മധ്യപ്രദേശ്: മധ്യപ്രദേശിലെ രേവ ജില്ലയിൽ അമ്മായിയമ്മയെ കൊലപ്പെടുത്തിയതിന് 24 കാരിയായ യുവതിക്ക് വധശിക്ഷ. 2022-ലാണ് മരുമകൾ അമ്മായിയമ്മയെ അരിവാള്‍ കൊണ്ട് 95-ലധികം തവണ വെട്ടിക്കൊലപ്പെടുത്തിയത്.
50 വയസായിരുന്ന സരോജ് കോളിയായിരുന്നു കൊല്ലപ്പെട്ടത്. മരുമകളായ കാഞ്ചൻ കോളിന് രേവ ജില്ലയിലെ നാലാം അഡീഷണൽ സെഷൻസ് ജഡ്‌ജി പദ്‌മ ജാതവാണ് ശിക്ഷ വിധിച്ചത്.
മംഗാവ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആട്രൈല ഗ്രാമത്തിലെ താമസക്കാരിയാണ് കാഞ്ചൻ കോള്‍. 2022 ജൂലൈ 12-ന് കുടുംബ കലഹത്തെ തുടർന്നാണ് കാഞ്ചൻ കോള്‍, അമ്മായിയമ്മയെ അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. മകൻ പൊലീസിൽ വിവരമറിയിക്കുകയും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു.
എന്നാല്‍ സരോജ് കോള്‍ മരിക്കുകയായിരുന്നു. സരോജ് കോളിൻ്റെ ഭർത്താവ് വാൽമിക് കോളിനെ പ്രേരണാക്കുറ്റം ചുമത്തി കേസിൽ പ്രതി ചേർത്തതായി പബ്ലിക് പ്രോസിക്യൂട്ടർ വികാസ് ദ്വിവേദി പറഞ്ഞു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടു.
ALSO READ: "സ്ത്രീകൾക്കുനേരെയുളള ലൈംഗികാതിക്രമം പെൻഡ്രൈവിൽ പകർത്തി പങ്കുവയ്ക്കുന്നത് അപകടകരം"; കർണാടക ഹൈക്കോടതി