ETV Bharat / bharat

എന്തിന് സുപ്രീം കോടതി ഇലക്‌ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കി?; വിധിയിലെ സുപ്രധാന നിരീക്ഷണങ്ങള്‍ - supreme court on electoral bond

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ പണമായി നല്‍കുന്നതിന് പകരം ബോണ്ടുകളായി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ഇലക്‌ടറല്‍ ബോണ്ട് പദ്ധതി. പദ്ധതി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകീകൃതമായ രണ്ടു വിധിയാണ് പ്രസ്‌താവിച്ചത്.

SC Judgement Electoral Bonds  Electoral Bonds  ഇലക്‌ടറല്‍ ബോണ്ട്  supreme court on electoral bond  സംഭാവന
Constitutional bench
author img

By ETV Bharat Kerala Team

Published : Feb 15, 2024, 5:21 PM IST

ന്യൂഡല്‍ഹി: വിവാദമായ ഇലക്ടറല്‍ ബോണ്ട് പദ്ധതി വിവരാവകാശ നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരമോന്നത നീതിപീഠം റദ്ദാക്കിയിരിക്കുകയാണ്. പദ്ധതി ഭരണഘടനാ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി പദ്ധതി റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്. ഇലക്‌ടറല്‍ ബോണ്ട് ചോദ്യം ചെയ്‌തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകീകൃതമായ രണ്ടു വിധിയാണ് പുറപ്പെടുവിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ പണമായി നല്‍കുന്നതിന് പകരം ബോണ്ടുകളായി നല്‍കുന്നതാണ് 2018 ജനുവരി രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌ത ഇലക്‌ടറല്‍ ബോണ്ട് പദ്ധതി. പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകളില്‍ സുതാര്യത വരുത്താനാണ് പദ്ധതി എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. പദ്ധതി പ്രാകാരം ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥാപനത്തിനും ഒറ്റയ്ക്കോ പങ്കാളിത്തത്തോടെയോ ഇലക്‌ടറല്‍ ബോണ്ട് വാങ്ങാവുന്നതാണ്.

സുപ്രീം കോടതി വിധിയിലെ സുപ്രധാന നിരീക്ഷണങ്ങള്‍:

  1. ഇലക്‌ടറല്‍ ബോണ്ട്, ആര്‍ട്ടിക്കിള്‍ 19(1)(a) പ്രാകരമുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും രാഷ്ട്രീയ സ്വകാര്യത എന്ന മൗലികാവകാശത്തിന്‍റെയും ലംഘനമാണെന്ന് വിധി പ്രസ്‌താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
  2. ബാങ്കുകള്‍ ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം ഉടനടി നിര്‍ത്തണമെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചുള്ള സംഭാവനകളുടെ വിശദാംശങ്ങള്‍, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങള്‍ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
  3. വ്യക്തിഗത സംഭാവനകളെക്കാളും കമ്പനി നല്‍കുന്ന സംഭാവനകള്‍ക്ക് രാഷ്ട്രീയ പ്രക്രിയയില്‍ സുപ്രധാന പങ്കുണ്ട്, കൂടാതെ കമ്പനി നല്‍കുന്ന സംഭാവനകള്‍ പൂര്‍ണമായും വാണിജ്യപരമായ ഇടപാടുകളാണ്. കമ്പനികളെയും വ്യക്തികളെയും ഒരുപോലെ കാണുന്ന സെക്ഷന്‍ 182 കമ്പനീസ് ആക്‌ടിന്‍റെ ഭേദഗതി ഏകപക്ഷീയമാണ്. കമ്പനീസ് ആക്‌ട് ഭേദഗതി ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും കോടതി പറഞ്ഞു.
  4. കള്ളപ്പണം നിയന്ത്രിക്കും എന്ന കാരണത്താല്‍ വിവരാകാശ ലംഘനം ന്യായീകരിക്കാനാവില്ല.
  5. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് പകരം നല്‍കല്‍ പ്രക്രിയയ്ക്ക് വഴിയൊരുക്കും. കള്ളപ്പണം തടയാന്‍ ഇലക്‌ടറല്‍ ബോണ്ട് മാത്രമല്ല വഴിയെന്നും അതിന് മറ്റുമാര്‍ഗങ്ങള്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
  6. ഇലക്‌ടറല്‍ ബോണ്ടിന്‍റെ മേല്‍ നിയന്ത്രണം സാധ്യമാണെന്ന് പറയുന്ന ക്ലോസ് 7(4)(1) കൊണ്ട് പദ്ധതി നിയന്ത്രിക്കാനാകുമെന്ന് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ല.
  7. ഇലക്‌ടറല്‍ ബോണ്ട് നല്‍കുന്ന സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെയും വിവരാവകാശത്തിന്‍റെയും ലംഘനമാണ്.
  8. ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം ബാങ്കുകള്‍ ഉടനടി നിര്‍ത്തണമെന്നും ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗിച്ചുള്ള സംഭാവനകളുടെ മുഴുവന്‍ വിശദാംശങ്ങളും എസ്ബിഐ മാര്‍ച്ച് ആറിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
  9. മാര്‍ച്ച് പതിമൂന്നു മുതല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.