ചെന്നൈ: സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കപ്പുറം രാഷ്‌ട്ര താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഏത് പാര്‍ട്ടിക്കൊപ്പവും ചേരാന്‍ മക്കള്‍ നീതി മയ്യം തയാറാണെന്ന് തമിഴ് നടന്‍ കമല്‍ഹാസന്‍. ഫ്യൂഡല്‍ രാഷ്‌ട്രീയത്തിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഏഴാം വാര്‍ഷികാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. തമിഴ് നടന്‍ വിജയിയുടെ രാഷ്‌ട്രീയ പ്രവേശനത്തെയും കമല്‍ ഹാസന്‍ സ്വാഗതം ചെയ്‌തു. ഇന്ത്യ സഖ്യത്തില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
"കക്ഷി രാഷ്ട്രീയം മറന്ന് രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. നിസ്വാർത്ഥമായി രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുന്ന ഏത് പാര്‍ട്ടിക്കൊപ്പവും എന്‍റെ എംഎൻഎം പാര്‍ട്ടി ഭാഗമാകും. എന്നാല്‍, ഫ്യൂഡൽ രാഷ്ട്രീയം കളിക്കുന്നവരുമായി എംഎൻഎം കൈകോർക്കില്ല'- കമല്‍ ഹാസന്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നോ എന്ന ചോദ്യത്തിന് ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശുഭ വാര്‍ത്തയുണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡിഎംകെയുമായി കമല്‍ഹാസന്‍ സീറ്റ് വിഭജന ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും 2021 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും എംഎൻഎം മത്സരിച്ചിരുന്നെങ്കിലും മികച്ച പ്രകടനം കാഴചവയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല.
Also Read: 'വൈഎസ്ആർസിപിയുടെ അക്രമങ്ങള്‍ ഉടന്‍ അവസാനിക്കും'; ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു