ETV Bharat / bharat

പീഡന പരാതി ഉന്നയിച്ച 19-കാരിയോട് കൊടും ക്രൂരത; ചുട്ടുകൊന്ന് പ്രതിയുടെ മകന്‍ - WOMAN SET ON FIRE IN MADHYA PRADESH

ഇൻഡോറിലെ മഹാരാജ യശ്വന്തറാവു സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്‌ചയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

MADHYA PRADESH NEWS  INDORE RAPE  ഇന്‍ഡോര്‍ ബലാത്സംഗം  മധ്യപ്രദേശ് യുവതിയെ തീയിട്ടുകൊന്നു
representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 18, 2024, 3:58 PM IST

ഇൻഡോര്‍: പിതാവിനെതിരെ പീഡന പരാതി ഉന്നയിച്ച 19-കാരിയെ മകന്‍ തീയിട്ടുകൊന്നു. മധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിലാണ് സംഭവം. ഇൻഡോറിലെ മഹാരാജ യശ്വന്തറാവു സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി വൈകിയാണ് യുവതി മരിച്ചതെന്ന് ഖണ്ഡ്‌വ പൊലീസ് സൂപ്രണ്ട് മനോജ് കുമാർ റായ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒക്‌ടോബർ 12-നാണ് അർജുൻ ബാലായി (22) എന്നയാള്‍ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അർജുൻ ബാലായിയുടെ പിതാവ് മംഗിലാൽ ബലായിക്കെതിരെ യുവതി പീഡന പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും യുവതി തയ്യാറായില്ല.

ഇതില്‍ പ്രകോപിതനായാണ് യുവതിയെ അര്‍ജുന്‍ ആക്രമിച്ചത്. ഇതിന് പിന്നാലെ കൊലപാതക ശ്രമത്തിന് അർജുനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്‌തുവെന്നും പൊലീസ് വ്യക്തമാക്കി.

ALSO READ: ബലാത്സംഗക്കേസില്‍ പിടികൂടാനെത്തി; പൊലീസിന് നേരെ നിറയൊഴിച്ച് പ്രതി, ഒടുവില്‍ ഏറ്റുമുട്ടലിലൂടെ കീഴടക്കി

അതേസമയം ഒക്‌ടോബർ ഏഴിനാണ് മംഗിലാൽ യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. പീഡനക്കുറ്റം ചുമത്തി അറസ്റ്റിലായ ഇയാള്‍ക്ക് ഒരു ദിവസത്തിന് ശേഷം കോടതി ജാമ്യം അനുവദിച്ചുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.