്‍മാരെ ആക്രമിക്കുകയും ചെയ്തു. ഗ്രാമത്തില്‍ മദ്യക്കച്ചവട കേന്ദ്രങ്ങള്‍ തുറക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് സ്‌ത്രീകള്‍ വ്യക്തമാക്കി. മദ്യക്കച്ചവട കേന്ദ്രങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും വര്‍ദ്ധിക്കുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും യുവാക്കളും മദ്യവിപത്തിലേക്ക് എത്തുന്നു(women attacked and vandalized liquor shops).

ബിലാസ്‌പൂരില്‍ മദ്യ-ബിയര്‍ കച്ചവടകേന്ദ്രങ്ങള്‍ സുലഭമാണ്. ആളുകള്‍ പുലരും മുതല്‍ രാത്രി ഏറെ വൈകും വരെ ഇവിടെ തമ്പടിക്കുന്നു. മദ്യക്കടകള്‍ ഗ്രാമത്തിലെത്തിയത് മുതല്‍ ഗ്രാമത്തിലെ പുരുഷന്‍മാര്‍ മാത്രമല്ല കൗമാരക്കാരും യുവാക്കളും മദ്യപിക്കാന്‍ ശീലിച്ചതായി ഇവര്‍ പറയുന്നു. മുതിര്‍ന്നവരും യുവാക്കളും കുട്ടികളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നു. പല കുടുംബങ്ങളും നശിച്ചു കഴിഞ്ഞു(Liquor Box Fire).

മുമ്പും സ്‌ത്രീകള്‍ ഇത്തരം പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. മദ്യം തലയ്ക്ക് പിടിക്കുന്ന കാരണം പുരുഷന്‍മാരും യുവാക്കളും ജോലിക്ക് പോകുന്നില്ല. ജോലിക്ക് പോകുന്നവരാകട്ടെ വൈകിട്ട് നേരെ മദ്യക്കടകളിലേക്ക് വച്ച് പിടിക്കുന്നു. ഇവ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രക്ഷോഭം നടത്തി. എന്നാല്‍ ഇവരുടെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല. ഗതികെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധവുമായി സ്‌ത്രീകള്‍ രംഗത്തിറങ്ങിയത്. സ്‌ത്രീകള്‍ സംഘടിച്ചെത്തി കച്ചവട കേന്ദ്രങ്ങള്‍ തകര്‍ക്കുകയായിരുന്നു(Agra Women).

കടയില്‍ കടന്ന് കയറി മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞു. മദ്യപെട്ടികള്‍ റോഡില്‍ വീണ് ചിതറി. കമ്പുകള്‍ ഉപയോഗിച്ച് അവ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് മദ്യപ്പെട്ടികള്‍ കൂട്ടത്തോടെ കത്തിച്ചു. ഇതിനിടെ ചിലര്‍ മദ്യക്കുപ്പികള്‍ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചു. ഇവരെ സ്‌ത്രീകള്‍ പിടികൂടി മര്‍ദ്ദിച്ചു. സ്‌ത്രീകളുടെ ആക്രമണ ഭാവം കണ്ട് ആരും അവരെ എതിര്‍ക്കാന്‍ എത്തിയില്ലെന്നതും ശ്രദ്ധേയമായി. വിവരമറിഞ്ഞെത്തിയ പൊലീസുകാര്‍ സ്‌ത്രീകളെ ശാന്തരാക്കി.

Also Read: വിഷമദ്യ ദുരന്തം; ബിഹാറില്‍ 6 മരണം, ജില്ലാ ഭരണകൂടം പരിഭ്രാന്തിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.