ETV Bharat / bharat

യുവതിയെ കൊന്ന് ആറ് കഷണങ്ങളാക്കി കുഴിച്ചുമൂടി; കൊലയ്‌ക്കു പിന്നില്‍ കുടുംബ സുഹൃത്തെന്ന് പൊലീസ് - MURDER IN RAJASTHAN

4 ദിവസം മുന്‍പ് കാണാതായ ജോധ്‌പൂര്‍ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. പ്രതിക്കായുളള അന്വേഷണം ഊര്‍ജിതം.

RAJASTHAN WOMAN MURDERED  രാജസ്ഥാന്‍ യുവതിയുടെ കൊലപാതകം  യുവതിയെ കഷണങ്ങളാക്കി രാജസ്ഥാന്‍  CRIME NEWS
Anita Chaudhary (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 31, 2024, 2:04 PM IST

രാജസ്ഥാന്‍: നാല് ദിവസം മുന്‍പ് കാണാതായ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ മൃതദേഹം കണ്ടെത്തി. ജോധ്‌പൂര്‍ സ്വദേശിയായ അനിതയുടെ മൃതദേഹം ആറ് കഷണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. കുടുംബ സുഹൃത്തായ ഗുല്‍ മുഹമ്മദ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

അനിതയെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൊബൈല്‍ ഫോണും കോള്‍ ലിസ്‌റ്റും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അനിതയെ അവസാനമായി വിളിച്ചത് ഗുല്‍ മുഹമ്മദാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗുല്‍ മുഹമ്മദിന്‍റെ ഭാര്യയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.

കൊലപാതകം നടക്കുന്ന ദിവസം താന്‍ വീട്ടിലില്ലായിരുന്നു. തിരിച്ചെത്തിയപ്പോള്‍ അനിതയെ കൊലപ്പെടുത്തിയെന്നും വീടിന് പുറകില്‍ കുഴിച്ചിട്ടെന്നും ഗുല്‍ മുഹമ്മദ് പറഞ്ഞതായി ഭാര്യ വെളിപ്പെടുത്തി. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ അനിതയുടെ ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ശരീര ഭാഗങ്ങള്‍ എയിംസിലേക്ക് അയച്ചു. കൊലപാതകത്തിന് പിന്നിലുളള കാരണം വ്യക്തമല്ല. പ്രതിക്കായുളള തെരച്ചില്‍ തുടരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അഗര്‍വാള്‍ ടവറിനടുത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ് അനിത. അതിനടുത്ത് തന്നെയാണ് ഗുല്‍ മുഹമ്മദിന്‍റെ കടയും. ഒക്‌ടോബര്‍ 27 ന് ബ്യൂട്ടി പാര്‍ലറിലേക്ക് പോയ അനിത തിരികെ വീട്ടില്‍ എത്തിയില്ല. തുടര്‍ന്ന് കുടുംബം തെരച്ചില്‍ നടത്തുകയും ഒക്‌ടോബര്‍ 29ന് അനിതയെ കാണാനില്ലെന്ന് പരാതി നല്‍കുകയുമായിരുന്നു.

Also Read: യുവതിയെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹാവശിഷ്‌ടങ്ങള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍, സംഭവം ബെംഗളൂരുവില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.