ETV Bharat / bharat

കെജ്‌രിവാളിന് കിട്ടി, ഹേമന്ത് സോറന് കിട്ടിയില്ല: ഒരേ ജഡ്‌ജിമാര്‍ പരിഗണിച്ച രണ്ട് ജാമ്യാപേക്ഷകളുടെ കഥ - KEJRIWAL AND SORAN BAIL STORY - KEJRIWAL AND SORAN BAIL STORY

തെരഞ്ഞെടുപ്പ് പ്രമാണിച്ച് കെജ്‌രിവാളിന് ഇടക്കാലം ജാമ്യം അനുവദിച്ചെങ്കിലും ഹേമന്ത് സോറന് കിട്ടിയില്ല. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച ജസ്‌റ്റിസുമാർ തന്നെയാണ് സോറന് ജാമ്യം നിഷേധിച്ചത്.

ARAVIND KEJRIWAL  HEMANTH SORAN  കെജ്‌രിവാളിൻ്റെ ഇടക്കാല ജാമ്യം  DELHI CM AND JHARKHAND CM
Aravind kejriwal (Delhi CM ) and Hemanth soran ( Former Jharkhand CM) (Source : IANS)
author img

By ETV Bharat Kerala Team

Published : May 17, 2024, 6:43 PM IST

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണം നേരിട്ട രണ്ട് മുഖ്യമന്ത്രിമാരാണ് അരവിന്ദ് കെജ്‌രിവാളും ഹേമന്ത് സോറനും. രണ്ടുപേരെയും ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി പദം രാജിവച്ച ശേഷമാണ് ഹേമന്ത് അറസ്‌റ്റിലായതെങ്കില്‍ കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരിക്കെ തന്നെയാണ് അറസ്‌റ്റിലായത്.

അറസ്‌റ്റിനുശേഷം രണ്ടുപേരും അതാത് ഹൈക്കോടതികളിൽ നിന്ന് ഇടക്കാല ജാമ്യം തേടിയെങ്കിലും അവ തള്ളിപ്പോയി. അതിനുശേഷമാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ മുഖ്യമന്ത്രിയായ കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചപ്പോൾ മുൻ മുഖ്യമന്ത്രിയായ ഹേമന്ത് സോറൻ ജാമ്യം കിട്ടാതെ ജയിലിൽ തുടരുകയാണ്.

റാഞ്ചിയിൽ ഇന്ത്യൻ ആർമിയുടെ ഭൂമി അനധികൃതമായി വിൽപ്പന നടത്തിയെന്ന ആരോപണത്തിലാണ് ഹേമന്ത് സോറൻ അറസ്‌റ്റിലായത്. ജനുവരി 31 ന് അറസ്‌റ്റിലാകുന്നതിന് തൊട്ടുമുമ്പ് തന്നെ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതേസമയം ഇപ്പോഴും ഡൽഹി മുഖ്യമന്ത്രിയായി തുടരുന്ന അരവിന്ദ് കെജ്‌രിവാൾ, ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുളള ആരോപണത്തിൽ മാർച്ച് 21 നാണ് അറസ്‌റ്റിലായത്.

കെജ്‌രിവാളിൻ്റെ മോചനം എങ്ങനെ?

മെയ് 10 നാണ് സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് കെജ്‌രിവാളിനെ ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചത്. ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പെന്ന് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു. ജാമ്യം അനുവദിക്കുമ്പോൾ ഒരു വ്യക്‌തിയുമായി ബന്ധപ്പെട്ട പ്രത്യേകതകൾ കോടതികൾ പരിഗണിക്കുമെന്നും അത് അവഗണിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി പറഞ്ഞു.

കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടിയുടെ പ്രധാന നേതാവുമാണ്. പൊതു തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലമായതിനാൽ അദ്ദേഹത്തെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ ഓഫീസും ഡൽഹി സെക്രട്ടേറിയറ്റും സന്ദർശിക്കാനോ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടാനോ കഴിയില്ല. ഈ കേസിൽ തൻ്റെ പങ്കിനെക്കുറിച്ച് അഭിപ്രായം പറയാനോ, ഏതെങ്കിലും സാക്ഷിയുമായി ആശയവിനിമയം നടത്താനോ പാടില്ല.

എന്തുകൊണ്ട് സോറൻ്റെ മോചനം തടഞ്ഞു?

ഇതിന് വ്യക്‌തമായി പറഞ്ഞാൽ കൃത്യമായ ഒരു ഉത്തരമില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ ജാർഖണ്ഡിലെ മൂന്ന് മണ്ഡലങ്ങളിൽ മെയ് 20 ന് വോട്ടെടുപ്പ് നടക്കും. ഈ പശ്ചാത്തലത്തിൽ ജാർഖണ്ഡ് സംസ്ഥാനത്തിലും, ഝാർഖണ്ഡ് മുക്‌തി മോർച്ച പാർട്ടിയിലും സോറൻ്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് അദ്ദേഹത്തിന് ജാമ്യം വേണമെന്ന് കോടതി മുമ്പാകെ അപേക്ഷിച്ചു. കെജ്‌രിവാളിൻ്റെ കേസിൽ ഇടക്കാല ജാമ്യം നല്‍കാന്‍ പരിഗണിച്ച വസ്‌തുതകളും, സുപ്രീം കോടതി മുന്നോട്ടുവച്ച ന്യായങ്ങളും സോറനും ബാധകമാകുമെന്ന് അഭിഭാഷകർ വാദിച്ചു.

എന്നാൽ, ഏതാനും ദിവസം മുമ്പ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും സോറന് ജാമ്യം നിഷേധിച്ചു. സോറൻ്റെ ജാമ്യാപേക്ഷ മെയ് 20 ലേക്ക് നീട്ടി വെക്കാനാണ് ബെഞ്ച് പറഞ്ഞത്. എന്നാൽ അഞ്ചാം ഘട്ടത്തിൽ ജാർഖണ്ഡ് ഇതിനകം തന്നെ വോട്ട് ചെയ്‌തിട്ടുണ്ടാകുമെന്നതിനാൽ സോറൻ്റെ കേസ് 17ന് വാദം കേൾക്കാൻ വേണ്ടി മാറ്റി വയ്ക്കുകയും ചെയ്‌തു .

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ള ഒരു രാഷ്‌ട്രീയക്കാരൻ്റെ അവകാശം കെജ്‌രിവാളിൻ്റെ മോചനം ഉറപ്പാക്കിയെങ്കിലും പക്ഷേ സോറൻ്റേ കാര്യത്തില്‍ ഉറപ്പാക്കിയില്ല. കെജ്‌രിവാൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായി തുടരുമ്പോൾ സോറൻ തുടരുന്നില്ല എന്നതാണ് ഈ രണ്ട് വ്യക്‌തികളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം. ആ ഒരു കാരണമല്ലാതെ എന്തുകൊണ്ടാണ് സുപ്രീം കോടതി സോറന് ഇടക്കാല ജാമ്യം നൽകാത്തത് എന്നതിന് മറ്റൊരു വിശദീകരണം നല്‍കല്‍ പ്രയാസമാണ്.

Read More : കെജ്‌രിവാളിന്‍റെ പിഎ സ്വാതി മലിവാളിനെ മര്‍ദിച്ച സംഭവം ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്‍ പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.